Dr. Babu Paul's report in Keralakaumudi..
കേരള കൗമുദിയിലെ ഡോ.ബാബു പോളിന്റെ ലേഖനം വായിക്കാതെ പോകരുത്..)
ബാബുപോൾ* May 26, 2016,
ഭാരതീയ ജനതാപാർട്ടി, കേന്ദ്രത്തിൽ അധികാരം ഏറ്റിട്ട് രണ്ട് വർഷം തികയുകയാണ്. സർക്കാരിനെ വില യിരുത്താൻ ജനങ്ങൾക്കും നയ പരിപാടികൾ മൂല്യ നിർണയത്തിന് വിധേയമാക്കി, ഭേദപ്പെടുത്തേണ്ടവ ഭേദപ്പെടത്താനും ഉറപ്പിക്കേണ്ടവ ഉറപ്പിക്കാനും സർക്കാരിനും പറ്റിയ സമയം. ആരോഹണത്തിന്റെ ആഹ്ലാദവും ആരവവും ഒതുങ്ങി. കഴിഞ്ഞു പോയതിലേറെ കാലം ഭരണം ബാക്കി യുണ്ട് താനും.
ഏത് ചിത്രവും ചിത്രീകരിക്ക പ്പെടുന്ന വസ്തുവിനെ മാത്രം അല്ല ആശ്രയിക്കുന്നത്. ചിത്രകാരന്റെ മനസ്, ഫോട്ടോഗ്രാഫറുടെസ്ഥാനം, കാമറയുടെ ആംഗിൾ ഒക്കെ അനുസരിച്ച് ഒരേ വസ്തു പല പരി പ്രേക്ഷ്യങ്ങളിൽ കാണാം. ഞാൻ മോദിയെയും മോദി സർക്കാരിനെയും കാണുന്നത് എന്റെ കണ്ണു കളിലൂടെയാണ്. ഒരു രാഷ്ട്രീയ കക്ഷിയിലും ഒരിക്കലും അംഗ മായിട്ടില്ല ഞാൻ. എങ്കിലും ഹ്യൂം എന്ന സായിപ്പ് സ്ഥാപിച്ച കോൺഗ്രസ് - അന്ന് അത് ഒരു സ്കൂൾ സാഹിത്യ സമാജം ആയിരുന്നു എന്നത് മറക്കുക - സോണിയ എന്ന മദാമ്മയുടെ വീട്ടുകാര്യം ആയതിന് ശേഷം ആ കക്ഷിയോട് മമത കുറഞ്ഞിട്ടുണ്ട് എന്നും വാജ്‌പേയ് ഭരിച്ച കാലം കണ്ടപ്പോൾ മുതൽ ആ കക്ഷിയോട് ആഭിമുഖ്യം കൂടിയിട്ടുണ്ട് എന്നും ഇവിടെ രേഖപ്പെടുത്തുന്നത് എഴുത്തുകാരൻ വായന ക്കാരനോട് പുലർത്തേണ്ട സത്യ സന്ധതയുടെ ഭാഗമായിട്ടാണ്. ഇതിനെ മുൻകൂർജാമ്യം എന്ന് വിളിച്ചാലും എനിക്ക് മുഷിയില്ല.
_*ഇനി വായിക്കുക.*_
ഭാരതം ഒരു നവ യുഗത്തിലേക്ക് പ്രവേശിച്ചിട്ട് ഇന്ന് രണ്ടുകൊല്ലം തികയുകയാണ്. ആദ്യത്തെ രണ്ട് പതിറ്റാണ്ട് സോഷ്യലിസത്തെ ആദർശമായി പരിണയിച്ച അച്ഛന്റെ കാലം ആയിരുന്നുവെങ്കിൽ പിന്നെ നാം കണ്ടത് മകൾ സോഷ്യലിസത്തെ രാഷ്ട്രീയാ യുധമാക്കിയ നാളുകൾ ആയിരുന്നു. അതും ശ്രദ്ധേയമായ പല നടപടികളും ചരിത്രത്തിൽ ബാക്കിയായ കാലം തന്നെ, സംശയമില്ല. പേരക്കിടാവിന്റെ അഞ്ച് സംവത്സരങ്ങളും പല നേട്ടങ്ങളും കണ്ട കാലം ആയിരുന്നു. മറ്റെല്ലാം മറന്നാലും പാവപ്പെട്ടവന് ഡൂൺസ്കൂൾ നിലവാരം പ്രാപ്യമാക്കുന്ന 'നവോദയ' സ്കൂളുകളുടെ പേരിലും വാർത്താ വിനിമയ രംഗത്തെ നേട്ടങ്ങളുടെ പേരിലും രാജീവിന്റെ കാലവും പ്രധാനമാണ്. ഭാരതം കണ്ട ഏറ്റവും ബുദ്ധിമാനായ പ്രധാനമന്ത്രി നരസിംഹറാവു ആയിരുന്നു. അദ്ദേഹം ചരിത്രത്തെ തന്നെ വഴി തിരിച്ചു വിട്ടു. മൻമോഹൻ സിംഗിന്റെ ആദ്യത്തെ ഊഴം അതിന്റെ തുടർച്ചയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിന്റെ രണ്ടാംപാതി ലിബറലൈസേഷന്റെ അപകടമായി പലരും എടുത്തു പറയാറുള്ള അഴിമതിയിലേക്ക് രാജ്യം വഴുതി വീണതാണ് കണ്ടത്. ആർ.കെ. ലക്ഷ്‌മൺ വരച്ചുറപ്പിച്ച *ആം ആദ്‌മി* അന്ധാളിച്ചുപോയ നാളുകൾ.
ലിബറലൈസേഷന് പ്രായപൂർത്തി വന്ന കാലം. ഇനി ഒരു മടക്കയാത്ര അസാദ്ധ്യമെന്ന് സാമാന്യ ബുദ്ധിയുള്ളവർ തിരിച്ചറിഞ്ഞപ്പോൾ _*ഇല്ലത്ത് നിന്ന് പുറപ്പെട്ടുവെങ്കിലും അമ്മാത്ത് എത്താതെ ഉഴറുന്ന വഴിയറിയാത്ത നമ്പൂതിരിയായി ഭാരതം. അവിടെ ഭാരതത്തിന് വഴികാട്ടിയായി നിയതി നിയോഗിച്ച ഭാരത പുത്രനാണ് പ്രധാനമന്ത്രി മോദി. "ഇതാ ലോകത്തിന്റെ പാപത്തെ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.*_ എന്നു പറയാൻ ഒരു സ്നാപക യോഹന്നാനും ഉണ്ടായിരുന്നില്ല. _*ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു''*_ എന്ന് ഒരശരീരിയും നാം കേട്ടതുമില്ല. എങ്കിലും ജൂലിയസ് സീസറെ പോലെ _*''വന്നു, കണ്ടു, കീഴടക്കി''*_ എന്ന് പറയാൻ അർഹതയുള്ള ഒരു പ്രധാനമന്ത്രിയാണ് താൻ എന്ന് മോദി തെളിയിച്ച കാലമായിരുന്നു കഴിഞ്ഞ രണ്ട് സംവത്സരങ്ങൾ.
നയ രൂപീകരണത്തിൽ അത്യന്തം ശ്രദ്ധേയമായ ചില സംഗതികൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ട് കാണുന്നില്ല. മലയാള മാദ്ധ്യമങ്ങളിൽ എങ്കിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പി ക്കുന്നതിന് മോദി നൽകിയ പ്രാധാന്യം ആണ് ആദ്യം എടുത്തു പറയേണ്ടത്. ഇവിടെ മോദി മാതൃക യാക്കിയത് ചൈനയെ ആണ് എന്ന് തോന്നുന്നു.
കഴിഞ്ഞ ദശകത്തിൽ നിക്ഷേപത്തിന്റെ നാലിലൊന്ന് ഗതാഗതത്തോട് ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ ങ്ങളുടെ വികസനത്തിനാണ് ചൈന ചെലവഴിച്ചത്. പോയ നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന തിനായി നിക്ഷേപത്തിന്റെ പകുതിയിലേറെ നീക്കി വച്ചതിന്റെ തുടർച്ച ആയിരുന്നു അത്.
അതിന്റെ ഫലമായി ചൈനയുടെ ഉത്‌പാദനം അഞ്ചിരട്ടിയായി. വൈദ്യുതിയുടെ മുക്കാൽ പങ്കും വ്യവസായ ത്തിലാണ് പ്രയോജനപ്പെട്ടത്. അതേസമയം നമ്മുടെ ആസൂത്രണ കമ്മിഷൻ സാമൂഹിക ക്ഷേമ മേഖലയിലും വിദ്യാഭ്യാസ ത്തിലും ഊന്നി. അത് മോദി ഉപേക്ഷിച്ചിട്ടില്ല. സംസ്ഥാനങ്ങളുടെയും സ്വകാര്യ മേഖല യുടെയും ചുമതലയിൽ ആ രംഗം നിക്ഷിപ്ത മാക്കിക്കൊണ്ട് അടിസ്ഥാന സൗകര്യങ്ങളുടെ വിപുലമായ വികസനം ലക്ഷ്യമാക്കി നീങ്ങുന്നു എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ കൊല്ലം ആറായിരത്തോളം കിലോമീറ്റർ റോഡ് നിർമ്മിച്ചത് ഓർക്കുക. തലേ കൊല്ലം ചെലവഴിച്ച തിന്റെ മൂന്നിലൊന്ന് തുക അധിക മായി മോദി ഇതിന് കണ്ടെത്തി. ഇക്കൊല്ലം പതിനയ്യായിര ത്തോളം കിലോമീറ്ററാണ് ലക്ഷ്യം. നിക്ഷേപിക്കപ്പെടുന്നത് കഴിഞ്ഞ കൊല്ലത്തേക്കാൾ മൂന്നിരട്ടി. നാട്ടിൻപുറങ്ങളെ ഉപജീവന ത്തിന്റെ നവമേഖല കളുമായി ബന്ധിപ്പി ക്കുന്നതിൽ ഈ നയം വിജയം കാണാതിരിക്കയില്ല.
ജനങ്ങൾ നാട്ടിൻപുറങ്ങളിൽ നിന്ന് നഗര ങ്ങളിലേക്ക് ചേക്കേറുന്നത് കവികളെ ദുഃഖിപ്പിക്കു മെങ്കിലും ആധുനിക ജീവിത സമ്പ്രദായങ്ങൾ അന്യമാകാതിരിക്കാൻ ഈ കുടിയേറ്റം അനുപേക്ഷണീയമാണ്. അമേരിക്കയിലെ ജനസംഖ്യയുടെ മുക്കാൽപങ്കും ഇന്ന് നഗര ങ്ങളിലാണ്. നൂറ് കൊല്ലം കൊണ്ടാണ് അത് സംഭവിച്ചത്. ചൈനയിലും ഇത് സംഭവിച്ചു കൊണ്ടിരിക്കയാണ്, ഇരട്ടി വേഗത്തിൽ. ജീവിത നിലവാരം ഉയർത്താൻ വേണ്ട പരിശ്രമങ്ങൾ വിജയി ക്കണമെങ്കിൽ ഈ നഗര വത്‌കരണ പ്രക്രിയ ശ്രദ്ധാപൂർവം പ്രയോജന പ്പെടുത്തേണ്ടതുണ്ട്. മോദി ഇത് തിരിച്ചറി ഞ്ഞിരിക്കുന്നു. അടുത്ത പതിനഞ്ച് കൊല്ലം കൊണ്ട് - 2032 നകം - ദാരിദ്ര്യം പൂർണമായി നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സമ്പദ് വ്യവസ്ഥയെ ചൈനയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് തുല്യമായി ഉയർത്തുകയും വളർച്ചാനിരക്ക് പത്തു ശതമാനമായി ഉറപ്പുവരുത്തുകയും ചെയ്യാനാണ് മോദി പദ്ധതിയിടുന്നത്.
നയപരമായ ഒരു പ്രധാന വ്യതിയാനം ചൂണ്ടി ക്കാണിക്കുക യായിരുന്നു. എന്നാൽ മോദി അതിൽ മാത്രം അല്ല ശ്രദ്ധിച്ചത്.
സ്വച്ഛ് ഭാരത് അഭിയാൻ എന്ന പരിപാടി അനുസരിച്ച് ഏതാണ്ട് ഒരുകോടി ശൗചാലയങ്ങൾ നിർമ്മിതമായി. ഇതിനോടൊപ്പം രണ്ടരലക്ഷം പള്ളിക്കൂടങ്ങളിലായി നാല് ലക്ഷത്തോളം ശുചി മുറികൾ നിർമ്മിച്ചും ശുചിത്വ ബോധം വളർത്താനുത കുന്നദേശീയ ബാല സ്വച്ഛതാ മിഷൻ ഈ നേട്ടങ്ങൾ കാണുന്ന സമൂഹത്തിന്റെ മാനസി കാവസ്ഥയിൽ മാറ്റം വരുത്താൻ സഹായിക്കും എന്നത് ഏറെപ്പേർ ശ്രദ്ധിക്കാത്ത നേട്ടമാണ്. നഗരവത്കരണവും അടിസ്ഥാന സൗകര്യ വികസനവും തേടുന്നതിനൊപ്പം തന്നെ ആദർശ് ഗ്രാമ യോജന (ഗ്രാമങ്ങളുടെ സമഗ്ര വികസനം), ജീവൻ ജ്യോതി, ബീമാ യോജന (330 രൂപ പ്രതിവർഷ പ്രീമിയത്തിൽ രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസ്) സുരക്ഷാ ബീമാ യോജന (12 രൂപ പ്രീമിയത്തിൽ രണ്ട് ലക്ഷം വരെ അപകട ഇൻഷ്വറൻസ്), അടൽ പെൻഷൻ യോജന (മുതിർന്ന പൗരന്മാർ ക്കുള്ള പെൻഷൻ), മുദ്ര ബാങ്കിലൂടെ ഇരുപത്തിനാലായിരം കോടി വായ്പ നൽകിയ മുദ്ര യോജന, പെൺകുട്ടികൾ ക്കായുള്ള സുകന്യ സമൃദ്ധി യോജന, ന്യൂനപക്ഷോന്മുഖമായ നയീമൻസിൽ - ഉസ്താദ് പദ്ധതികൾ എന്നിങ്ങനെ നീളുന്നു സാമൂഹിക ക്ഷേമം ഉറപ്പു വരുത്താനുള്ള പരിപാടികൾ.
നമാമി ഗംഗേ നമ്മുടെ പുണ്യ നദിയുടെ ശുചീകരണമാണ് ലക്ഷ്യമിടുന്നത്. സമാന്തരമായി ദേശീയ ഗോകുലദൗത്യം, ജൈവകൃഷി വികസന ത്തിനുള്ള പദ്ധതി, എല്ലാ കുട്ടികൾക്കും രോഗ പ്രതിരോധ ത്തിന് കുത്തി വയ്പ് (മിഷൻ ഇന്ദ്രധനുസ്), കാമ്പസ് കണക്ട് (കോളേജുകളിലെ വൈഫൈ), സ്റ്റാർട്ടപ്പ് ഇന്ത്യ സ്റ്റാൻഡപ് ഇന്ത്യ, സ്കിൽ ഇന്ത്യ ഇങ്ങനെ ബഹുതല സ്പർശിയായ നിരവധി പദ്ധതികൾ മനുഷ്യനെയും പ്രകൃതിയെയും വിദ്യാഭ്യാസത്തെയും ഒക്കെ ഒരു നവോത്ഥാന പ്രക്രിയയുടെ ഭാഗമാക്കി മാറ്റുന്നു. ഫെഡറൽ സംവിധാന ത്തോടുള്ള പ്രതിബദ്ധത അടിവര യിട്ടുറപ്പിച്ചതും എടുത്തു പറയണം. സംസ്ഥാനങ്ങളുടെ നികുതിവിഹിതം 32% നിന്ന് 42% ആയി ഉയർത്തി. പഞ്ചായത്തുകൾക്ക് ധനകാരകമ്മിഷൻ ശുപാർശ ചെയ്തതിന്റെ മൂന്ന് ഇരട്ടി - രണ്ട് ലക്ഷം കോടി രൂപ - സഹായം. കേന്ദ്ര വില്പന നികുതിയുടെ നഷ്ട പരിഹാരമായി സംസ്ഥാനങ്ങൾക്ക് പതിനോരായിരം കോടി രൂപ. റേഷൻ പഞ്ചസാരയുടെ വില നിർണയിക്കാനുള്ള സ്വാതന്ത്ര്യം. കേരളത്തിന് ഇക്കാലയളവിൽ കിട്ടിയതിന്റെ പട്ടികയും ശ്രദ്ധിക്കാ തിരുന്നുകൂടാ. വിഴിഞ്ഞം പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട്, വല്ലാർപാടം - കോഴിക്കോട് തീരദേശപാത സാഗർ മലയുടെ ഭാഗമാക്കിയത്. ഒട്ടേറെ റോഡുകളുടെ ചുമതല കേന്ദ്രം ഏറ്റെടുക്കുന്നത്. ഇടുക്കി ജില്ലയുടെ ആദ്യത്തെ കളക്ടർ എന്ന നിലയിൽ _*അടിമാലി - ചെറുതോണി - പൈനാവ് റോഡ*_് ഏറ്റെടുത്തതും ഇടുക്കി ജില്ലയെ സംയോജിത നീർത്തട പദ്ധതിയിൽ പെടുത്തിയതും എന്റെ സവിശേഷ പരാമർശം അർഹിക്കുന്നു.
നിഷിനെ ദേശീയ സർവകലാശാലയാക്കി. ഫാക്ടിന് കുറഞ്ഞ നിരക്കിൽ ഇന്ധനം, സൗരോർജ്ജ പരിപാടികൾക്ക് സംസ്ഥാനത്തെ വൈദ്യുതി ബോർഡിന് പ്രത്യേക സഹായം.
ചുരുക്കി പ്പറഞ്ഞാൽ പ്രതീക്ഷ ഉണർന്നു കഴിഞ്ഞ ഭാരതത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.
അതേസമയം മോദിയുടെ ശത്രുക്കൾ അത്യന്തം ദുർബലമായ കോൺഗ്രസിലല്ല, സ്വന്തം പാളയത്തിൽ തന്നെ ആണ് എന്നതും ശ്രദ്ധിക്കാതെ വയ്യ. ഘർവാപസിയുമായി കേരളത്തിൽ ഇറങ്ങി ത്തിരിച്ചവരെ പ്പോലുള്ളവർ ഭാ-ജ-പാ-യ്ക്കെതിരായി ന്യൂനപക്ഷങ്ങൾ തിരിയാൻ മാത്രം ആണ് സഹായിച്ചത്. കേരളത്തിൽ ഘർവാപസിക്ക് നാലാം നൂറ്റാണ്ട് മുതൽ ചരിത്രം പറയാനുണ്ട്. മാണിക്കവാസഗരുടെ കാലം തൊട്ട് സർ സി.പിയുടെ കാലം മുതൽ അതിന് സർക്കാർ വ്യവസ്ഥകളും ഉണ്ട്. ഘർവാപസി എന്ന പേരിൽ പൊതു പരിപാടി നടത്തിയാൽ അത് ഹിന്ദുമത ത്തിലേക്കുള്ള തിരിച്ചുപോക്ക് ആവുകയില്ല. അതിന് ഉമ്മൻചാണ്ടിയും പിണറായി വിജയനും നിശ്ചയിച്ചുട്ടുള്ള നാല് ഒാഫീസുകളിൽ പേരെഴുതണം. ഘർവാപസി കൊണ്ട് ആകെ ഉണ്ടായ ഗുണം കുറെ വോട്ടുകളും അതിലേറെ ശുഭകാമനകളും - ഗുഡ്‌വിൽ എന്ന് സായിപ്പ് - പോയിക്കിട്ടി എന്നുള്ളതാണ്. ആ പരിപാടിക്ക് മോദിയുടെയും അമിത്‌ഷായുടെയും മോഹൻ ഭഗവത്തി ന്റെയും ആശീർവാദം ഉണ്ടായിരുന്നില്ല എന്നതിന് തെളിവ് അത് അല്പായുസായി എന്നത് തന്നെ ആണ്. അതുപോലെയാണ് ബീഫ് വേട്ടയും. ഗോവധ നിരോധനം ഭക്ഷണ ഘടനയിൽ ഉള്ളതാണ്. നേരത്തേ നിരോധി ച്ചിടത്തൊക്കെ ത്തന്നെ നിരോധിച്ചത് കോൺഗ്രസുകാരാണ്. വല്ലവന്റെയും അടുക്കളയിൽ ഇരിക്കുന്നത് ബീഫാണോ മട്ടനാണോ എന്ന് അന്വേഷിക്കാനുള്ള ചുമതല സ്വയം ഏറ്റെടുത്ത് കലാപത്തിന് വിത്തിടുന്നവർ തീർച്ചയായും മോദിയുടെ സുഹൃത്തുക്കളല്ല. യു.പിയിൽ ക്രമ സമാധാനം മോദിയുടെ ചുമതലയല്ല. എങ്കിലും ഗോവധത്തോട് ചേർത്തു വായിക്കാവുന്ന ക്രമസമാധാനഭംഗം ഉണ്ടാവുമ്പോൾ മോദിയുടെ പ്രതിച്ഛായയ്ക്കാണ് കോട്ടം തട്ടുന്നത് എന്ന് തിരിച്ചറിയാത്ത വരുടെ സൗഹൃദം മോദിക്ക് ബാദ്ധ്യതയാണ്.
മോദിയെ ഞാൻ നേരിൽ കണ്ടിട്ടില്ല. ഗുജറാത്തിൽ വലിയ പരിചയം പോരാത്തതിനാൽ അവിടുത്തെ നന്മ തിന്മ കളുടെ വൃക്ഷഫലവും എനിക്ക് പരിചിതമല്ല. ഞാൻ കാണുന്നത് മോദി ഇപ്പോൾ ചെയ്യുന്നതാണ്. നെഹ്‌റുവിനെയും അടൽ ബിഹാരി വാജ്‌പേയിയെയും പോലെ സ്വപ്നം കാണാൻ കഴിവുള്ള ഒരു പ്രധാനമന്ത്രി. സർദാർ പട്ടേലിനെ അനുസ്മരിക്കുന്ന കർമ്മ വൈഭവം ഉള്ള ഒരു ഭരണാധികാരി. അമ്മയെ സ്നേഹിക്കുന്ന മകൻ. ഭാരത മാതാവിനെ ആദരിക്കുന്ന ദേശനായകൻ. ബൈബിൾ ഉദ്ധരിച്ചാൽ _*'മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ, ദൈവഭയത്തോടെ വാഴുന്നവൻ, മേഘമില്ലാത്ത പ്രഭാതകാലത്ത് സൂര്യോദയത്തിലെ പ്രകാശത്തിന് തുല്യൻ, മഴയ്ക്ക് പിമ്പ് സൂര്യകാന്തിയാൽ ഭൂമിയിൽ മുളയ്ക്കുന്ന ഇളമ്പുല്ലിന് തുല്യൻ'*_ (ബൈബിൾ, പഴയ നിയമം, ശമുവേലിന്റെ രണ്ടാം പുസ്തകം, അദ്ധ്യായം 23, വാക്യങ്ങൾ 3, 4). ഭർത്തൃഹരിയെ ഉദ്ധരിച്ചാലോ, ''നിന്ദന്തു നീതിനിപുണാ : യദി വാ സ്തുവന്തു ലക്ഷ്മീ: സമാവിശതു ...