Monday, 29 June 2015

Interesting Facebook Posts

World War, Communism, Fascism. 

കാപ്പിറ്റലിസം നാസിസത്തേയും കമ്യൂണിസത്തെയും ഒരു പോലെ വളര്‍ത്തി തമ്മിലടിപ്പിച്ചു നശിപ്പിക്കുകയാണ് യൂറോപ്പില്‍ നടന്നത്. ഒരു യൂറോപ്യന്‍ ആഭ്യന്തര യുദ്ധം എന്നു പറയാം. നാസിസത്തേക്കാള്‍ ക്രൂരത അക്കാലത്ത് കാണിച്ചത് ബോള്‍ഷെവിക് കമ്യൂണിസമായിരുന്നു. പോളണ്ടിനെ ജര്‍മ്മനി മാത്രമല്ല ആക്രമിച്ചത്. കിഴക്ക് നിന്നും സ്റ്റാലിന്‍ പോളണ്ടിനെ ആക്രമിച്ചത് ആര്‍ക്കും ഒരു വിഷയമായില്ല. പിന്നാലെ സ്റ്റാലിന്‍ ലാത്വിയ, ലിത്വാനിയ, ഫിന്‍ലന്‍ഡ്‌ തുടങ്ങീ രാജ്യങ്ങളെയൊക്കെ സ്റ്റാലിന്‍ ആക്രമിച്ചപ്പോഴും ലോകം ഗൌനിച്ചില്ല. സാധാരണക്കാരന്റെ ജീവിതം നശിപ്പിക്കുന്നതില്‍ മുമ്പില്‍ നിന്നത് സോവിയറ്റ്‌ ബോള്‍ഷെവിക്കുകള്‍ ആയിരുന്നു. സ്ത്രീകളെയും കുട്ടികളെയും പിച്ചി ചീന്തുന്നതില്‍ അവരെ കഴിഞ്ഞേ ആരും വരുന്നുള്ളൂ. എന്നാല്‍ ബോള്‍ഷെവിക് അരിവാള്‍ ചുറ്റിക പതാക പോസ്റ്റില്‍ അറ്റാച്ച് ചെയ്‌താല്‍ ആരും നിങ്ങളെ ബ്ലോക്ക് ചെയ്യില്ല!

നാസി സല്യൂട്ട് ചെയ്യാന്‍ വിസമ്മതിച്ച August Landmesser കുറിച്ച് ഒരാള്‍ ഇന്നിവിടെ ഒരാള്‍ പോസ്റ്റിടുകയുണ്ടായി.

കൊള്ളാം, ആ ധൈര്യത്തെ സമ്മതിക്കണം. അതേ സമയം ചരിത്രത്തില്‍ ഒന്നു കൂടി കിടപ്പുണ്ട്. സാധാരണക്കാരുടെ മുകളില്‍ വര്‍ഷിച്ച US - British ഫയര്‍ ബോംബിംഗ് ജര്‍മന്‍ ജനതയുടെ ആത്മവീര്യം തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. എന്നാല്‍ ഒരാള്‍ പോലും അവസാന നിമിഷത്തില്‍ പോലും ഹിറ്റ്ലര്‍ക്കെതിരെ തിരിഞ്ഞില്ല. അത്രക്കുണ്ടായിരുന്നു ജനങ്ങള്‍ക്ക് അവരുടെ ലീഡറുടെ മുകളില്‍ വിശ്വാസം. കൂടെയുണ്ടായിരുന്ന നേതാക്കള്‍ അവസാനം കീഴടങ്ങിയെങ്കിലും അമേരിക്കന്‍ - ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെയാണ് ജനങ്ങള്‍ ഹിറ്റ്ലരോടൊപ്പം നിന്നത്. ഹിറ്റ്ലര്‍ ആ നാട്ടില്‍ കൊണ്ടു വന്ന സമൃദ്ധി അത്രയ്ക്കും ജനപ്രിയമായിരുന്നു.
എന്തായിരുന്നു യൂറോപ്പിലെ പ്രധാന പ്രശ്നം?

യൂറോപ്പില്‍ മറ്റൊരു സാമ്രാജ്യം ഉയര്‍ന്നു വരുക ബ്രിട്ടന്റെ താല്‍പര്യത്തിനെതിരായിരുന്നു. അങ്ങനെ ആരെങ്കിലും ഉയര്‍ന്നു വന്നാല്‍ ഒന്നാം നമ്പര്‍ ശക്തിയെ രണ്ടാം നമ്പര്‍ ശക്തിയെ കൊണ്ട് തമ്മില്‍ തല്ലിച്ച് നശിപ്പിക്കുക എന്നതായിരുന്നു അവര്‍ വിജയകരമായി നാനൂറു വര്‍ഷങ്ങളായി നടത്തിപ്പോന്നിരുന്ന തന്ത്രം. അതിനാല്‍ ജര്‍മ്മനിയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ചര്‍ച്ചില്‍ 1936 ല്‍ പരസ്യമായി പ്രസംഗിക്കുകയും ചെയ്തു - "ജര്‍മ്മനി വളരെ ശക്തി പ്രാപിച്ചിരിക്കുന്നു, അവളെ തകര്‍ക്കണം!". ഹിറ്റ്ലര്‍ പോളണ്ട് ആക്രമിച്ചാലും ഇല്ലെങ്കിലും യൂറോപ്പില്‍ ഒരു യുദ്ധം ചര്‍ച്ചില്‍ സൃഷ്ടിക്കുമായിരുന്നു. ജര്‍മ്മനിയുടെ ഇരുപത്തി രണ്ടോളം പീസ് ഓഫറുകള്‍ ചര്‍ച്ചില്‍ അവഗണിച്ചു. ഇവര്‍ രണ്ടു പേരും വെറുതെയിരുന്നാലും അവിടെ സമാധാനം ഉണ്ടാകുമായിരുന്നില്ല; ബോള്‍ഷെവിക് ശക്തി സ്റ്റാലിന്റെ കീഴില്‍ യൂറോപ്പിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു. ജര്‍മ്മനിയുടെ 'ഓപറേഷന്‍ ബാര്‍ബരോസ്സ' എല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ അതിനു മൂന്നു ആഴ്ച ശേഷം നടക്കേണ്ടിയിരുന്ന മറ്റൊരു അറ്റാക്ക് ആയിരുന്നു 'ഓപറേഷന്‍ തണ്ടര്‍ സ്റ്റോം'. ജര്‍മ്മനിക്കെതിരെ അതു മറ്റാരുമല്ല പദ്ധതിയിട്ടത് - അമേരിക്കക്കാര്‍ 'അങ്കിള്‍ ജോ' എന്നു സ്നേഹ പൂര്‍വ്വം വിളിച്ചു ആയുധം കൊടുത്തു വളര്‍ത്തിയ ജോസഫ്‌ സ്റ്റാലിന്‍.
ഇത്രയും പറഞ്ഞത് ഹിറ്റ്ലറെ വെള്ളപൂശാനല്ല. ഹിറ്റ്ലര്‍ക്കും സാമ്രാജ്യ സങ്കല്‍പ്പങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം എന്തായിരുന്നു എന്നു നമ്മള്‍ മനസ്സിലാക്കേണ്ടത് Great Dictator എന്ന ഹോളിവുഡ് സിനിമ കണ്ടല്ല. രണ്ടു വിരുദ്ധ പക്ഷങ്ങള്‍ നമ്മുടെ മുമ്പില്‍ വരുമ്പോള്‍ രണ്ടു പക്ഷത്തേയും വ്യക്തമായി മനസ്സിലാക്കി വേണം നമ്മള്‍ ഒരു തീരുമാനത്തില്‍ എത്താന്‍. നമ്മളില്‍ എത്ര പേര്‍ ഹിറ്റ്ലറെ വായിച്ചിട്ടുണ്ട്? ഹിറ്റ്ലറുടെ പ്രസംഗങ്ങള്‍ അര്‍ത്ഥം മനസ്സിലാക്കി കേട്ടിട്ടുണ്ട്? ഗീബല്‍സ് പറഞ്ഞ "ഒരു നുണ..." എന്ന സുപ്രസിദ്ധ വചനം നമ്മള്‍ കേട്ടിട്ടുള്ളതല്ലാതെ ഗീബല്‍സിന്റെ വായില്‍ നിന്നെന്തെങ്കിലും കേട്ടിട്ടുണ്ടോ? എന്നാല്‍ ഒരു നുണ ആയിരമല്ല ആറു മില്യണ്‍ തവണ പറഞ്ഞാലും അതു സത്യമാകില്ല. മൈന്‍ കാംഫ് മാത്രമല്ല ഹിറ്റ്ലര്‍ എഴുതിയത്. ഫോറിന്‍ പോളിസി ഒരു പുസ്തകമായി വന്നിട്ടുണ്ട്. രാഷ്ട്രീയം മനസ്സിലാക്കാന്‍ അതും വൈയക്തിക ചിന്തകളെ മനസ്സിലാക്കാന്‍ ടേബിള്‍ ടോക്സും വായിക്കണം. പിന്നെ, യൂറോപ്പിന്റെ രാഷ്ട്രീയ പശ്ചാത്തലവും. ഞാന്‍ ഒരു പുസ്തകം നിര്‍ദേശിക്കാം - Tragedy and Hope by Carroll Quigley. രാഷ്ട്രീയ അടിയൊഴുക്കുകള്‍, പിറകിലിരുന്നു ചരടു വലിക്കുന്നവര്‍ ആരൊക്കെ എന്നറിയാന്‍ അതുപകരിക്കും.ബില്‍ ക്ലിന്റന്റെ ടീച്ചറും സീക്രെട്ട് സൊസൈറ്റിയുടെ ഉള്ളു കള്ളികള്‍ അറിഞ്ഞയാള്‍ കൂടിയാണ് Carroll Quigley. തല്‍ക്കാലം കോണ്‍സ്പിരസി തിയറികള്‍ ഒഴിവാക്കി അതിലെ പൊതുവായ രാഷ്ട്രീയ ചരിത്രം വായിക്കുക.

ബ്രിട്ടന് ഇന്ത്യയെന്ന കോളനി ഒരു അലങ്കാരമായിരുന്നു. യൂറോപ്പില്‍ അതു മറ്റുള്ളവര്‍ക്ക് അസൂയയും. ടേബിള്‍ ടോക്കില്‍ ഹിറ്റ്ലര്‍ ഇതു പറയുന്നുമുണ്ട്. ഇന്ത്യയെ പോലെ ജര്‍മ്മനിക്ക് റഷ്യ വേണം എന്ന ആഗ്രഹവും കാണാം. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും കാര്യത്തില്‍ വിഭവ അപര്യാപ്തതയുള്ള ജര്‍മ്മനിക്ക് റഷ്യ ഒന്നാന്തരം ലക്ഷ്യവുമായിരുന്നു. അതോടൊപ്പം റേസിസവും ഹിറ്റ്ലരുടെ വായില്‍ നിന്നും തന്നെ വായിക്കാം. റഷ്യക്കാരെ ജര്‍മന്‍കാരെക്കാള്‍ ഗുണം കുറഞ്ഞവര്‍ ആയിട്ടാണ് ഹിട്ലര്‍ കരുതിയിരുന്നത്. ഹിറ്റ്ലര്‍ ഒരു ജനാധിപത്യ ലോകത്തിനു യോജിച്ച വ്യക്തിയായി കാണുക ബുദ്ധിമുട്ടാണ്. അതേ സമയം അദ്ദേഹത്തിന്റെ സമകാലിക ശത്രുക്കളെക്കാള്‍ ഭേദം. അധികാരത്തിനു(hegemony) വേണ്ടിയാണ് ജര്‍മ്മനിയുടെ ശത്രുക്കള്‍ യുദ്ധം ചെയ്തത്. എത്ര ജനങ്ങളുടെ ജീവന്‍ അതിനായി ഹോമിക്കപ്പെട്ടു എന്നൊന്നും അവര്‍ ശ്രദ്ധിച്ചിരുന്നേയില്ല. എന്നാല്‍ ഹിറ്റ്ലര്‍ തന്റെ ജനങ്ങളെ സ്നേഹിച്ചിരുന്നു. അവര്‍ക്ക് വേണ്ടി മരിക്കുകയും ചെയ്തു.
അതു പോലെ ജര്‍മന്‍ ജനത അവരെ ആക്രമിച്ച രാജ്യങ്ങളെ വച്ചു നോക്കുകയാണെങ്കില്‍ സാംസ്കാരികമായി ഉയര്‍ന്നവരായി തന്നെ കാണാം. അധിനിവേശ സ്വഭാവം ജര്‍മന്‍ സംസ്കാരത്തില്‍ ഇല്ല. നാലിഞ്ച് കടല്‍ തീരം ഉള്ള യൂറോപ്യന്‍ രാജ്യങ്ങളൊക്കെ കപ്പലേറി മറ്റു രാജ്യങ്ങളെ കോളനിയാക്കി കൊള്ളയടിച്ചത് കാണാം. എന്നാല്‍ ജര്‍മനിയില്‍ നിന്നും വിജ്ഞാന ത്വരയുള്ളവരെ യാണ് കാണാന്‍ സാധിക്കുക. നമ്മുടെ നാടുമായി ബന്ധമുള്ളവരെ നോക്കുക - മാക്സ് മുള്ളര്‍, ഷോപന്‍ ഹോവര്‍, ഷോപന്‍ ഹോവറുടെ ശിഷ്യനും സ്വാമി വിവേകാനന്ദയുടെ സുഹൃത്തായ പോള്‍ ഡോയ്സണ്‍ എനിക്ക് പെട്ടന്ന്‍ ഓര്‍മയില്‍ വരുന്നവര്‍. ഇനിയുമുണ്ടാകാം. കാള്‍ മാര്‍ക്സ് എന്ന രാഷ്ട്രീയ തത്വ ചിന്തകനെ പോലെ മറ്റൊരാള്‍ വേറെ ലോകത്തുണ്ടോ? അദ്ദേഹം പറഞ്ഞത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്തതാകാം മാര്‍ക്സിസത്തിന്റെ പരാജയം. ഏതായാലും ഈ സംസ്കാരിക ഔന്നത്യം റേസിസം എന്ന രീതിയില്‍ ഹിറ്റ്ലര്‍ ഉപയോഗിച്ചു എന്നു തോന്നുന്നു.
വിജയിച്ചവരുടെ ചരിത്രം

കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്തിന്റെ നെഞ്ചത്ത് നാസി insignia (ചിറക് വിരിച്ച പരുന്തും അതിനടിയിലെ സ്വസ്തികയും അടങ്ങിയ നാസി ഔദ്യോഗിക മുദ്ര) കണ്ടപ്പോള്‍ ഞാന്‍ സുഹൃത്തിനോട് ചോദിച്ചു: "ഇത് എന്തിനാണ് നെഞ്ചത്തേറ്റി നടക്കുന്നത്?"
അയാളുടെ മറുപടി എന്നെ ഞെട്ടിച്ചൊന്നുമില്ല -

"എങ്ങനെ ആള്‍ക്കാരെ ഫിനിഷ് ചെയ്യണം എന്നതില്‍ നമ്മുടെ അണ്ണനാണ് ഒന്നാമന്‍. അതിനാല്‍ ആണ് ഈ ചിഹ്നം!"

വിജയിച്ചവര്‍ എഴുതി ക്കൊടുത്ത ചരിത്രം വായിച്ച നമ്മള്‍ അതു സത്യമാണെന്ന് കരുതുന്നു. എന്നാല്‍ ചരിത്രം സയന്‍സല്ല. സ്കൂളുകളിലും യൂണിവേര്സിറ്റികളിലും പഠിപ്പിക്കുന്ന ശാസ്ത്രം സാര്‍വജനീനമാണ്, ചരിത്ര രേഖകള്‍ അപ്രകാരമല്ല. ചരിത്ര സത്യങ്ങള്‍ അറിയാന്‍ വേറെ പല മാര്‍ഗങ്ങളും തേടേണ്ടി വരും. Thinking Fast and Slow എന്ന പുസ്തകത്തില്‍ ഇരുനൂറാം പേജില്‍ ഇങ്ങനെ കാണാം:

"ഹിട്ലര്‍ പട്ടികളേയും കുട്ടികളെയും ഇഷ്ടപ്പെട്ടിരുന്നു".
ഈ ഒരു പ്രസ്താവന ഒരാളും വിശ്വസിക്കില്ല എന്നു ഡാനിയല്‍ കാനിമാന്‍ പറയുന്നു. അതേ, ആരും വിശ്വസിക്കില്ല.കാരണം അതാണ്‌ പൊതുബോധം. ഹിറ്റ്‌ലറിനെ പോലൊരു പിശാചിന് നന്മ നിറഞ്ഞ ഒരു ഹൃദയം ഉണ്ടാകില്ല എന്നതാണ് ആവര്‍ത്തിച്ചു വായിച്ചെടുത്ത ആ ബോധം എന്നു കാനിമാന്‍ പറയുന്നു.

മാധ്യമ ലോകത്ത് കാണുന്ന പാശ്ചാത്യ സ്വാധീനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നിങ്ങള്‍ എന്താണോ വായിക്കുന്നത് അതാണ്‌ നിങ്ങളെ നിങ്ങളാക്കുന്നത്. വായനയില്‍ ഏകപക്ഷീയം ആകുന്നതാണ് എളുപ്പം. അതിനാല്‍ മുഖ്യധാരയില്‍ അച്ചടിച്ചു വരുന്നതെല്ലാം സത്യമാണെന്ന് അന്ധമായി വിശ്വസിക്കുന്നതാണ് അതിനുള്ള എളുപ്പ വഴി. ഇരുപക്ഷത്തേയും വിവരങ്ങള്‍ താരതമ്യം ചെയ്തു ആരു ശരി, ആരു തെറ്റ് എന്നത് കണ്ടുപിടിക്കുക ശ്രമകരമാണ്. നാസി ജര്‍മ്മനിയുടെ ചരിത്രത്തില്‍ ലോകത്ത് ഒരു ഏകപക്ഷീയ വായന നടന്നിട്ടുണ്ട് എന്നത് സത്യമാണ്. രണ്ടു സാമ്രാജ്യങ്ങളെ തകര്‍ക്കുകയും നിര്‍ഭാഗ്യവശാല്‍ മറ്റൊരു സാമ്രാജ്യത്തിന്റെ ഉദയത്തിനു ഇട നല്‍കുകയും ചെയ്ത വ്യക്തിത്വമാണ് ഹിറ്റ്ലര്‍. ചരിത്രത്തില്‍ ആ സ്ഥാനം അദേഹത്തിന് നല്‍കേണ്ടതുണ്ട്.

ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും സാമ്രാജ്യ അപ്രമാദിത്തം അവസാനിപ്പിച്ചെങ്കിലും പിടിച്ചതിനേക്കാള്‍ വലുതായിരുന്നു അളയില്‍. ഹിറ്റ്ലര്‍ വിജയിച്ചിരുന്നെങ്കില്‍ ഇന്നത്തെ ലോകക്രമം ഇതു പോലെയാകുമായിരുന്നില്ല എന്നതുറപ്പ്. സയണിസ്റ്റ് സൃഷ്ടിയായ ഇസ്രയേല്‍ ഉണ്ടാകുമായിരുന്നില്ല. വെര്‍സായ് ഉടമ്പടിയില്‍ ജര്‍മ്മനി നേരിട്ട വന്‍ ചതിയാണ് ഇന്നത്തെ ഇസ്രയേല്‍. ഒന്നാം ലോക മഹായുദ്ധത്തില്‍ ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ വിജയിച്ച ജര്‍മ്മനിയെ അമേരിക്കക്ക് ഒറ്റുകൊടുത്തതിന്റെ പ്രതിഫലമായി സയനിസ്റ്റുകള്‍ക്ക് കിട്ടിയതാണ് പലസ്തീനിലെ ജൂത അധിനിവേശം. ഇന്ന് ആ പുത്തന്‍ കോളനിക്കാര്‍ മിഡില്‍ ഈസ്റ്റ് പ്രദേശം അവരുടെ യുദ്ധ കളിക്കളമാക്കി മാറ്റി. നാളത്തെ ചരിത്രം ഇന്നെഴുതുന്നവര്‍ അവരാണ്.
----------------------------------

Indian Military, Colonialism
മാര്‍ത്താണ്ടവര്‍മ്മയുടെ കാലത്ത് രാജ്യരഹസ്യങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രത്യേക തരത്തിലുള്ള കോഡ്ഭാഷയാണ്‌ മൂലഭദ്രം എന്നപേരില്‍ അറിയപ്പെടുന്ന യുദ്ധഭാഷ , ഈ ഭാഷ അറിയുന്നവര്‍ പരസ്പരം സംസാരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒന്നും മനസിലാകില്ല അതുകൊണ്ടുതന്നെ രാജ്യരഹസ്യങ്ങള്‍ മറ്റൊരാള്‍ അറിയാതെ കൈമാറാന്‍ കഴിഞ്ഞിരുന്നു.
ഇപ്പോഴത്തെ ചൊറിച്ചു മല്ലലിന്റെ ഒരു വകഭേദം.
ടിങ്കനാവാം ഹമ്മുഹെഷ്മാസ്‌
മിറ്റെനാറ്റും ലോന്തം കാവും
മെഞ്ചി സൂക്ഷം ഹെഞ്ഞിസാവിറ്റ്‌
തൊന്നഫനാറ്റ്‌ ലൊന്തംകൊവും_

മേളില്‍ സൂചിപ്പിച്ചിരിക്കുന്നത് ചിങ്ങമാസം വന്നുചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും എന്ന മലയാളത്തിലെ പ്രശസ്തമായ ഒരു ചലചിത്രഗാനം മൂലഭദ്രതിലൂടെ എഴുതിയതാണ് , ഒന്നും മനസിലയില്ലല്ലേ ?
മലയാള അക്ഷരങ്ങള്‍ ഒരു കൃത്യമായ കണക്കില്‍ പരസ്പരം മാറ്റി ഉപയോഗിച്ചിരിക്കുന്ന ഒരു ശ്ലോകത്തിന്‍റെ അടിസ്ഥാനത്തില്‍ ആണ് മൂലഭദ്രം രൂപപ്പെടുത്തിയിരിക്കുന്നത്
*അകോ ഖഗോ ഘങ്ങ ശ്ചൈവ ച്ഛടോ ഞണോ തപോ നമ
യശോ രക്ഷോ ലസ വഹ ക്ഷള ഴറ റ്റന*
ഇതാണ് മൂലഭദ്രതിന്റെ അടിസ്ഥാന ശ്ലോകം , ഇതില്‍ മലയാളത്തിലെ അടിസ്ഥാന അക്ഷരമായ 'അ' ക്ക് പകരം ക , ഉപയോഗിച്ചിരിക്കുന്നു , ഗ ക്ക് പകരം ഖ യും , ഇങ്ങനെ അക്ഷരങ്ങള്‍ പരസ്പരം ശ്ലോകത്തിന്‍റെ അട്സ്ഥാനത്തില്‍ സ്ഥാനമാറ്റം നടത്തുമ്പോള്‍ അമ്മ എന്നവാക്കിന് കന്ന എന്നും അച്ഛന്‍ കട്ടറ്റ്‌ എന്നാ വാക്കും അപ്പുപ്പന്‍ കത്തുതറ്റ് എന്നാ വാക്കും ആയി മാറുന്നു
ഇപ്പോള്‍ ഈ ഭാഷ ഉപയോഗത്തില്‍ ഇല്ല എങ്കിലും , ചേര്‍ത്തല പാണാവള്ളിയില്‍ ഈ ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവര്‍ ഉണ്ട് ,തന്‍റെ അധ്യാപികയില്‍ നിന്നും യുദ്ധഭാഷ മനസിലാക്കി ഇത് മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചു കൊടുക്കാന്‍ തയ്യാറായ പാണാവള്ളി മഠത്തില്‍ ശ്രീ ഷണ്മുഖന്‍ നായരുടെ ശ്രമങ്ങള്‍ ആണ് ഈ ഭാഷ ഇപ്പോഴും കുറച്ചുപെരിലെങ്കിലും നിലനില്‍ക്കുന്നത് , 
-----------------------------------------------------------


Sreehari Venkateswaran to ഇന്നലെകളുടെ നേർക്കാഴ്ചകൾ - Rays to the past


അയ്യപ്പചരിതമുറങ്ങുന്ന ചെമ്പോലക്കളരി
സമഭാവനയുടെ ശംഖൊലി മുഴങ്ങുന്ന ശബരി സന്നിധാനം ആചാര വൈവിധ്യങ്ങള്‍കൊണ്ടും പുരാണ പരാമര്‍ശങ്ങള്‍കൊണ്ടും ഐതിഹ്യപ്പെരുമകള്‍ കൊണ്ടും മറ്റു തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. ജാതിമത ഭേദങ്ങളോ വര്‍ണ്ണ വ്യത്യാസങ്ങളോ ഉച്ചനീചത്തങ്ങളോ ഇല്ലാത്ത കേവലം അദ്വൈത ദര്‍ശനത്തിന്റെ ശാദ്വല ഭൂമിക! പ്രകൃതി പുരുഷ സംഗമ ചേര്‍ച്ചയുടെ; ജീവാത്മ പരമാത്മ ലയ ഭാവനയുടെ വേദവാക്യം സക്രിയമായി തെളിയുന്ന മംഗള ശരണാലയം!
പന്തളം കൊട്ടാരവും മണികണ്ഠനും അയ്യപ്പനും ശബരിമലയും മറ്റുമായി ബന്ധപ്പെട്ട കഥകളുടേയും ചരിത്ര സത്യങ്ങളുടേയും വഴികളും കൈവഴികളും കേരളം മുഴുവന്‍ വ്യാപിച്ചും സഹ്യസാനുവിന്റെ താഴ്‌വാരം കടന്നും നീണ്ടുനീണ്ടു പോകുന്നു. ഭഗവാനുമായി ചേര്‍ന്നു നില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെയും ചരിത്രസത്യങ്ങളുടെയും നേര്‍സാക്ഷ്യങ്ങളാണ് ആലങ്ങാട്ട് ചെമ്പോലക്കളരിയും അമ്പലവും കുന്നുകര അമ്മണത്തു ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള കൊടിയും ഗോളകയും മറ്റും.

പന്തളരാജകുടുംബം പാണ്ഡ്യദേശത്തു നിന്നും എത്തിയവരാണല്ലോ. കേരളത്തിന്റെ പല ഭാഗങ്ങളിലും താമസിച്ചതിനു ശേഷമാണ് രാജകുടുംബം പന്തളത്ത് എത്തപ്പെട്ടത്. മിക്കവാറും എല്ലായിടത്തുനിന്നും മാറിപ്പോകേണ്ടിവന്നത് പലതരം ആക്രമണ ഭീഷണികള്‍ മൂലമായിരുന്നു. സ്വന്തം കൊട്ടാരത്തിലുള്ള സേവകരില്‍ ചിലര്‍ പോലും പുറത്തുള്ള ശത്രുവിന് കൊട്ടാരത്തിന് ദോഷം വരുത്തുന്നതിനുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്ത ചരിത്രം പോലുമുണ്ട്. അയ്യപ്പന്‍ പന്തളത്ത് കൊട്ടാരത്തില്‍ മണികണ്ഠനായിരുന്ന സമയത്ത് രാജ്യത്തിന്റെ നേര്‍ക്ക് തലപൊക്കിയിരുന്ന ആക്രമണ ഭീഷണികളെ പ്രതിരോധിക്കാന്‍ ഒരു യോദ്ധാവിന് സമം ആയോധന മുറകള്‍ അഭ്യസിക്കാന്‍ വിവിധ പ്രദേശങ്ങളില്‍ രാജാവിന്റെ അറിവോടെ പോയിരുന്നു.
കരിമലക്കോട്ടയില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന പാണ്ഡ്യ ദേശത്തുനിന്നു എത്തിയ മാറവപ്പടയുടെ നായകന്‍ ഉദയനന്‍ പന്തളരാജ്യം കൊള്ളയടിക്കാന്‍ പടയൊരുക്കം തുടങ്ങിയത് പന്തളരാജന്‍ അറിഞ്ഞു. യുദ്ധമുറകളില്‍ അജയ്യനായ ഈ ശത്രുവിനെ നേരിടാന്‍ ഒറ്റയ്ക്ക് സാധ്യമാകില്ലെന്നത് തമ്പുരാന് മനസ്സിലായി. മണികണ്ഠന്റെ യുക്തിപൂര്‍വ്വമായ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് പന്തളരാജന്‍ രഹസ്യമായി ചില നീക്കങ്ങള്‍ നടത്തുകയുണ്ടായി. അന്ന് ശക്തമായ അടവുകള്‍ പതിനെട്ടും പയറ്റിത്തെളിഞ്ഞ എന്തിനുംപോന്ന യോദ്ധാക്കളെക്കൊണ്ട് സമ്പന്നമായിരുന്നു അയല്‍നാട്ടു രാജ്യങ്ങളായിരുന്ന ആലങ്ങാടും അമ്പലപ്പുഴയും. ആലങ്ങാട്ടു രാജാവിന്റെ ഭരണകാലത്ത് ആയോധനകലകള്‍ അഭ്യസിപ്പിക്കുന്നതിന് നാട്ടില്‍ അനവധി കളരികള്‍ ഉണ്ടായിരുന്നു. അതില്‍ പേരുകൊണ്ടും പെരുമകൊണ്ടും ഏറ്റവും മുമ്പിലായിരുന്നു ആലങ്ങാട്ട് കളരി. അവിടെയുണ്ടായിരുന്ന അഭ്യാസികളില്‍ പലരും കായിക മാനസിക ശക്തിയിലും ആക്രമണ പ്രതിരോധ അടവുനയങ്ങളിലും അഗ്രിമസ്ഥാനത്തുള്ളവരായിരുന്നതുകൊണ്ട് ആലങ്ങാട് തമ്പുരാനെ അയല്‍നാടുകളിലുള്ള തമ്പുരാക്കന്മാര്‍ക്കും പടക്കുറുപ്പന്മാര്‍ക്കും വളരെ ബഹുമാനമായിരുന്നു. അയല്‍നാട്ടു തമ്പുരാക്കന്മാരെല്ലാം ആലങ്ങാടു തമ്പുരാന് വിധേയരായിരുന്നുവത്രെ.
പന്തളത്തു രാജാവിന്റെ സര്‍വ്വസൈന്യാധിപനായിരുന്ന ശങ്കരന്‍ നായര്‍ മിടുക്കനും ദീര്‍ഘവീക്ഷണമുള്ളവനും അതികായനുമായിരുന്ന ഈ പടക്കുറുപ്പ് മുപ്പത്തടം കാമ്പിള്ളി തറവാട്ടിലെ വെളിച്ചപ്പാടായിരുന്നു. അദ്ദേഹത്തിന്റെ കൂടി ഉപദേശം സ്വീകരിച്ചുകൊണ്ട് പന്തളത്തുരാജാവ് മേല്‍പ്പറഞ്ഞ ആലങ്ങാട്-അമ്പലപ്പുഴ രാജാക്കന്മാരുമായി ബന്ധപ്പെട്ടു. ഉദയനനെ കീഴ്‌പ്പെടുത്താന്‍ തമ്പുരാന്‍ അവരുടെ സഹായം അഭ്യര്‍ത്ഥിച്ചു.
(ഇന്ന് മുപ്പത്തടം കാമ്പിള്ളി തറവാട്ടിലെ വെളിച്ചപ്പാടായ വേണുഗോപാലന്‍ നായര്‍, ശങ്കരന്‍ നായര്‍ പടക്കുറിപ്പിന്റെ പത്താമത്തെയോ പന്ത്രണ്ടാമത്തെയോ തലമുറയിലെ കണ്ണിയാണ്. ശങ്കരന്‍ നായര്‍ വെളിച്ചപ്പാടിനു ശേഷം വെളിച്ചപ്പാടായി മരുമക്കത്തായ പ്രകാരം അവരോധിക്കപ്പെടുന്ന ആള്‍ക്ക് അദ്ദേഹത്തിന്റെ പേരിനു മുമ്പില്‍ ‘ശങ്കരന്‍’ എന്നും കൂട്ടിച്ചേര്‍ത്തിരുന്നു.
അങ്ങനെയുളള്ള അഭിമാനത്തിന്റെ മുദ്രയായ ‘ശങ്കരന്‍’ പദം ഇപ്പോള്‍ രണ്ടു തലമുറകളിലായി സ്വീകരിച്ചു കാണുന്നില്ല. പന്തള രാജാവിന്റെ സര്‍വ്വ സൈന്യാധിപനായ, മാറവപ്പടയെ ആക്രമിക്കാന്‍ സജ്ജമാക്കിയ സൈന്യത്തിന്റെ സര്‍വ്വ സൈന്യാധിപനായി അയ്യപ്പനാല്‍ നിയോഗിക്കപ്പെട്ട പടക്കുറുപ്പിന്റെ ധീരനാമമായ ‘ശങ്കരന്‍’ എന്ന അഭിമാനമുദ്ര തലമുറകളായി സ്വീകരിച്ച് ഒരു സംസ്‌കാര ചരിത്രത്തെ ധന്യമാക്കേണ്ട ധാര്‍മികമായ കടമ; ആലങ്ങാട് യോഗം മൊത്തം ബഹുമാനിക്കുന്ന, ശബരീശസന്നിധിയില്‍ പോലും ആദരിക്കപ്പെടുന്ന കാമ്പിള്ളി തറവാടിനുണ്ട്).
അയ്യപ്പന്‍, ഉദയനന്റെ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ അഭ്യാസമുറകള്‍ പഠിക്കാന്‍ കൂടുതലും തിരഞ്ഞെടുത്തത് ആലങ്ങാട് കളരിയാണ്. അദ്ദേഹം ഇതിനുവേണ്ടി ആലങ്ങാട്ട് വന്ന് പല പ്രാവശ്യം താമസിച്ചിട്ടുണ്ടെന്ന് തര്‍ക്കരഹിതമായി സ്ഥാപിക്കുന്ന താളിയോല ഗ്രന്ഥങ്ങള്‍ ഇന്ന് ആലങ്ങാട് കളരിയുടെ രക്ഷാധികാരിയുടെ വീട്ടില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുമുണ്ട്. ആലങ്ങാട്ട് കളരിയില്‍ നിന്നും ‘കുഴിക്കളരി’ അഭ്യാസ മുറകള്‍ പോലും കരസ്ഥമാക്കി പ്രഗത്ഭനായ ഒരു യോദ്ധാവായി രൂപപ്പെട്ടു മണികണ്ഠന്‍. മണികണ്ഠന്റെ അമ്മയുടെ പ്രതിഷ്ഠാസ്ഥാനമായ അമ്പലപ്പുഴയിലെ കളരിയില്‍ നിന്നും അയ്യപ്പന്‍ അഭ്യാസമുറകള്‍ പഠിക്കുകയുണ്ടായി. അവിടുത്തെ ചീരപ്പന്‍ കളരിയില്‍ നിന്നും ‘പൂഴിക്കടകന്‍ മുറകള്‍’ പ്രത്യേകമായി അദ്ദേഹം പഠിക്കുകയുണ്ടായി. ആയോധന കലയില്‍ പ്രാവീണ്യം നേടിയ മികച്ച അഭ്യാസിയായി രൂപപ്പെട്ട മണികണ്ഠന്‍ വാവരെ യുദ്ധത്തില്‍ പരാജയപ്പെടുത്തി ഗുരുത്വമുള്ള ശിഷ്യനാക്കി മാറ്റിയിരുന്നു.
മണികണ്ഠന്റെ അച്ഛന്റെ പ്രതിഷ്ഠാ സ്ഥാനമായ ആലുവ തേവരുടെ മണപ്പുറത്തുവച്ച് യുദ്ധത്തെപ്പറ്റി ആലോചിക്കാന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ അദ്ധ്യക്ഷ പദം അലങ്കരിച്ച് അയ്യപ്പന്‍ പങ്കെടുക്കുകയുണ്ടായി. ആ യോഗത്തില്‍വെച്ചാണ് കൊട്ടാരത്തിലെ സര്‍വ്വ സൈന്യാധിപനായ ശങ്കരന്‍ പടക്കുറുപ്പിനെ അയ്യപ്പനും തന്റെ സര്‍വ്വ സൈന്യാധിപനായി തിരഞ്ഞെടുത്ത്. ആലങ്ങാടിനു ചുറ്റുമുള്ള കരക്കാരും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. അന്ന് അവിടെക്കൂടിയ എല്ലാവരേയും ഉള്‍പ്പെടുത്തി ആലങ്ങാട്ടു യോഗക്കാര്‍ എന്ന് സംബോധന ചെയ്തുപോന്നു. അയ്യപ്പനും ആലങ്ങാട്ട് കളരി യോദ്ധാക്കളില്‍ പ്രമുഖരായവരും ചേര്‍ന്ന് എരുമേലിയിലെത്തി. അമ്പലപ്പുഴക്കാരും അപ്പോള്‍ അവിടെ എത്തിച്ചേര്‍ന്നു.
വില്ലാളി വീരന്മാരായ രണ്ടുനാട്ടിലേയും യോദ്ധാക്കളുടെ ഒരു അപൂര്‍വ്വ സംഗമമായിരുന്നു അത്. ഇവിടെ വച്ച് അയ്യപ്പസ്വാമിയുടെ അവതാര ലക്ഷ്യം പൂര്‍ണ്ണമാക്കുന്നതിന്റെ ഭാഗമായി മഹിഷീ നിഗ്രഹം നടന്നു. (എരുമയെക്കൊന്ന ‘എരുമക്കൊല്ലി’യാണ് രൂപാന്തരം സംഭവിച്ച് എരുമേലിയായതത്രേ) ഇരുനാട്ടിലെ യോദ്ധാക്കളോടും വാവരോടുമൊപ്പം അയ്യപ്പന്‍ വിശ്രമിക്കുകയും ആഹാരം പാകം ചെയ്തു കഴിക്കുകയും ചെയ്തു. അതിനുശേഷം അയ്യപ്പനും സംഘവും നടത്തിയ ആനന്ദനൃത്തത്തിന്റെ സ്മരണയാണ് എരുമേലി പേട്ടയെന്ന് വിശ്വസിക്കുന്നു. (മാറവപ്പടയെ തോല്‍പ്പിച്ചതിനു ശേഷമുള്ള സന്തോഷ നൃത്തമാണ് പേട്ടതുള്ളല്‍ എന്നും അഭിപ്രായമുണ്ട്.)
പിന്നീട് അമ്പലപ്പുഴ സംഘം വാവരുടെ നേതൃത്വത്തില്‍ കാട് വെട്ടിത്തെളിച്ച് കരിമലയെ ലക്ഷ്യമാക്കി മുന്നോട്ട് പോയി. അവരുടെ പിറകെ അയ്യപ്പന്‍ നയിക്കുന്ന ആലങ്ങാട്ട് സംഘവും യാത്രയായി. കരിമലക്കോട്ടയില്‍ ചെന്ന് ഉദയനന്റെ മാറവപ്പടയെ തോല്‍പ്പിച്ച് പന്തള രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷം എല്ലാവരും പാപനാശിനിയായ പമ്പയിലെത്തി കുളിച്ച് ശുഭ്രവസ്ത്രങ്ങള്‍ ധരിച്ചു. പമ്പാവിളക്കും പമ്പാസദ്യയും നടത്തി. അവിടെ നിന്നും ശരംകുത്തിയാലിനു സമീപമെത്തി. അയ്യപ്പനുള്‍പ്പെടെ എല്ലാവരും എല്ലാ ആയുധങ്ങളും അവിടെ ഉപേക്ഷിച്ചു. ആലങ്ങാട്ട് യോഗക്കാരുടെ കണ്‍മുമ്പില്‍വെച്ച് ശബരിമലയില്‍ ധര്‍മ്മ ശാസ്താവിലേയ്ക്ക് അയ്യപ്പന്‍ വിലയം പ്രാപിച്ചു. ഭഗവാന്റെ നിര്‍ദ്ദേശപ്രകാരം പന്തളത്ത് രാജാവ് പാരിതോഷികമായി ആലങ്ങാട്ട് തമ്പുരാന് അയ്യപ്പഗോളകയും കൊടിയും സമ്മാനിച്ചു. എരുമേലിയിലും സന്നിധാനത്തും ആലങ്ങാട്ട് യോഗക്കാര്‍ക്ക് ചില പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും കല്‍പ്പിച്ചു കൊടുത്തു. ഇന്നും ആലങ്ങാട്ട് യോഗക്കാര്‍ ഈ പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും എരുമേലിയിലും സന്നിധാനത്തും അനുഭവിച്ചു വരുന്നു.
അന്ന് ആലങ്ങാട്ട് തമ്പുരാന് ലഭിച്ച പാരിതോഷികങ്ങളായ ഗോളകയും കൊടിയും ആലങ്ങാട്ടിന്റെ അയല്‍നാടായ കുന്നുകര, വയല്‍ക്കര അമ്മണത്ത് അമ്പലത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.
എല്ലാത്തരത്തിലും വിശേഷങ്ങളുടെ വിശേഷണങ്ങള്‍ കൊണ്ടും പരമോന്നതമായ കീര്‍ത്തികള്‍കൊണ്ടും പരിശോഭിച്ച ആലങ്ങാട്ട് കളരിയുടെ മികവിന്റെ പ്രവര്‍ത്തന രീതിയില്‍ സംപ്രീതനായ ആലങ്ങാട്ട് തമ്പുരാന്‍ ചെമ്പോലയില്‍ കളരിയുടെ അവകാശം ആലങ്ങാട്ട് യോഗത്തിന് പതിച്ചു നല്‍കി. അന്നുമുതല്‍ ആലങ്ങാട്ട് കളരി ചെമ്പോലക്കളരിയായി പ്രസിദ്ധമായി. ആയിരം വര്‍ഷത്തോളം പഴക്കമുള്ള ചെമ്പോലക്കളരി ഇന്നും പഴയ പ്രതാപ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു.
മുഖത്തളത്തിനുള്ളിലായി ദേവിയുടേതുള്‍പ്പെടെ കളരിയില്‍ മൂന്നുശ്രീകോവിലുകളും ഉണ്ട്. ചെമ്പോലക്കളരിയുടെ തെക്ക് പടിഞ്ഞാറ് നില്‍ക്കുന്ന പ്ലാവിന് കുറഞ്ഞത് 800 വര്‍ഷം പഴക്കമുണ്ടെന്ന് പരിസര വാസികള്‍ പറയുന്നു. നേരിട്ട് കാണുമ്പോള്‍ ഇത് സത്യമാണെന്ന് ബോധ്യമാകും. പ്ലാവിന്റെ ഒന്നരയടി പൊക്കത്തില്‍ കവരകള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുള്ള വിസ്തൃതമായ അറപോലുള്ള കുഴിഭാഗം അത്ഭുതത്തോടെയേ നോക്കി കാണാന്‍ പറ്റൂ. അന്ന് പടക്കുറുപ്പന്മാര്‍ പടക്കുപയോഗിച്ചിരുന്ന വാളുകള്‍ കാലപ്പഴക്കത്തില്‍ കുറച്ച് ദ്രവിച്ചു പോയെങ്കിലും പഴയകാല പോരാട്ട ചരിത്രങ്ങളിലേയ്ക്ക് നമ്മുടെ ഓര്‍മ്മകളെ കൊണ്ടുപോകും. കളരിക്ക് സമീപമുള്ള സര്‍പ്പക്കാവും സര്‍പ്പക്കുളവും ഭയമുളവാക്കുന്ന നാഗങ്ങളുടെ മൗനസാന്നിധ്യം അനുഭവപ്പെടുത്തുന്നു. ചെമ്പോലക്കളരിക്കടുത്ത് പുരാതനമായ ക്ഷേത്രവുമുണ്ട്.
കുന്നുകര അമ്മണത്ത് ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന ഗോളകയും കൊടിയും എരുമേലി പേട്ടയൊരുക്കങ്ങള്‍ക്കു മുമ്പായി ധനു പതിനെട്ടിനു മുപ്പത്തടം കാമ്പിള്ളി അമ്പലത്തിലെത്തിച്ചു ദര്‍ശന കാണിക്ക സമര്‍പ്പണ കര്‍മ്മങ്ങള്‍ക്കു ശേഷം ചെമ്പോലക്കളരി ക്ഷേത്രത്തില്‍ കൊണ്ടുവരും. അവിടെ പാന പൂജകളും മറ്റും നടത്തും. ഈ കളരിക്ഷേത്രത്തില്‍ നിന്നാണ് പ്രസിദ്ധമായ എരുമേലിയിലെ ആലങ്ങാട്ട് പേട്ടക്കുള്ള പുറപ്പാട് നടക്കുക. പേട്ടപുറപ്പാടിന് ശബരിമല തന്ത്രിയും, പന്തളത്തു രാജാവും ആലങ്ങാട്ട് തമ്പുരാനും വിശിഷ്ടാഥികളായി ഉണ്ടാകും. ധനു 27 നു ആണ് ആലങ്ങാട്ട് പേട്ട. ആലങ്ങാട്ട് പേട്ട കഴിഞ്ഞാല്‍ ആ കൊല്ലത്തെ എരുമേലി പേട്ട കഴിഞ്ഞെന്നാണ് സങ്കല്‍പ്പം.
ജന്മഭൂമി: http://www.janmabhumidaily.com/news360255#ixzz3v7fJWB7s
   +++++++++++++++++++++++++++++++++++++++++++++++++

ശബരിമലയുടെ യാഥാര്‍ത്ഥ്യം Sabarimala Facts
നമ്മുടെ ക്ഷേത്രങ്ങളുടെ ചരിത്രവും ഐതിഹ്യങ്ങളും വല്ലാതെ കെട്ടുപിണഞ്ഞതാണ്... അതിൽ നിന്ന് ചരിത്ര വസ്തുതകൾ മാത്രം ഇഴപിരിച്ചെടുക്കുക ശ്രമകരമാണ്.... പുരാണങ്ങളിൽ നിന്നും കഥകളിൽ നിന്നും കിട്ടുന്ന വിവരങ്ങളെ ക്രോഡീകരിച്ച്, അവതരിപ്പിക്കാനേ കഴിയൂ. അങ്ങനെയൊരു ശ്രമത്താല്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ യാതാര്‍ത്ഥ്യത്തെ ഭാരതത്തിന്റെ ആധ്യാത്മികചരിത്രപന്ഥാവിലൂടെ ഒന്ന് വിലയിരുത്താം
. നിലവിലെ രീതി അനുസരിച്ച് പത്തിനും അന്‍പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമില്ലല്ലോ. പലരും പല കാരണങ്ങളും വാദങ്ങളും ഉന്നയിക്കുന്നതും കണ്ടു. ഈ വിഷയത്തെക്കുറിച്ച് തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായം ഇവിടെ കുറിക്കുന്നു.
ശബരിമലയിലെ അയ്യപ്പക്ഷേത്രം സ്ഥാപിക്കപ്പെട്ടതിനെക്കുറിച്ച് ചരിത്രപരമായി അധികം അറിവില്ല. ഭൂതനാഥോപാഖ്യാനം പോലുള്ള ചില കൃതികള്‍ അടിസ്ഥാനമാക്കിയാണ് ഐതിഹ്യത്തിന്റെ പിന്തുണയോട് കൂടി ഇപ്പോള്‍ നമ്മള്‍ അയ്യപ്പക്ഷേത്രത്തിന്റെ ചരിത്രം മനസില്ലാക്കിയിരിക്കുന്നത്. ഈ വിഷയത്തില്‍ ശബരിമലയെയും അയ്യപ്പക്ഷേത്രത്തെയും രണ്ടു ദിശകളില്‍ സമീപിച്ചു നോക്കിയാല്‍ അവിടുത്തെ ആചാരങ്ങള്‍ക്ക് അടിസ്ഥാനം ഉണ്ടാകുമോ എന്ന് അന്വേഷിച്ചു നോക്കാം.
അയ്യപ്പക്ഷേത്രം ഉണ്ടാകുന്നതിനും വളരേ മുന്‍പ് തന്നെ ശബരിമലയും പമ്പാതീരവും കാനനവും അവിടെയുണ്ട് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലലോ. ഈ പ്രദേശത്തിന്റെ പൌരാണികമായ ഒരു വിശദീകരണം വാല്മീകിരാമായണത്തില്‍ കാണാം. വൃദ്ധയും സിദ്ധയുമായ ശബരി എന്ന തപസ്വിനി പരിചരിച്ചിരുന്ന മതംഗമുനിയുടെയും ശിഷ്യരുടെയും ആശ്രമസ്ഥാനമായിരുന്നു ഇന്നത്തെ ശബരിമലപ്രദേശം. മതംഗവനം എന്നാണു രാമായണത്തില്‍ ഈ വനത്തെ വിശേഷിപ്പിച്ചിരുന്നത്.
കബന്ധനാല്‍ ഉപദേശിക്കപ്പെട്ട പമ്പാതീരത്തെ വനത്തെക്കുറിച്ച് വാല്മീകിരാമായണത്തില്‍ ആരണ്യകാണ്ഡം ഇപ്രകാരം പറയുന്നു
“മതംഗശിഷ്യാസ്തത്രാസന്‍ ഋഷയ: സുസമാഹിത:
തേഷാം ഭാരാഭിതപ്താനാം വന്യമാഹരതാം ഗുരോ:
യേ പ്രപേതു ര്‍മ്മഹീം തൂര്‍ണ്ണം ശരീരാത് സ്വേദബിന്ദവ:
താനി മാല്യാനി ജാതാനി മുനീനാം തപസാ തദാ
സ്വേദബിന്ദുസമുത്ഥാനി ന വിനശ്യന്തി രാഘവ”
(ശ്രീരാമാ അവിടെ സുസമാഹിതരും മതംഗശിഷ്യന്മാരുമായ ഋഷിമാര്‍ ഉണ്ടായിരുന്നു. തങ്ങളുടെ ഗുരുവിന് കായ്കനികളെ അവര്‍ ശേഖരിച്ചു ചുമടെടുത്ത് ക്ഷീണിച്ചിരിക്കെ ദേഹത്തില്‍ നിന്നും യാതൊരു വിയര്‍പ്പുതുള്ളികള്‍ വേഗത്തില്‍ നിലത്തുവീണോ ആയവ മുനിവരന്മാരുടെ തപോവൈഭവത്താല്‍ ആ സമയം പുഷ്പങ്ങളായി ഭവിച്ചു. വിയര്‍പ്പുതുള്ളികളില്‍ നിന്നുണ്ടായ ആയവ വാടിപ്പോകാറില്ല. )
തേഷാമദ്യാപി തത്രൈവ ദദൃശ്യതേ പരിചാരിണീ
ശ്രമണീ ശബരീ നാമ കാകുത്സ്ഥ ചിരജീവനീ
(ശ്രീരാമ അവര്‍ക്ക് പരിചാരിണി ആയ വൃദ്ധയായ ശബരിയെന്ന്‍ പ്രസിദ്ധയായ താപസി ഇപ്പോഴും ആ ദിക്കില്‍ തന്നെ കാണപ്പെടുന്നതാണ്.)
ത്വാം തു ധര്‍മ്മേ സ്ഥിതാനിത്യം സര്‍വ്വഭൂതനമസ്കൃതം
ദൃഷ്ട്വാ ദേവോപമം രാമാ സ്വര്‍ഗ്ഗലോകം ഗമിഷ്യതി
(ശ്രീരാമ സദാ പരമാത്മധ്യാനത്തില്‍ വര്‍ത്തിക്കുന്ന അവള്‍ ദേവോപമായി സര്‍വ്വഭൂതങ്ങളാലും വണങ്ങപ്പെട്ടവനായ അങ്ങയെ ദര്‍ശിച്ച് സ്വര്‍ഗ്ഗത്തെ പ്രാപിക്കുന്നതാണ്.)
തതസ്തദ്രാമ പംപായാസ്തീരമാസാദ്യ പശ്ചിമം
ആശ്രമസ്ഥാനമതുലം ഗുഹ്യം കാകുത്സ്ഥ പശ്യസി
(ആകയാല്‍ പമ്പാനദിയുടെ പശ്ചിമതീരത്തെ പ്രാപിച്ച് അവിടെ നിസ്സീമവും ഗുഹ്യവുമായ ആശ്രമസ്ഥാനത്തെ അവിടുന്ന് ദര്‍ശിക്കുന്നതാണ്.)
ന തത്രാക്രമിതും നാഗാ: ശക്നുവന്തി തമാശ്രമം
വിവിധാസ്തത്ര വൈ നാഗാ: വനേ തസ്മിംശ്ച പര്‍വ്വതേ
(ആ വനത്തിലും ആ പര്‍വതത്തിലും ആനകള്‍ പലവകയായുണ്ട് എങ്കിലും ആ ആശ്രമത്തില്‍ ആനകള്‍ കടപ്പാന്‍ കഴിയാത്തവയായിരിക്കുന്നു.)
ഋഷേസ്തസ്യ മതംഗസ്യ വിധാനാത്തച്ച കാനനം
മതംഗവനമിത്യേവ വിശ്രുതം രഘുനന്ദന
(രഘുനന്ദന, ആ മതംഗമുനിയുടെ വിധാനമാകയാല്‍ ആ കാട് മതംഗവനം എന്നു തന്നെ പറയപ്പെടുന്നു.)
ന ത്വേനം വിഷമാചാര:പാപകര്‍മ്മാധിരോഹതി
(ലോകമര്യാദക്ക് വിരുദ്ധമായി പാപകര്‍മ്മംചെയ്യുന്നവന്‍ ഇതില്‍ കയറാവുന്നതല്ല)
യസ്തു തം വിഷമാചാര:പാപകര്‍മ്മാധിരോഹതി
തത്രൈവ പ്രഹരന്ത്യേനംസപ്തമാദായ രാക്ഷസ:
(പാപകര്‍മ്മി കയറുന്ന പക്ഷം അവിടെ ഉറങ്ങി വീഴുന്ന അവനെ മാത്രമായി രാക്ഷസന്മാര്‍ എടുത്തുകൊണ്ട് പോയി കൊന്നു കളയുന്നു)
മതംഗവനത്തിലെ ആശ്രമത്തില്‍ തപസ്വിനിയായ ശബരിയെ ഇപ്രകാരമാണ് അടുത്ത സര്‍ഗത്തില്‍ വാത്മീകി പറയുന്നത്.
രാമേണ താപസീ പൃഷ്ടാ സാ സിദ്ധാ സിദ്ധസമ്മതാ
ശശംസ ശബരീ വൃദ്ധാ രാമായ പ്രത്യുപസ്ഥിതാ
(ശ്രീരാമനാല്‍ ചോദിക്കപ്പെട്ടവളും താപസിയും സിദ്ധസമ്മതയും സിദ്ധയും വൃദ്ധയുമായ ശബരി എന്നാണു തപസ്വിനി ആയ ശബരിയെപ്പറ്റി പറഞ്ഞിരിക്കുന്നത്. ശ്രീരാമദര്‍ശനത്താല്‍ സ്വര്‍ഗ്ഗപ്രാപ്തി ഉണ്ടായ ആ ശബരിയുടെ പേരില്‍ അറിയപ്പെട്ട മാതംഗവനമാണ് ശബരിഗിരി.
ഇഹ തേ ഭാവിതാത്മാനോ ഗുരവോ മേ മഹാമതേ
ജൂഹുവാം ചക്രിരേ തീര്‍ത്ഥം മന്ത്രവന്മന്ത്രപൂജിതം
മഹാമതേ ആ പരമാത്മജ്ഞാനികളായ ആചാര്യന്മാര്‍ ഇവിടെ വിധിപ്രകാരം മന്ത്രങ്ങളാല്‍ പാവനമാക്കപ്പെട്ട യാഗത്തെ ഹവനം ചെയ്തു.
ഇയം പ്രത്യക്സ്ഥലീ വേദിര്‍യത്ര തേ പുരുഷര്‍ഷഭാ
പുഷ്പോപഹാരം കുര്‍വന്തി ശ്രമാദുദ്വേപിഭി: കരൈ:
ഇത് പ്രത്യക്സ്ഥലീ എന്ന് പേരോട് കൂടിയ മണ്ഡപമാകുന്നു. ആ പുരുഷവരന്മാര്‍ യാതൊരു ഇതില്‍ തപസ്സ് കൊണ്ടുള്ള ശ്രമത്താല്‍ പുഷ്പോപഹാരങ്ങള്‍ സമര്‍പിച്ചു വന്നു.
തേഷാം തപപ്രഭാവേന പശ്യാദ്യാപി രഘൂത്തമ
ദ്യോതയന്തി ദിശ: സര്‍വ്വാ ശ്രിയാ വേദ്യോ അതുലപ്രഭാ
രഘോത്തമ അവരുടെ തപോമഹിമയാല്‍ യാഗവേദികള്‍ നിസീമകാന്തിയുക്തങ്ങളായി ഐശ്വര്യത്താല്‍ സര്‍വ്വദിക്കുകളെയും ഇന്നും പരിശോഭിപ്പിക്കുന്നു
ഇപ്രകാരമാണ് മതംഗവനത്തെക്കുറിച്ചും ശബരിയെക്കുച്ചും വാല്മീകി പറയുന്നത്. വനത്തെപ്പറ്റി കൂടുതല്‍ വിശദീകരണങ്ങള്‍ ആരണ്യകാണ്ഡം നോക്കിയാല്‍ കാണാം. മേല്‍പ്പറഞ്ഞ വിശദീകരണങ്ങളില്‍ നിന്നും ശബരിമല എന്ന് പ്രസിദ്ധമായ മതംഗവനം അത്യന്തം പരിശുദ്ധവും സിദ്ധസ്ഥാനവും യാഗങ്ങളും മന്ത്രതര്‍പ്പണാദികളും മറ്റും നടന്നിരുന്ന സങ്കേതവും ആയിരുന്നു എന്ന് വ്യക്തമാണല്ലോ. ശബരി എന്ന സ്ത്രീയെ വൃദ്ധയായും സിദ്ധയായും പറഞ്ഞിരിക്കുന്നു. ശബരി സമാധിയെ പ്രാപിച്ച ഇടമായി രാമായണം ആ സ്ഥലത്തെ പറയുന്നുണ്ട്. അത്യന്തം തപോനിഷ്ഠയുള്ളവരുടെ സ്ഥാനമായ മതംഗവനത്തില്‍ പാപകര്‍മ്മം കൂടാതെ ആചാരനിഷ്ഠയോട് കൂടി വേണം പ്രവേശിക്കുവാന്‍ എന്നും പറഞ്ഞിട്ടുണ്ടല്ലോ. അത് ആ സ്ഥലത്തിന്റെ മാഹാത്മ്യത്തെ കൃത്യമായി വെളിവാക്കുന്നു. ഇതാണ് ശബരിമല എന്ന പ്രദേശത്തിന്റെ ഏകദേശ പൌരാണികരൂപം.
ഇനി ക്ഷേത്രത്തിലേക്ക് വരാം. അവിടെ ക്ഷേത്രം സ്ഥാപിച്ചത് എന്നാണെന്ന് വ്യക്തമായി പറയാന്‍ ആവില്ല. പുണ്യഭൂമി ആയതിനാല്‍ ഏതെങ്കിലും ഒരു സിദ്ധന്‍ അവിടെ പ്രതിഷ്ഠ നടത്തിയിട്ടുണ്ടാവം. പരശുരാമന്‍ പ്രതിഷ്ഠിച്ചു എന്ന് പറയുന്നു എങ്കിലും അത് പില്‍ക്കാലത്ത് കൂട്ടിചേര്‍ത്തത് ആണോ എന്നും ഉറപ്പില്ല. പക്ഷെ എല്ലാവരും സമ്മതിക്കുന്ന ഒന്ന് “അയ്യപ്പന്‍” ആ ദിവ്യമായ സങ്കേതത്തില്‍ വിലയം പ്രാപിച്ചു എന്നതാണല്ലോ. അതിനാല്‍ ആരാണ് അയ്യപ്പന്‍ എന്നതിന് സമാധാനം പറയേണ്ടിയിരിക്കുന്നു. ചില പുരാണങ്ങളെയും ഭൂതനാഥ ഉപാഖ്യാനത്തെയും മറ്റും ചേര്‍ത്തുള്ള ഹരിഹരപുത്രകഥ തല്‍ക്കാലം മാറ്റിവെക്കാം. അയ്യപ്പന്‍ എന്നൊരാള്‍ മലയാളനാട്ടില്‍ പന്തളദേശത്ത് ഉണ്ടായിരുന്നുവെന്നും മികച്ച യോദ്ധാവായിരുന്ന അദ്ദേഹം തന്റെ രാജ്യത്തെ സംരക്ഷിച്ചു പോന്നിരുന്നുവെന്നും കൊള്ളക്കാരെയും മറ്റും അമര്‍ച്ച ചെയ്തിരുന്നുവെന്നും ചില പഴയ പാട്ടുകളേയും പഴമൊഴികളെയും മറ്റും ആശ്രയിച്ചുകൊണ്ടു ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആ അയ്യപ്പന്‍ ആണ് ശബരിമലയില്‍ ക്ഷേത്രപ്രതിഷ്ഠയ്ക്ക് കാരണഭൂതനെന്നും ചിലര്‍ പറയുന്നുണ്ട്. ഈ ആശയം മുഖവിലയ്ക്കെടുത്താല്‍ അയ്യപ്പന് മുന്പ് ക്ഷേത്രം( ഏതോ ഒരു സിദ്ധന്‍ പ്രതിഷ്ഠിച്ചതോ അല്ലെങ്കില്‍ സമാധിയെ പ്രാപിച്ചതോ ആയ ദിവ്യസ്ഥാനം) അവിടെയുന്ടെന്നും അതിന്റെ പുനരുദ്ധാരണം അയ്യപ്പന്‍ ചെയ്തു എന്നും കണക്കാക്കാം.
യോദ്ധാവായ അയ്യപ്പന്‍ എങ്ങനെ ക്ഷേത്രപ്രതിഷ്ഠയില്‍ ലയിച്ചു? ലയിച്ചു എന്നത് കൊണ്ട് സമാധിയെ പ്രാപിച്ചു എന്നത് സ്വീകരിക്കുന്നതാകും ഉചിതം. യോദ്ധാവായ അയ്യപ്പന്‍ പ്രാപഞ്ചികവിരക്തിയെ പ്രാപിച്ചപ്പോള്‍ വാനപ്രസ്ഥം ചെയ്തു എന്ന്കരുതുന്നത് ഉചിതമാകും. അയ്യപ്പന്‍റെ വാനപ്രസ്ഥത്തിനു ഏറ്റവും അനുയോജ്യം പുണ്യഭൂമിയായ ശബരിഗിരി എന്ന മതംഗവനം തന്നെ എന്നതിന് സംശയമില്ല. അയ്യപ്പന്‍ ബ്രഹ്മചാരി ആയിരുന്നോ വിവാഹിതനായിരുന്നോ എന്നത് അവിടെ നില്‍ക്കട്ടെ. അയ്യപ്പന്‍റെ ലക്‌ഷ്യം തത്വമസീസാക്ഷാത്കാരമാകുന്ന ജ്നാനനിഷ്ഠയായ സന്ന്യാസം ആയിരുന്നു. അയ്യപ്പന്‍ തത്വമസിമഹാവാക്യം സാക്ഷാത്കരിച്ചു മഹാസമാധിയെ പ്രാപിച്ച പുണ്യസ്ഥാനം ആകണം ഇന്ന് കാണുന്ന ശബരിമല. ബ്രഹ്മചാരിക്ക് തീവ്രതരവൈരാഗ്യം ഉണ്ടെങ്കില്‍ നേരിട്ട് സന്ന്യാസാശ്രമത്തില്‍ പ്രവേശിക്കാം. ഗൃഹസ്ഥന്‍ തന്റെ മകന് കുട്ടി ഉണ്ടാകുമ്പോള്‍ ഭാര്യാസമേതമോ ഭാര്യയെ മകനെ ഏല്‍പ്പിച്ചു തനിച്ചോ വാനപ്രസ്ഥം ചെയ്യുന്നു. അയാള്‍ തീര്‍ത്ഥങ്ങളും പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ച് വനത്തില്‍ ചെന്ന് കുടില്‍ കെട്ടിയോ ഗുഹയില്‍ വസിച്ചോ ഫലമൂലാദികള്‍ മാത്രം കഴിച്ച് ധര്‍മ്മം വിധിയാം വണ്ണം അനുഷ്ഠിക്കുന്നു. താടിയും മുടിയും നഖവും വളര്‍ത്തുന്നു. മരവുരി ഉടുക്കുന്നു. പൂജാദികള്‍ മൂന്നു നേരവും ചെയ്യുന്നു. വൈഖാനസന്‍, വാലഖില്യന്‍, ഔദുംബരന്‍, ഫേനപന്‍ എന്നിങ്ങനെ നാലു തരത്തിലാണ് വാനപ്രസ്ഥന്‍മാര്‍. അവരുടെ ആഹാരരീതിയില്‍ ഉള്ള വ്യത്യാസം അനുസരിച്ചാണ് ഈ ക്രമം. വാനപ്രസ്ഥനും ഗൃഹസ്ഥനും കഠിനവ്രതങ്ങള്‍ അനുഷ്ഠിക്കാറുണ്ട്. ഗൃഹസ്ഥന്മാര്‍ പാപപരിഹാരത്തിനും സന്ന്യാസാശ്രമപ്രവേശനത്തിനുള്ള അര്‍ഹതയ്ക്കും വേണ്ടിയാണ് വ്രതങ്ങള്‍ അനുഷ്ഠിക്കുന്നത്.
മേല്‍പ്പറഞ്ഞ സംഗതികളെ ശബരിമലയാത്രയിലെ ആചാരങ്ങളുമായി താരതമ്യം ചെയ്‌താല്‍ ചിലത് വ്യക്തമാകും. അയ്യപ്പന്‍ മല കയറിയത് ജ്ഞാനനിഷ്ഠയാകുന്ന സന്ന്യാസത്തിലേക്കാണ്. സന്ന്യാസാശ്രമപ്രവേശനത്തിന്റെ ഒരു ആവിഷ്ക്കരണം ആണ് ഇന്ന് നിലവിലുള്ള ആചാരം എന്നത് വ്യക്തമാകും. ശബരിമലയിലേക്ക് പോകുന്ന ആള്‍ വ്രതം ( നാല്‍പത്തിയൊന്നു ദിവസത്തെ വ്രതം എന്ന് പക്ഷം) അനുഷ്ഠിക്കണം. ഗൃഹസ്ഥന്‍ സന്ന്യാസാശ്രമത്തിലേക്ക് പ്രവേശിക്കുവാന്‍ വ്രതം അനുഷ്ഠിക്കുന്നു എന്ന് മുന്പ് പറഞ്ഞുവല്ലോ. തന്റെ ലക്ഷ്യമായ സ്വാമിപദത്തില്‍ തന്നെയാണ് അയാള്‍ അക്കാലത്ത് വിളിക്കപ്പെടുന്നത്. മല കയറാന്‍ മാലയിടുന്നവരെ സ്വാമി എന്നാണല്ലോ വിളിക്കുക. വാനപ്രസ്ഥനെപ്പോലെ അയാളും മുടിയും താടിയുമെല്ലാം വളര്‍ത്തുന്നു. മരവുരിക്ക് പകരം കറുത്ത വസ്ത്രമുടുക്കുന്നു. ആഹാരങ്ങളില്‍ നിയന്ത്രണം വരുത്തുന്നു. ഉപവാസം അനുഷ്ഠിക്കുന്നു. ഈ വ്രതം അനുഷ്ഠിച്ച ഗൃഹസ്ഥന്‍ വാനപ്രസ്ഥം ചെയ്യുന്നതിന്റെ പ്രതീകമാകണം മതംഗവനത്തിലൂടെയുള്ള അവന്റെ കല്ലും മുള്ളും ചവിട്ടിയുള്ള യാത്ര. പഴയ കാലത്ത് ആദ്യ 25 വര്ഷം ബ്രഹ്മചര്യാശ്രമവും അടുത്ത 25 വര്ഷം ഗൃഹസ്ഥാശ്രമവും ആയിരുന്നു. അതിനാല്‍ അമ്പതു വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്ക് മാത്രമേ ശബരിമലയില്‍ പ്രവേശിക്കാവൂ എന്നത് ഈ രണ്ടു ആശ്രമകാലഘട്ടത്തെ സൂചിപ്പിക്കുന്നതാണ്. തീവ്രതരവൈരാഗ്യമുണ്ടെങ്കില്‍ സ്ത്രീകള്‍ക്കും സന്ന്യസിക്കാം. പക്ഷെ പ്രതീകാത്മകമായ ഒരു ആചാരം എന്ന നിലയില്‍ വാനപ്രസ്ഥത്തിന്റെ കഠിനവ്രതം അനുസരിച്ചു യാത്ര ചെയ്യുവാന്‍ വേണ്ടി ആവണം അന്‍പതു വയസിനു ശേഷം പ്രവേശനം കല്‍പ്പിച്ചത്.പുരുഷനെപ്പോലെ സ്ത്രീകള്‍ക്ക് കഠിനവ്രതം ചെയ്യുക ബുദ്ധിമുട്ടും ആണ്. സ്ത്രീ രജസ്വല ആകുന്നത് അശുദ്ധി അല്ല അവളുടെ ഗൃഹസ്ഥധര്‍മ്മമായ സന്താനലബ്ധിക്ക് അവര്‍ പര്യാപ്തയാകുന്നു എന്നതിന്റെ സൂചനയാണ്. അതിനാല്‍ അവര്‍ ഗാര്‍ഹസ്ത്ഥ്യം വിധിയാം വണ്ണം അനുഷ്ഠിച്ചു അന്‍പതു വയസ്സിനു ശേഷം വാനപ്രസ്ഥം ചെയ്യുന്നു. വൃദ്ധയും സിദ്ധയുമായ ശബരി കായ്കനികള്‍ ഭക്ഷിച്ചു വാനപ്രസ്ഥധര്‍മ്മം അനുഷ്ടിച്ചിരുന്ന വേളയില്‍ രാമദര്‍ശനത്താല്‍ ആത്മസാക്ഷാത്കാരം ലഭിക്കുകയും മഹാസാമാധിയെ പുല്കുകയും ചെയ്തത് ഇതുമായി കൂട്ടി വായിക്കാം.
വാനപ്രസ്ഥപ്രതീകമായ കാനനയാത്രയുടെ അന്ത്യത്തില്‍ സന്ന്യാസാശ്രമം അഥവാ തത്വമസീസാക്ഷാത്കാരമാകുന്ന ജ്ഞാനനിഷ്ഠയുടെ പ്രതീകമായ അയ്യപ്പസന്നിധിയില്‍ എത്തുന്നു. അവിടെ യാത്രികനും യാത്രയും ഇല്ലാതെയാവുന്നു. സ്വാമി എന്ന ഏകവും ത്രിപുടിരഹിതവുമായ അദ്വൈതസാക്ഷാത്കാരം ആവിഷ്ക്കരിക്കപ്പെടുന്നു. ഈ ത്രിപുടിരഹിത അവസ്ഥയെ ആണ് അയ്യപ്പന്‍റെ ചിന്മുദ്ര സൂചിപ്പിക്കുന്നത്.ഇപ്രകാരം ഒരു ജീവന്റെ ജന്മസംസ്കാരങ്ങളിലൂടെ ഉള്ള യാത്രയുടെ ആവിഷ്കാരം ആണ് പുണ്യവും പരിപാവനവുമായ ശബരിമലയാത്ര. ക്ഷേത്രസംബന്ധമായ താന്ത്രികആചാരങ്ങളും മറ്റും പിന്നീടു ഉണ്ടായതോ അല്ലെങ്കില്‍ അയ്യപന്‍ എന്ന പന്തളകുമാരന്‍ നടപ്പില്‍ വരുത്തിയതോ ആവാം. മതംഗമുനിയുടെയും ശിഷ്യരുടെയും യാഗങ്ങളുടെ പ്രതീകമാവാം മലയരയന്മാര്‍ അവിടെത്തെളിക്കുന്ന മകരദീപം. ഈ മഹനീയമായ യാത്രയെ ചില സ്ഥാപിതതാല്പര്യക്കാര്‍ സ്ത്രീവിരുദ്ധവും അനാചാരവുമായി ചിത്രീകരിക്കുന്നത് കുല്സിതമായ താല്പര്യത്തോടെയാണ്. അവരുടെ ദുഷ്ടലാക്കിനെ തിരിച്ചറിഞ്ഞു ശരണമന്ത്രന്തിന്റെ ശക്തിയാല്‍ സകലരും അധര്‍മ്മത്തിനെതിരെ ശബ്ദിക്കട്ടെ. സനാതനധര്‍മ്മം സനാതനം തന്നെയായിരിക്കും
Courtesy : facebook/Harikrishnan Haridas
-----------------------------------------------------------------------
'ഗൗരിയമ്മക്കേസും കോട്ടയത്തെ മതപരിവര്‍ത്തന പ്രക്ഷോഭണവും”
1918 ല്‍ കോട്ടയത്തെ ഹിന്ദുക്കളുടെയിടയില്‍ പ്രക്ഷോഭജനകമായ ഒരു സംഭവം നടന്നു. അതാണ് അന്നത്തെ പത്രപംക്തികളില്‍ വലിയ അക്ഷരങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന 'ഗൗരിയമ്മക്കേസ്.' ഗൗരിയമ്മ എന്നു പേരുള്ള ഒരു നായര്‍യുവതിയെ ക്രിസ്തുമതത്തിലേയ്ക്കു പരിവര്‍ത്തനംചെയ്യിക്കാനുള്ള സംരംഭത്തില്‍നിന്നുണ്ടായ ഒന്നായിരുന്നു ആ കേസ്. നാനാജാതിമതസ്ഥരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോട്ടയം പട്ടണം സമുദായസൗഹാര്‍ദ്ദം പുലര്‍ത്തുന്ന വിഷയത്തിലും ഒട്ടും പിന്നോക്കമല്ല. ഇന്നവിടം വിവിധ സഭാവിഭാഗത്തില്‍ട്ടെ ക്രൈസ്തവരുടെ ഒരു മതപ്രവര്‍ത്തനകേന്ദ്രംകൂടിയാണ്.
വിദ്യാഭ്യാസവിഷയത്തിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധിച്ചത്. കോട്ടയം സി.എം.എസ്. കോളേജുതന്നെ ആ സഭക്കാരുടെ വകയാണല്ലോ. തിരുവിതാംകൂറിലെന്നല്ല, ഇന്ത്യയുടെ നാനാഭാഗങ്ങളിലും ഇംഗ്ലീഷുവിദ്യാഭ്യാസം പ്രചരിപ്പിക്കുവാനും തൂലം പാശ്ചാത്യപരിഷ്‌കാരം പരത്തുവാനും ആംഗ്ലിക്കന്‍സഭയിലെ പ്രവര്‍ത്തകര്‍ വളരെ പരിശ്രമിച്ചിട്ടുണ്ട്. ആ പരിശ്രമം മിക്കവാറും ഫലിച്ചിട്ടുമുണ്ട്. മുന്‍കാലത്ത് സി.എം.എസ്കാരുടെ വിദ്യാലയങ്ങളിലെ പ്രധാനപ്പെട്ട അദ്ധ്യാപകാരെല്ലാം തന്നെ ക്രിസ്ത്യന്‍ മിഷനറിമാര്‍കൂടിയായിരുന്നു. അവരുടെ പ്രധാന ഉദ്ദേശ്യം ക്രിസ്തുമതം പ്രചരിപ്പിക്കുക എന്നുള്ളതായിരുന്നു. വിദ്യാലയത്തിന്റെ അകത്തും പുറത്തുംവച്ച് ആ ജോലി അവര്‍ നിര്‍വിഘ്‌നം നടത്തിക്കൊണ്ടാണിരുന്നത്. ഹിന്ദുമതത്തില്‍ട്ടെ വിദ്യാര്‍ത്ഥികളില്‍ ക്രിസ്തുമതവിശ്വാസം വളര്‍ത്തുവാന്‍ പ്രത്യക്ഷമായും പരോക്ഷമായും യത്‌നിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള പ്രയത്‌നത്തിന്റെ ഫലമായുണ്ടായതാണ് കോട്ടയത്തെ ഗൗരിയമ്മക്കേസ്. കോട്ടയത്തിനടുത്ത് പള്ളം എന്ന സ്ഥലത്ത് കോണ്‍വെന്റുവക ഒരു ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ഉണ്ടായിരുന്നു. ബാലികമാര്‍ക്കു മാത്രമേ അതില്‍ പ്രവേശനമുണ്ടായിരുന്നുള്ളു.
ആ ഹൈസ്‌കൂളില്‍ 1918ല്‍ മറിയപ്പള്ളി സ്വദേശിനിയായ ഗൗരിയമ്മ എന്നൊരു നായര്‍ വിദ്യാര്‍ത്ഥിനി പഠിച്ചുകൊണ്ടിരുന്നു. കോണ്‍വെന്റിന്റെ നേതൃത്വം വഹിച്ചിരുന്നത് ഒരു മദാമ്മയാണ്. അവര്‍ പലവിധത്തിലുള്ള പ്രലോഭനങ്ങള്‍കൊണ്ട് ഗൗരിയമ്മയെ മാനസാന്തരപ്പെടുത്തി ക്രിസ്തുമതത്തില്‍ ചേര്‍ക്കാന്‍ നല്ലതുപോലെ ശ്രമിച്ചു. മൃദുലമാനസയായ ആ പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ വിടാതെ മദാമ്മ തന്റെകൂടെ താമസിപ്പിച്ച് ക്രിസ്തുമതോപദേശങ്ങള്‍ നല്കിക്കൊണ്ടിരുന്നു. ഈ വിവരമറിഞ്ഞ് സ്ഥലവാസികളായ ഹിന്ദുക്കള്‍ പ്രക്ഷുബ്ധരായി ആ കുട്ടിയെ വീണ്ടെടുക്കുവാന്‍ മുന്‍പോട്ടുവന്നു. അതറിഞ്ഞു മദാമ്മയും കൂട്ടരും ഗൗരിയമ്മയെ കോട്ടയം സി.എം.എസ്. കോളേജിനടുത്തുള്ള ''ആസ്‌ക്വിത്തു'' സായിപ്പിന്റെ ബംഗ്ലാവില്‍കൊണ്ടുചെന്ന് ഗോപ്യമായി താമസിപ്പിച്ചു. ശ്രീ ആസ്‌ക്വിത്തുസായി്പ്പ് അന്ന് കോട്ടയം സി.എം.എസ്. കോളേജില്‍ പ്രിന്‍സിപ്പാളായിരുന്നു. അദ്ദേഹത്തിന്റെ ബംഗ്ലാവില്‍ ഗൗരിയമ്മ താമസിക്കുന്ന വിവരം അവളുടെ രക്ഷാകര്‍ത്താക്കള്‍ക്കെങ്ങനെയോ മനസ്സിലായി. അതനുസരിച്ച് ആ രക്ഷാകര്‍ത്താക്കളും ചില ബന്ധുക്കളുംകൂടി ആസ്‌ക്വിത്തിന്റെ സമീപത്തുചെന്ന് ഗൗരിയമ്മയെ തങ്ങളെ ഏല്പിക്കണമെന്ന് അപേക്ഷിച്ചു. പക്ഷേ, ഒരു പാതിരികൂടിയായിരുന്ന ആ ധ്വരവര്യന്‍ അവരുടെ അപേക്ഷയെ അവജ്ഞയോടുകൂടി തിരസ്‌കരിക്കുകയാണുണ്ടായത്. എല്ലാ മാര്‍ഗ്ഗങ്ങളില്‍ക്കൂടിയും ഗൗരിയമ്മയെ വീണ്ടെടുക്കാന്‍ ഹിന്ദുക്കള്‍ തീവ്രമായി പരിശ്രമിച്ചു. തന്നിമിത്തം കോട്ടയത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മില്‍ അല്പമായി ഒന്നേറ്റുമുട്ടേണ്ടിയും വന്നു.
ആ ഘട്ടത്തില്‍, കോട്ടയത്തെ അഭിഭാഷകപ്രമാണികളായിരുന്ന ശ്രീ എസ്. കൃഷ്ണയ്യര്‍, സാഹിത്യപഞ്ചാനനന്‍ ശ്രീ പി.കെ. നാരായണപിള്ള. ശ്രീ എ. എന്‍ പണിക്കര്‍ മുതലായ മാന്യന്മാര്‍ ഹിന്ദുക്കളുടെ നേതൃത്വം ഏറ്റെടുത്ത് നിയമവശത്തുകൂടി ഗൗരിയമ്മയെ വീണ്ടെടുക്കുവാന്‍ തീരുമാനിച്ചു. അതനുസരിച്ച് ശ്രീ ഗൗരിയമ്മയുടെ പിതാവ് തന്റെ മകളെ വീണ്ടുകിട്ടണമെന്നു കാണിച്ച് മജിസ്‌ട്രേട്ടു മുമ്പാകെ ഒരുഹര്‍ജി സമര്‍പ്പിച്ചു. മതപരിവര്‍ത്തനം നടത്താതെ മൈനറായ ഗൗരിയമ്മയെ തിരിയെകിട്ടണമെന്നായിരുന്നു ആ ഹര്‍ജിയുടെ ചുരുക്കം. കുട്ടി മേജറാണെന്നും സ്വമനസ്സാലെ മതപരിവര്‍ത്തനത്തിനൊരുങ്ങിയതാണെന്നും ആസ്‌ക്വിത്ത് സായി്പ്പ് കോടതിയില്‍ വാദിച്ചു. ആ ഹര്‍ജിയെ സംബന്ധിച്ച് പ്രശസ്തരായ വക്കീലന്മാരുടെ വാദപ്രതിവാദങ്ങള്‍ കേട്ടതിനുശേഷം ഗൗരിയമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുവാന്‍ മജിസ്‌ട്രേട്ട് ഉത്തരവിട്ടു. എന്നാല്‍, ക്രിസ്ത്യന്‍സമുദായത്തിന്റെ പിന്‍ബലത്തോടുകൂടിയ സായിപ്പിന്റെ സ്വാധീനശക്തി അന്ന് ചില്ലറയൊന്നുമല്ലായിരുന്നു. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ മേല്‍ക്കോയ്മയില്‍ കഴിഞ്ഞിരുന്ന അന്നത്തെ തിരുവിതാംകൂറില്‍ യൂറോപ്യന്മാര്‍ യജമാനഭാവം നടിക്കുന്ന ഗര്‍വ്വിഷ്ഠന്മാര്‍ കൂടിയായിരുന്നു. അതിനാല്‍, ഗൗരിയമ്മയെ എന്തുവന്നാലും വിട്ടുകൊടുക്കയില്ലെന്ന് ആസ്‌ക്വിത്തുസായി്പ്പ് ശഠിച്ചു. അക്കാലത്തു കോട്ടയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നത് സുപ്രസിദ്ധനായ ശ്രീ പിച്ചുവയ്യങ്കാരായിരുന്നു. ധീരനായ അദ്ദേഹത്തിന്റെ സമയോചിതവും നയപരവുമായ നടപടിനിമിത്തം വലിയ കുഴപ്പമൊന്നും കൂടാതെ ഗൗരിയമ്മയെ സായിപ്പിന്റെ ബംഗ്ലാവില്‍നിന്ന് വീണ്ടെടുത്ത് പോലീസ് സംരക്ഷണയില്‍ പാര്‍പ്പിച്ചു. തുടര്‍ന്നുനടന്ന കേസുവിചാരണയുടെ ഫലമായി ഗൗരിയമ്മ മേജറാണെന്നും അവര്‍ക്കിഷ്ടംപോലെ പ്രവര്‍ത്തിക്കുവാന്‍ അധികാരമുണ്ടെന്നും മജിസ്‌ട്രേട്ട് വിധിച്ചു. കോടതിയില്‍ നിന്ന് സ്വതന്ത്രയായി വെളിയിലേയ്ക്കുവരുന്ന ശ്രീ ഗൗരിയമ്മയെ സ്വീകരിക്കുവാന്‍ ആസ്‌ക്വിത്തുസായിപ്പിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യാനികളും ശ്രീ ഇടത്തിറമ്പില്‍ കേശവക്കുറുിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കളും തയ്യാറെടുത്തുനിന്നു. ആ സ്വീകരണത്തില്‍ രണ്ടുകൂട്ടരും തങ്ങളുടെ കായബലം നല്ലതുപോലെ പരീക്ഷിച്ചു നോക്കി. ശ്രീ കേശവക്കുറുപ്പിന്റെ സുദീര്‍ഘവും ബലിഷ്ഠവുമായ ശരീരത്തിന്റെ ശക്തിനിമിത്തം ഗൗരിയമ്മയെ ഹിന്ദുക്കള്‍ക്കുതന്നെ സ്വീകരിക്കുവാന്‍ കഴിഞ്ഞു. ഗൗരിയമ്മയെയുംകൊണ്ട് അവരുടെ രക്ഷാകര്‍ത്താക്കളുള്‍പ്പടെ ഹിന്ദുക്കള്‍ ബോട്ടുവഴി കോട്ടയത്തുനിന്ന് ചേര്‍ത്തലവരെ ഒരു ജൈത്രയാത്രനടത്തി തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. ആ യാത്രയില്‍,ശ്രീമതി ഗൗരിയമ്മയെ, രാമന്‍പിള്ള എന്നു പേരുള്ള ഒരു കോളേജുവിദ്യാര്‍ത്ഥി ചേര്‍ത്തലവച്ച് വിവാഹം കഴിക്കുകയുണ്ടായി.
ശ്രീമതി ഗൗരിയമ്മ ക്രിസ്തുമതത്തിലേക്കു പോകാതെ വിവാഹിതയായി ഹിന്ദു സമുദായത്തില്‍ത്തന്നെ നില്ക്കാന്‍നിര്‍ബ്ബദ്ധയായെങ്കിലും, അവരുടെ ക്രിസ്തുമതവിശ്വാസം അത്രമാത്രം കൊണ്ടു മാറിയില്ല അവര്‍ വീണ്ടും ക്രിസ്തുമതത്തില്‍ ചേരുമെന്ന് പലരും ആശങ്കിച്ചു. അതുകൊണ്ട്, ഗൗരിയമ്മയുടെ രക്ഷാകര്‍ത്താക്കള്‍ അവരെയുംകൊണ്ട് അന്നു മന്നക്കുന്നത്തുംഗ്ലാവില്‍ വിശ്രമിച്ചിരുന്ന ശ്രീതീര്‍ത്ഥപാദപരമഹംസസ്വാമികളുടെ സമീപത്തില്‍ ചെന്നുചേര്‍ന്നു. സ്വാമിജിയുടെ കുറച്ചുസമയത്തെ ഉപദേശംകൊണ്ടുതന്നെ ഗൗരിയമ്മയ്ക്ക് ഹിന്ദുമതത്തില്‍ നല്ല വിശ്വാസമുണ്ടായി. മദാമ്മയില്‍നിന്നു കേട്ടുമന സ്സിലാക്കിയിരുന്ന ഹിന്ദുമതത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളെല്ലാം തെറ്റാണെന്നും എല്ലാ മതങ്ങളിലുംവച്ച് പുരാതനവും വിശിഷ്ടവുമായ ഒന്നാണ് തന്റെ ഹിന്ദുമതം എന്നും കൂടി ഗൗരിയമ്മയ്ക്കു മന സ്സിലാക്കിക്കൊടുക്കാന്‍ സ്വാമിജിക്ക് കഴിഞ്ഞു. അവര്‍ പിന്നീട് സ്വാമിജിയെ സന്ദര്‍ശിച്ച് അവിടുത്തെ ഉപദേശങ്ങള്‍ കേട്ടുകൊണ്ടിരുന്നു. സ്വാമിജി അവര്‍ക്കു ചില അനുഷ്ഠാനക്രമങ്ങളും ഉപദേശിച്ചുകൊടുത്തു. സമുദായത്തിന് വരുത്തിയ അപമാനത്തെ പരിഹരിക്കേണ്ടതുണ്ടെന്നും അതിനു സ്വാമിജി തന്നെ വഴികാട്ടണം എന്നും അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സ്വാമിജിയുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും കൊണ്ട് സാമുദായികാഭിവൃദ്ധിയോടും ആത്മീയോന്നമനത്തോടുംകൂടി അവര്‍ ജീവിച്ചു. പിന്നീട് ഒരദ്ധ്യാപികയായി ജോലിനോക്കിയതിനുശേഷം പുത്രപൗത്രാദികളോടുകൂടി അവര്‍ സസുഖം ജീവിച്ചു എന്നാണു അറിവ്.
ശ്രീ ഗൗരിയമ്മയുടെ മതപരിവര്‍ത്തനസംരംഭം തിരുവിതാംകൂറിലെ ഹിന്ദുക്കളുടെ ഹൃദയത്തെ ഒന്നു തട്ടി ഉണര്‍ത്തുകതന്നെചെയ്തു. അതിന്റെ ഫലമായി പല സ്ഥലത്തും പ്രതിഷേധപ്രകടനങ്ങളും ഹിന്ദുസാമാന്യത്തിന് മതാഭിമാനം വളര്‍ത്തത്തക്ക പ്രവര്‍ത്തനങ്ങളും തുടങ്ങി. കോട്ടയത്ത് മതാഭിമാനികളായ ശ്രീ എ.എന്‍. പണിക്കര്‍ ബി.എ.ബി.എല്‍. ശ്രീ ഇടത്തിറമ്പില്‍ കേശവക്കുറുപ്പ് തുടങ്ങിയ പ്രമാണികള്‍ മതവിദ്വേഷം വളര്‍ത്തത്തക്കവിധത്തിലുള്ള ക്രിസ്ത്യാനികളുടെ മതപരിവര്‍ത്തന പരിശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിന് പല പദ്ധതികളും തയ്യാറാക്കി. സാമാന്യജനങ്ങളുടെയിടയില്‍ ഹിന്ദുമതബോധം വളര്‍ത്തുവാനുള്ള പരിപാടികള്‍ക്കാണ് അവയില്‍ പ്രാമാണ്യം കല്പിക്കപ്പെട്ടത്. അതിനുവേണ്ടി ശ്രീതീര്‍ത്ഥപാദപരമഹംസസ്വാമികളെത്തന്നെ ആചാര്യനായി ആ മാന്യന്മാര്‍ വരിച്ചു.
അതനുസരിച്ച്, മതവിഷയകമായ പ്രസംഗപരമ്പരയാണ് സ്വാമിജി നടപ്പില്‍വരുത്തിയത്. തിരുനക്കര അമ്പലത്തിനു മുന്‍വശത്തുണ്ടായിരുന്ന ആല്‍ത്തറയ്ക്കല്‍നിന്ന് പകല്‍ അഞ്ചുമണിമുതല്‍ രണ്ടും മൂന്നും മണിക്കൂര്‍നേരം തുടര്‍ച്ചയായി സ്വാമിജി പ്രസംഗപരമ്പര നടത്തിക്കൊണ്ടിരുന്നു. സ്വാമിജിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കുവാന്‍ സര്‍വമതാവലംബികളും പ്രസംഗരംഗത്തേക്കു വന്നുകൊണ്ടാണിരുന്നത്. അന്ന് ഹിന്ദുമതപ്രഭാഷകന്മാരില്‍ പലരും ക്രിസ്തുമതത്തേയും ക്രിസ്തുമതപ്രഭാഷകന്മാരില്‍ പലരും ഹിന്ദുമതത്തേയും എതിര്‍ത്തും നിന്ദിച്ചുമാണ് സാധാരണ പ്രസംഗം നടത്തിയിരുന്നത്. എന്നാല്‍, സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ ആ രീതിയിലല്ലായിരുന്നു.
എല്ലാ മതങ്ങളുടേയും സാരം ഈശ്വരസാക്ഷാത്ക്കാരമാണെന്നു തെളിയിച്ചുകൊണ്ടാണ് അദ്ദേഹം പ്രഭാഷണം നടത്തിയിരുന്നത്. ഉപനിഷത്തുകള്‍, ഗീതകള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ മുതലായവയില്‍
നിന്നെന്നപോലെ ബൈബിളില്‍നിന്നും ഖുറാനില്‍ നിന്നും ''ധര്‍മ്മപദ''ത്തില്‍നിന്നും അനേകംവാക്യങ്ങളുദ്ധരിച്ച് സര്‍വ്വമതസാമരസ്യം ശ്രോതാക്കള്‍ക്കദ്ദേഹം തെളിയിച്ചുകൊടുക്കുമായിരുന്നു. എന്നാല്‍, എല്ലാ മതക്കാരും മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന ദുരാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും അദ്ദേഹം അപലപിക്കുവാന്‍ മടിച്ചിരുന്നില്ല. സ്വസമുദായത്തില്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കുവാനുള്ള ക്രിസ്ത്യാനികളുടെ മതപരിവര്‍ത്തനസംരംഭത്തെ ആ പ്രസംഗപരമ്പരയില്‍ സ്വാമിജി നിശിതമായി വിമര്‍ശിക്കുമായിരുന്നു. യഥാര്‍ത്ഥമതപരിവര്‍ത്തനമെന്നു പറയുന്നത് മനുഷ്യമനസ്സ് ഈശ്വരാഭിമുഖമായിത്തീരുകയാണെന്നായിരുന്നു അവിടുത്തെവാദം. അതിനുവേണ്ടി ശ്രമിക്കുവാന്‍ സ്വാമിജി സകല മതക്കാരെയും ആഹ്വാനം ചെയ്യുമായിരുന്നു. മതബോധവും മാനസികസംസ്‌കാരവും ഇല്ലാത്തവരുടെ അന്യമതത്തിലേയ്ക്കുള്ള മാറ്റം മതപരിവര്‍ത്തനമല്ല സമുദായപരിവര്‍ത്തനമാണ് എന്നദ്ദേഹം സയുക്തികം സ്ഥാപിച്ച് പലപ്രഭാഷണങ്ങളും അക്കാലത്ത് നടത്തിയിട്ടുണ്ട്.
സ്വാമിജിയുടെ പ്രസംഗം കേള്‍ക്കുവാന്‍ ഹിന്ദുക്കളെപ്പോലെ തന്നെ ക്രിസ്ത്യാനികള്‍ക്കും, മുസ്ലീങ്ങള്‍ക്കും വലിയ താത്പര്യമായിരുന്നു. അന്ന് റസല്‍മിഷ്യനിലെ ജോസഫ്, ഉമ്മന്‍ എന്ന രണ്ടു പ്രവര്‍ത്തകന്മാര്‍ സ്വാമിജിയുടെ പ്രഭാഷണം കേള്‍ക്കാന്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. അവര്‍ രണ്ടുപേരും ക്രമേണ സ്വാമിജിയുടെ ആരാധകാരും വേദാന്തികളുമായിത്തീര്‍ന്ന കഥ പ്രസ്താവ്യമാണ്. കൂടാതെ, കോട്ടയത്തുള്ള കോളേജിലും ഹൈസ്‌കൂളുകളിലും പഠിച്ചിരുന്ന ഹിന്ദു വിദ്യാര്‍ത്ഥികള്‍ സ്വാമിജിയുടെ പ്രസംഗസ്ഥലത്ത് ഹാജരായിക്കൊണ്ടിരുന്നു. അവരില്‍ പലരും പില്ക്കാലത്ത് അദ്ദേഹത്തിന്റെ ശിഷ്യാരായിത്തീര്‍ന്നിട്ടുണ്ട്.
ബ്രിട്ടീഷ്‌കാരുടെ കാലത്ത് തന്നെ കേരളത്തില്‍ വിദ്യാര്‍ഥികളില്‍ മതപരിവര്‍ത്തനം ചെയ്യുവാന്‍ പാതിരിമാര്‍ ശ്രമിച്ചതിന്റെ ചരിത്രപരമായ തെളിവാണ് ഗൌരിയമ്മക്കേസ്. അത് അക്കാലത്ത് ശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമിജിയുടെ പ്രസംഗങ്ങള്‍ കൊണ്ടും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടും ജനങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ മതബോധം ഉണ്ടാക്കുവാനും സഹായിച്ചു എന്നത് പ്രസ്താവ്യമാണ്.

Subash Chandra Bose

Facts about Subash Chandra Bose
 -----------------##------------------------------------------------------------##-------------------------

 Swathi Krishna
കമ്മ്യൂണിസം തീണ്ടാത്ത നവോത്ഥാന വിപ്ലവങ്ങൾ ഭാഗം 
__________________________________________________________
.
കേരള നവോത്ഥാന വിപ്ളവ സമരങ്ങളുടെ യഥാർത്ഥ ശക്തി സ്രോതസ്സായി നില കൊണ്ടിരുന്നത് ഭാരതീയ ദര്‍ശനങ്ങളിലൂടെ അസാമാന്യ വ്യക്തിത്വങ്ങള്‍ക്ക് ഉടമകള്‍ ആയിരുന്ന ആത്മീയ ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ ഉടലെടുത്ത പ്രവര്‍ത്തനങ്ങള്‍ ആണെന്നത് ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ വ്യക്തമാകും..പലപ്പോഴും കമ്മ്യൂണിസ്റ്റ്‌ താത്വികാചാര്യന്മാര്‍ മനപ്പൂര്‍വം വിസ്മരിക്കുന്നതോ ,സങ്കുചിതമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതോ ആയ കാര്യമാണ് യഥാർത്ഥ നവോത്ഥാന നായകര്‍ ഭൂരി ഭാഗവും ആത്മീയത കൈമുതലാക്കിയ സന്യാസി വര്യന്മായിരുന്നു എന്ന സത്യം. ഒരു പക്ഷെ കേരള നവോത്ഥാനത്തിന്‍റെ കുത്തകക്കായി നുണക്കഥകള്‍ പാടി നടന്നിരുന്ന കമ്മ്യൂണിസ്റ്റ്‌ ആശയത്തിന്റെ വക്താക്കളെ , സന്യാസി വര്യന്മാര്‍ കേരളത്തിന്‍റെ നവോത്ഥാന നായക പദവിയില്‍ ഇരിക്കുന്നത് ഒരു പക്ഷെ അസ്വസ്ഥരാക്കിയിരുന്നിരിക്കാം..
.
ശ്രീ നാരായണ ഗുരു , ചട്ടമ്പി സ്വാമികള്‍ ,വൈകുണ്ഠ സ്വാമികള്‍, തൈക്കാട് അയ്യാ സ്വാമികള്‍ ,വാഗ്ഭടാനന്ദ ഗുരു ,ബ്രഹ്മാനന്ദ ശിവയോഗി ,കുമാരനാശാന്‍ ,മന്നത്ത്‌ പത്മനാഭൻ, ആനന്ദതീർത്ഥ സ്വാമികള്‍ ,ആഗമാനന്ദ സ്വാമികൾ, VT ഭട്ടതിരിപ്പാട് ,കുമാര ഗുരു തുടങ്ങിയവരുടെ എല്ലാവരുടെയും മുഖ മുദ്ര വ്യക്തമായ ആത്മീയത ആയിരുന്നു എന്നത് മനപൂര്‍വം വിസ്മരിക്കപ്പെടുകയും പലപ്പോഴും ഇവരെല്ലാം സാമൂഹിക പരിഷ്കര്‍ത്താക്കള്‍ എന്ന ലേബലില്‍ മാത്രം അറിയപ്പെടാന്‍ കമ്മ്യൂണിസ്റ്റ്‌ മാധ്യമങ്ങളും ബുദ്ധിജീവികളും ഇന്നും വളരെയധികം ശ്രദ്ധിക്കുന്നു..ആത്മീയത കൈമുതലായ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ ചെയ്ത നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ നൂറിലൊരംശം പോലും ഇതര ആശയങ്ങളുടെ വക്താക്കള്‍ക്കു കഴിഞ്ഞിട്ടില്ല എന്നത് ആയിരക്കണക്കിന് വര്‍ഷത്തെ തുടര്‍ച്ചയായ ആര്‍ഷ ഭാരത പൈതൃകത്തിന്റെ ശക്തി വിളിച്ചോതുന്നു..ആത്മീയ ഗുരുക്കന്മാരായ വിവേകാനന്ദനും , നാരായണ ഗുരുവും , ചട്ടമ്പി സ്വാമികളും എല്ലാം കമ്മ്യൂണിസ്റ്റ്‌ പോസ്റ്ററുകള്‍ക്ക് അലങ്കാരം ആകുന്നതു ആത്മീയതയുടെ പാതയില്‍ ഉരുത്തുരിഞ്ഞ നേതാക്കള്‍ക്ക് പകരം വെക്കുന്ന വ്യക്തിത്വങ്ങളെ സൃഷ്ട്ടിക്കുന്നതില്‍ ആ ആശയം പരാജയപ്പെട്ടതിനാലാവാം. ചെറു സമരങ്ങള്‍ പോലും പൊലിപ്പിച്ചു കാണിച്ചു കമ്മ്യൂണിസ്റ്റ്‌ അനുഭാവികള്‍ കേരള നവോത്ഥാനത്തിനു ഗണ്യമായ സംഭാവനകള്‍ നല്‍കി എന്ന വാദങ്ങള്‍ യഥാര്‍ത്ഥത്തില്‍ പൊളിചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..കേരളം എന്ന സംസ്ഥാനം ഉണ്ടാകുന്നതിനു വളരെ മുന്‍പ് തന്നെ ആത്മീയ ആചാര്യന്മാരുടെ അക്ഷീണ പ്രയത്നങ്ങള്‍ കേരള നവോത്ഥാനത്തിന്‍റെ പ്രമുഖ ഭാഗം ഭംഗിയായി പൂര്‍ത്തീകരിച്ചിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.. സന്യാസി ശ്രേഷ്ഠന്മാരുടെ പ്രയത്നങ്ങള്‍ ഭ്രാന്താലയത്തിന്‍റെ വാതിലുകള്‍ തള്ളി തുറന്നു പുതു യുഗത്തിന്‍റെ വെളിച്ചം അവര്‍ക്കു പകര്‍ന്നു നല്‍കിയതാണ് യഥാര്‍ത്ഥ കേരളത്തിന്‍റെ നവോത്ഥാന ചരിത്രം.
.
ആത്മീയ ഗുരുക്കന്മാര്‍ എങ്ങനെ സാമൂഹിക പരിവര്‍ത്തനം സാദ്ധ്യമാക്കി എന്നൊന്ന് വിശദമായി പരിശോധിക്കാം..ഓരോരോ മഹത് വ്യക്തിത്വങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.
.
1) ശ്രീനാരായണ ഗുരു. (1856 ഓഗസ്റ്റ് 20 - 1928 സെപ്റ്റംബർ 20)
.
ശ്രീ ശങ്കരാചാര്യരുടെ അദ്വൈത വേദാന്തം മുറുകെ പിടിച്ചു , പ്രവൃത്തി പഥത്തില്‍ അതിന്‍റെ നന്മയെ സ്വാംശീകരിച്ച് പ്രചരിപ്പിച്ചു , അതിലൂടെ അധസ്ഥിത വിഭാഗങ്ങളെ അവരുടെ കൂടെ നിന്ന് മുന്നോക്ക ധാരയിലേക്ക് ഉയര്‍ത്തി കൊണ്ട് വന്ന സന്യാസി ശ്രേഷ്ട്ടന്‍ ആയിരുന്നു ശ്രീ നാരായണ ഗുരു..ശ്രീ നാരായണ്‍ ഗുരുവിന്‍റെ ഓരോ കൃതികളും പഠിക്കുന്നവര്‍ക്ക് സുവ്യക്തമായി മനസ്സിലാകാവുന്ന കാര്യമാണ് ഓരോ വരികളിലും തുടിച്ചു നില്‍ക്കുന്ന അദ്വൈത വേദാന്തത്തിന്‍റെ മഹിമ. മനോഹരമായ എന്നാല്‍ സരളമായ ഭാഷാശൈലിയില്‍ കാവ്യാത്മകമായി വേദാന്ത തത്വങ്ങള്‍ വര്‍ണ്ണിച്ചിരിക്കുന്നത് പലപ്പോഴും അത്ഭുതം ഉളവാക്കുന്നവയാണ്..ഗുരുവിന്‍റെ വ്യക്തി പ്രഭാവത്തിന്‍റെ പിന്നിലെ ഉജ്വല ശക്തി ഭാരതീയ ആത്മീയ ദര്‍ശനങ്ങളുടെ അവസാന വാക്കായ അദ്വൈത വേദാന്തം ആയിരുന്നു എന്നത് പലപ്പോഴും സാമൂഹിക പരിഷ്കര്‍ത്താവ് എന്ന നിലയില്‍ മാത്രം അവതരിപ്പിച്ചു തങ്ങളുടെ കൂടെ കൂട്ടാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രത്യയ ശാസ്ത്ര ബുദ്ധിജീവികള്‍ കണ്ടില്ലെന്നു നടിക്കുന്നു...അദ്വൈത തത്വങ്ങളെ അധസ്ഥിത വിഭാഗത്തിന്‍റെ ഉന്നമനത്തിനായി ചെയ്യുന്ന പ്രവൃത്തികളുടെ ആധാരമാക്കി മാറ്റാന്‍ ശ്രീ നാരായണ ഗുരുവിനു ഒരു പക്ഷെ മറ്റാരെക്കാളും അധികം സാധിച്ചു എന്നു വേണം കരുതാന്‍. വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച ഗുരുവിന്‍റെ തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും ജനങ്ങളെ അദ്ധേഹത്തിലേക്ക് വന്‍ തോതില്‍ ആകര്‍ഷിച്ചു. 1888 ‍ അരുവിപ്പുറത്തു സ്ഥാപിച്ച ശിവക്ഷേത്രം ല്‍ ആരാധനാലയങ്ങളില്‍ നിലനിന്നിരുന്ന ജാതീയമായ അയിത്തത്തിനെതിരെ ജ്വലിക്കുന്ന ചരിത്രം ആയി മാറി. ശിവഗിരി ക്ഷേത്രത്തോടനുബന്ധിച്ച് ആശ്രമവും സംസ്‌കൃത പാഠശാലയും ഗുരു സ്ഥാപിച്ചു. അരുവിപ്പുറത്ത് ബലികർമ്മാദികൾ നടത്തുന്നതിന് മേൽനോട്ടംവഹിച്ചുവന്ന 'വാവൂട്ടുസഭ' യെ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ രജിസ്റ്റർ ചെയ്തുകൊണ്ട് സംഘടനാ സന്ദേശവും ഗുരു നൽകി. ശിവഗിരി പ്രതിഷ്ടയ. .കേരളത്തിലെ വിവിധ സ്ഥലങ്ങളിലും വിദേശങ്ങളിലും ശ്രീ നാരായണഗുരു ക്ഷേത്രപ്രതിഷ്ട നടത്തിയിട്ടുണ്ട്. ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ഗുരുവിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു.
.
ശ്രീനാരായണഗുരുസ്വാമികളുടെ ആദ്ധ്യാത്മികജീവിതം തികച്ചും ഭാരതീയ ധര്‍മ്മശാസ്ത്രങ്ങള്‍അനുശാസിക്കും വിധമുള്ള പദ്ധതിയില്‍തന്നെയായിരുന്നു. പരമഭട്ടാരകശ്രീ ചട്ടമ്പിസ്വാമികളാല്‍ ദീക്ഷിതനായി ബാലസുബ്രഹ്മണ്യന്‍റെ സഗുണോപാസനയും പിന്നീട് യോഗമാര്‍ഗ്ഗവും ഒടുവില്‍ ആത്മസാക്ഷാത്കാരരൂപമായ ബ്രഹ്മവിദ്യയിലും എത്തി നിന്ന ഉപാസനാകാണ്ഡമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ശങ്കരാദ്വൈതത്തിന്റെയും ശൈവസിദ്ധാന്തമതത്തിന്റെയും സമന്വയം ഗുരുപരമ്പരയാ അദ്ദേഹത്തില്‍ സിദ്ധിച്ചിട്ടുണ്ട്. സഗുണപരവും അദ്വൈതപരവുമായ ശൈവദര്‍ശനങ്ങള്‍ അദ്ധേഹത്തിന്റെ കൃതികളില്‍ കാണാം. ഒപ്പംതന്നെ ശ്രുതിയുക്ത്യനുഭവപ്രമാണങ്ങളുടെ പിന്‍ബലമുള്ള ശങ്കരദര്‍ശനവും അദ്ദേഹത്തിന്റെ മഹത്തായ കൃതികളില്‍ ദൃശ്യമാണ്. ശിവപ്രതിഷ്ഠ ശൈവസിദ്ധാന്തത്തെയും കണ്ണാടിപ്രതിഷ്ഠ ശാങ്കരാദ്വൈതത്തെയും പ്രതിനിധീകരിക്കുന്നു എന്ന് തന്നെ പറയാം. അതിനു അടിസ്ഥാനം വൈദികമായ ശ്രുതിയും ദ്രാവിഡമായ ശൈവസിദ്ധാന്തവുമാണ്. രണ്ടും ഒരേതത്വത്തിന്റെ വിവിധ അവതരണങ്ങള്‍ എന്ന സത്യം പലപ്പോഴും നാം മറന്നു പോകുന്നു.
.
യുക്തിക്കു നിരക്കാത്ത അന്ധവിശ്വാസങ്ങള്‍ക്കും ,പ്രാകൃതമായ അനാചാരങ്ങള്‍ക്കും , ജാതീയ വേര്‍തിരിവിനും , സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ ,കിരാതമായ മറ്റനവധി സമ്പ്രദായങ്ങള്‍ എന്നിവയ്ക്കെല്ലാം എതിരെ നാരായണ ഗുരുവിന്‍റെ തീഷ്ണമായ പ്രവര്‍ത്തനങ്ങള്‍ വളരെവേഗം വിജയം കൈവരിച്ചു..താഴ്ന്ന വിഭാഗം കരുതപ്പെട്ടിരുന്ന വര്‍ഗങ്ങളെ ഉയര്‍ത്തി കൊണ്ട് വന്ന തുല്യത ബോധം അവരില്‍ നിറക്കാന്‍ അദ്ദേഹത്തിന്‍റെ വാക്കുകളും പ്രവൃത്തികളും സഹായകങ്ങള്‍ ആയി. താണ ജാതിക്കാര്‍ക്ക് വഴിനടക്കാനും ,ആരാധിക്കാനും തുടങ്ങി അനവധി വിപ്ലവ സമരങ്ങള്‍ അദേഹത്തിനു കീഴില്‍ ഉടലെടുത്തു. അദ്ദേഹത്തിന്റെ സാംസ്‌ക്കാരിക പ്രവർത്തനം ഏതെങ്കിലും ജാതിയിലോ മതത്തിലോ ഒതുങ്ങി നിന്നില്ല. അന്നത്തെ പല സാമൂഹിക പ്രവര്‍ത്തകര്‍ ഒട്ടുമിക്കവരു ഗുരുവിന്‍റെ ഉപദേശങ്ങളുടെ പിന്‍പറ്റി പ്രവര്‍ത്തന മേഖലയെ വിപുലീകരിക്കുകയും ചെയ്തു പോന്നു. 1920-ൽ മുട്ടത്തുറയിൽ വച്ചു ചേർന്ന സമ്മേളനത്തിൽ പുലയരുടെ അഭ്യുന്നതിക്ക്‌ പല മാർഗ്ഗങ്ങളും നിർദ്ദേശങ്ങളും അദ്ദേഹം നല്‍കിയതില്‍ പിന്നെ പുലയ സമുദായനേതാവായ അയ്യങ്കാളി ഗുരുവിന്‍റെ ഉപദേശം കര്‍മ്മ മാര്‍ഗമാക്കി മാറ്റി പ്രവര്‍ത്തനം വ്യാപിപ്പിച്ചു.. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്. സംസ്കൃതത്തിലും, മലയാളത്തിലുമായി അനേകം കൃതികൾ ഇതിനിടയില്‍ അദ്ദേഹം രചിച്ചു. 1928 സെപ്റ്റംബർ 20 നു ശിവഗിരിയില്‍ വെച്ച് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം സമാധിയായി.
.
ഗുരു പ്രതിഷ്ട്ട നിര്‍വഹിച്ച ചില ക്ഷേത്രങ്ങള്‍
.
• അരുവിപ്പുറം ശിവക്ഷേത്രം- കൊല്ലവര്‍ഷം 1063
• ചിറയിന്‍കീഴ്‌ വക്കം വേലായുധന്‍ കോവില്‍- കൊല്ലവര്‍ഷം 1063
• വക്കം പുത്തന്‍നട ദേവേശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1063
• മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1063 കുംഭം
• ആയിരം തെങ്ങ്‌ ശിവക്ഷേത്രം- കൊല്ലവര്‍ഷം 1067
• കുളത്തൂര്‍ കോലത്തുകര ശിവക്ഷേത്രം - കൊല്ലവര്‍ഷം 1068
• വേളിക്കാട്‌ കാര്‍ത്തികേയക്ഷേത്രം - കൊല്ലവര്‍ഷം 1068 മീനം
• കായിക്കര ഏറത്ത്‌ സുബ്രഹ്മണ്യന്‍ ക്ഷേത്രം - കൊല്ലവര്‍ഷം 1609
• കരുനാഗപ്പളളി കുന്നിനേഴത്ത്‌ ഭഗവതിക്ഷേത്രം - കൊല്ലവര്‍ഷം 1070
• മുട്ടയ്‌ക്കാട്‌ കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം - കൊല്ലവര്‍ഷം 1071 വൃശ്ചികം
• മുത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം കൊല്ലവര്‍ഷം -1078
• കുമരകം ശ്രീകുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം - കൊല്ലവര്‍ഷം 1080
• തലശ്ശേരി ജഗന്നാഥക്ഷേത്രം - കൊല്ലവര്‍ഷം 1083 കുംഭം
• കോട്ടാര്‍ ഗണപതിക്ഷേത്രം - കൊല്ലവര്‍ഷം 1084 മീനം
• ഇല്ലിക്കല്‍ കമ്പിളിങ്ങി അര്‍ദ്ധനാരീശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1084 മീനം
• കോഴിക്കോട്‌ ശ്രീകണേ്‌ഠശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1085 മേടം
• മംഗലാപുരം ഗോകര്‍ണനാഥക്ഷേത്രം- കൊല്ലവര്‍ഷം 1085 കുംഭം
• ചെറായി ഗൗരീശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1087 മകരം
• ശിവഗിരി ശാരദാമഠം- കൊല്ലവര്‍ഷം 1087 മേടം
• അരുമാനൂര്‍ ശ്രീ നയിനാര്‍ദേവക്ഷേത്രം- കൊല്ലവര്‍ഷം 1088
• അഞ്ചുതെങ്ങ്‌ ശ്രീ ഞ്ജാനേശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1090 മീനം
• ചെങ്ങന്നൂര്‍ സിദ്ധേശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1090
• പളളുരുത്തി ശ്രീഭവാനി ക്ഷേത്രം ---കൊല്ലവര്‍ഷം 1091 കുംഭം
• കണ്ണൂര്‍ ശ്രീസുന്ദരേശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1091
• കൂര്‍ക്കഞ്ചേരി മഹേശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1092 ചിങ്ങം
• പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം - കൊല്ലവര്‍ഷം 1094 കുംഭം
• കാരമുക്ക്‌ ശ്രീ ചിദംബര ക്ഷേത്രം(ദീപപ്രതിഷ്‌ഠ)- കൊല്ലവര്‍ഷം 1096 ഇടവം
• മുരുക്കുംപുഴ കാളകണേ്‌ഠേശ്വര ക്ഷേത്രം ( സത്യം, ധര്‍മം,ദയ, ശാന്തി എന്നെഴുതിയ പ്രഭ)- കൊല്ലവര്‍ഷം 1097
• പാണാവളളി ശ്രീകണ്‌ഠേശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1098 മിഥുനം
• പാര്‍ളിക്കാട്‌ ബാലസുബ്രഹ്മണ്യക്ഷേത്രം- കൊല്ലവര്‍ഷം 1101 മീനം
• എട്ടപ്പടി ആനന്ദഷണ്‍മുഖക്ഷേത്രം - കൊല്ലവര്‍ഷം 1102 ഇടവം 23.
• കളവം കോട്‌ അര്‍ധനാരീശ്വരക്ഷേത്രം ( "ഓം' എന്ന്‌ മത്സ്യത്തില്‍ ആലേഖനം ചെയ്ത നീലക്കണ്ണാടി)- കൊല്ലവര്‍ഷം 1102 ഇടവം 31.
• വെച്ചല്ലൂര്‍ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം- (കണ്ണാടിപ്രതിഷ്‌ഠ)- കൊല്ലവര്‍ഷം
• പ്രസിദ്ധമായ കോട്ടയം നാഗമ്പടം ശിവക്ഷേത്രം - കൊല്ലവര്‍ഷം 1083
• പാലക്കാട്‌ യാക്കര വിശ്വേശ്വര ക്ഷേത്രം - കൊല്ലവര്‍ഷം 1083
.
ശ്രീനാരായണഗുരു ഏറ്റവും അധികം ഊന്നല്‍ നല്‍കിയ മേഖലകള്‍ വ്യവസായം, വാണിജ്യം, മതപരിഷ്‌കരണം, വിദ്യാഭ്യാസം, കൃഷി, സ്ത്രീവിദ്യാഭ്യാസം തുടങ്ങിയവയായിരുന്നു. വിദ്യകൊണ്ട് സ്വതന്ത്രരാകാനും, സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനം ചെയ്യുക മാത്രമല്ല പ്രസ്ഥാനങ്ങള്‍ രൂപീകരിച്ചു പ്രവര്‍ത്തനങ്ങളെ ഉദേശിച്ച രീതിയില്‍ വ്യപിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു . ഭൗതികവും, ആത്മീയവുമായ വികാസമാണ് ഗുരു ലക്ഷ്യമാക്കിയത്. അന്ധവിശ്വാസങ്ങളും ഉച്ചനീചത്വങ്ങളും അജ്ഞതയും പേറിയ കേരള ജനതയെ തട്ടിയുണര്‍ത്തി, ജാതിപരമായ വിദ്വേഷങ്ങള്‍ കൂടാതെ ഒരു സമൂഹമായി മാറാന്‍ പ്രേരിപ്പിച്ചത് ഗുരുവാണ്. വൈക്കം സത്യാഗ്രഹത്തിനും , ഗുരുവായൂര്‍ സത്യാഗ്രഹത്തിനും എല്ലാം നേത്രുത്വ ശക്തിയായി പ്രവര്‍ത്തിച്ച ഗുരുദേവന്‍ കേരള നവോത്ഥാനത്തിന്റെ പിതൃ സ്ഥാനം അലങ്കരിക്കുന്നു.
.
എന്നാല്‍ ..
.
പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് എത്തി ചേരുവാന്‍ ഏതു മാര്‍ഗവും സ്വീകരിച്ചിരുന്ന കമ്മ്യൂണിസ്റ്റ്‌ ചരിത്രകാരന്മാരും , താത്വികാചാര്യന്മാരും ഗുരുവിനെ പാടേ അവഗണിക്കുകയും , പലപ്പോഴും അപമാനിക്കുകയും ചെയ്തു പോരുന്നതിനു പിന്നീടുള്ള ചരിത്രം സാക്ഷ്യം വഹിച്ചു , ശ്രീനാരായണ ഗുരുവിനെയും പ്രസ്ഥാനങ്ങളെയും ബൂര്‍ഷാ വിഭാഗത്തില്‍ പെടുത്തി കഴിയാവുന്നിടത്തോളം അപമാനിക്കാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും EMS അടക്കമുള്ള നേതാക്കളും ശ്രമിച്ചു പോന്നതിനു അനവധി ഉദാഹരണങ്ങള്‍ കാണാവുന്നതാണ്.സവര്‍ണ്ണ , അവര്‍ണ്ണ വിഭാഗങ്ങളിലെ അനവധി ശിഷ്യ സമ്പത്ത് കൊണ്ട് ധനികന്‍ ആയിരുന്ന ഗുരുവിനെ അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടി മാത്രം യത്നിച്ച ആചാര്യന്‍ എന്നും , ഗുരുദര്‍ശനം അനുസരിച്ച് ജീവിച്ച കുമാരനാശാന്‍ ജാതി-ജന്മി-നാടുവാഴി മേധാവിത്വത്തെ സൃഷ്ടിച്ചെടുക്കുകയും, അരക്കിട്ടുറപ്പിക്കുകയും ചെയ്ത ബൂര്‍ഷ്വാ ദര്‍ശനത്തിനു ഉടമയാണ് എന്നും EMS വാദിച്ചിരുന്നു. ഇടതു ചരിത്ര രേഖകളില്‍ ഒട്ടുമിക്കവയിലും രക്തസാക്ഷികളെ സൃഷ്ട്ടിക്കാതെ വളര്‍ന്ന ഗുരുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും ,പ്രസ്ഥാനത്തിനും അര്‍ഹിക്കുന്ന പരിഗണന പോലും നല്‍കാതെ ,കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ലേബലില്‍ നടന്ന കൊച്ചു കൊച്ചു സമരങ്ങള്‍ക്കും ,രക്തസാക്ഷികള്‍ക്കും അനര്‍ഹമായ പരിഗണന കൊടുക്കുകയും രാഷ്ട്രീയ പ്രേരിതമായ എഴുത്തുകളിലൂടെയും , മാധ്യമങ്ങളിലൂടെയും ഗുരുവിന്‍റെ പ്രസക്തിയെ മറച്ചു വെക്കാന്‍ പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം അധ്വാനിച്ചിരുന്നു എന്നു സൂക്ഷ്മമായി വിലയിരുത്തിയാല്‍ മനസ്സിലാക്കാവുന്നതാണ്..സമത്വവും , അഹിംസയും ,ആത്മീയ ഭാവവും ,സമഭാവനയും ,തുല്യതാ ബോധവും ജനമനസ്സുകളില്‍ സൃഷ്ട്ടിക്കാന്‍ നാരായണ ഗുരുവിനോളം പോന്ന മറ്റൊരു സാമൂഹിക പരിഷ്കര്‍ത്താവും ശേഷം ജന്മം എടുത്തിട്ടില്ല എന്നു പറഞ്ഞാലും അതൊരിക്കലും അധികം ആകുകയില്ല..അദ്ധേഹത്തിന്റെ കൃതികളും , ജ്ഞാന വാണികളും ഇന്നും തലമുറകള്‍ അറിയാതെ പോകുന്നതിനു കാരണമാകുന്നത്, കേരള ചരിത്രം എത്രത്തോളം വികലമാക്കി മാറ്റി അവതരിപ്പിച്ചു എന്നതിനു ഉത്തമ ദ്രിഷ്ട്ടാന്തം ആണു. നാരായണ ഗുരു ദേവന്‍റെ സങ്കല്‍പ്പങ്ങളെയും കൃതികള്‍ക്കും ഇന്നും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല എന്നു മാത്രമല്ല അവയെല്ലാം ആര്‍ഷ ഭാരത ആഭാസം ആയി പ്രചരിപ്പിക്കുന്നതില്‍ അവര്‍ വളരെയധികം മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നു..ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രം സന്യാസി വര്യന്മാരെ പോസ്റ്ററുകളില്‍ മാത്രം പ്രതിഷ്ട്ടിച്ചു ,എന്നാല്‍ അവരുടെ ആശയങ്ങളെ കണക്കറ്റു പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ നെറി കേടിനെ തെരുവില്‍ ചോദ്യം ചെയ്യേണ്ട അവസ്ഥ അവര്‍ തന്നെ സൃഷ്ടിച്ചിരിക്കുന്നു..അര വയറു നിറയാത്തവനെ രക്ത സാക്ഷി ആക്കി , അവന്‍റെ കുടുംബത്തെ കണ്ണീര്‍ കുടിപ്പിച്ചു ഇന്നും പിന്തുടരുന്ന ഈ ചോര ചിന്തുന്ന പിന്തിരിപ്പന്‍ നയങ്ങളെ തൂത്തെറിഞ്ഞു മറ്റൊരു നവോത്ഥാനം കേരളത്തില്‍ ആരംഭിക്കേണ്ട അവസ്ഥയിലേക്ക് ഇന്നത്തെ സമൂഹം വിരല്‍ ചൂണ്ടുന്നു.
.

________________________________________________________
.ആനന്ദതീർത്ഥ സ്വാമികള്‍ .
.
ആത്മീയത കൈമുതലാക്കി സാമൂഹിക അനീതികള്‍ക്കെതിരെ നിരന്തരം പടപൊരുതിയ മറ്റൊരു സന്യാസി വര്യന്‍ ആയിരുന്നു സ്വാമി ആനന്ത തീര്‍ത്ഥന്‍. ജാതി വിവേചനങ്ങള്‍ക്കും , അസമത്വത്തിനും എതിരെ പോരാടുവാന്‍ ജീവിതം മുഴുവന്‍ നീക്കി വെച്ച ഈ യോഗിവര്യന്റെ കഥകളും വേണ്ടത്ര പ്രാധാന്യം നല്‍കപ്പെടാതെ കാലത്തിന്‍റെ യവനികക്കുള്ളില്‍ മറഞ്ഞു പോകുന്നു.
.
1905 ജനവരി 2ആം തീയതി തലശ്ശേരിയിലെ രാമചന്ദ്ര റാവുവിന്റെയും ദെവുഭായിയുടെയും അഞ്ചാമത്തെ പുത്രനായി ജനിച്ച സ്വാമിയുടെ പഴയ പേര്‍ അനന്ത ഷേണായി എന്നായിരുന്നു..സാമൂഹിക അസമത്വവും ജാതീയതയും വിളയാടിയിരുന്ന ആ കാലഘട്ടത്തില്‍ ജാതിപ്പേര്‍ വെളിപ്പെടുത്താന്‍ പലപ്പോഴും വിസമ്മതിച്ചതിനെ തുടര്‍ന്ന് അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ അദ്ദേഹത്തെ ഇരുത്തി ചിന്തിപ്പിക്കുകയും ജാതീയതക്കെതിരെ പോരാടുവാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം ആകുകയും ചെയ്തു.
ഉത്തര കേരളത്തിലെ ദളിതരുടെ അവസ്ഥകള്‍ അവരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു പഠിച്ചു , അവരുടെ ഉന്നമനത്തിനു ഏറ്റവും അനുയോജ്യമായ മാര്‍ഗം അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുക ആണ് എന്നു കണ്ടു പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ശ്രീനാരായണ വിദ്യാലയം ആരംഭിച്ചു താഴ്ന്ന വിഭാഗം എന്നു കരുതപ്പെട്ടിരുന്നവരെ പഠിപ്പിച്ചു സമൂഹത്തിന്‍റെ മുഖ്യ ധാരയില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആനന്ത തീര്‍ത്ഥ സ്വാമികള്‍ തുടക്കം കുറിച്ചു..താഴ്ന്ന വിഭാഗത്തിലെ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച ആ കാലഘട്ടത്തില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുക, ഭക്ഷണം, വസ്ത്രം ,പാർപ്പിടം എന്നിവ നൽകുക, അവരിൽ ശുചിത്വബോധവും, സ്വാശ്രയത്വവും വളർത്തുക എന്നിവ ലക്ഷ്യമിട്ടു ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ വന്‍ ചലനങ്ങള്‍ക്ക് കാരണമായി മാറി.
.
ദളിതരെ പ്രവേശിപ്പിക്കാത്ത പല വിദ്യാലയങ്ങളും അദ്ദേഹത്തിന്റെ നിരന്തര സമരങ്ങളുടെയും ചെറുത്തു നില്‍പ്പുകളുടെയും ഫലമായി , ദളിതരെ പ്രവേശിപ്പിക്കാനും വിദ്യാഭ്യാസം നല്‍കാനും നിര്‍ബന്ധിതര്‍ ആയി മാറുകയായിരുന്നു.വെള്ളൂര്, കണ്ടോത്ത്, കുഞ്ഞിമംഗലം, ഒദയമ്മാടം, ചെറുകുന്ന്,കല്യാശ്ശേരി, പാപ്പിനിശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളിൽ മേൽ ജാതിക്കാരുടെ വിലക്കുകളും, എതിർപ്പുകളും മറികടന്ന് ദളിത് കുട്ടികൾക്ക് പ്രവേശനം നേടിക്കൊടുക്കുന്നതില്‍ ആനന്ത തീര്‍ത്ഥ സ്വാമികള്‍ വിജയിച്ചു.
.
ഉന്നത ജാതിയിലെ ആളുകളെ തിരിച്ചറിഞ്ഞു കൊണ്ടിരുന്നത് ജാതിപേര് നോക്കിയായിരുന്ന ആ കാലഘട്ടത്തില്‍ താഴ്ന്ന വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഉന്നത ജാതിപ്പേര്‍ നല്‍കി അവരുടെ ആത്മവിശ്വാസം ഉയര്‍ത്തി മറ്റൊരു പോരാട്ടത്തിനും അദ്ദേഹം തുടക്കം കുറിച്ചു. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, മാടായിക്കാവ്, പയ്യന്നൂർ സുബ്രഹ്മണ്യക്ഷേത്രം, രാമവില്യം കഴകം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ അദ്ദേഹത്തിന്റെ ശ്രമഫലമായി ആരാധനാസ്വാതന്ത്ര്യം ലഭിച്ചു. ജാതിയടിസ്ഥാനത്തിൽ വിവേചനം നിലനിന്നിരുന്ന കുളം, കിണർ, പൊതുവഴി, ചായക്കട, ബാർബർഷോപ്പ് എന്നിവിടങ്ങളിലെല്ലാം സമത്വ ബോധം കൊണ്ടുവരാന്‍ സ്വാമികള്‍ നടത്തിയ ചെറുത്തു നില്‍പ്പുകള്‍ ചരിത്രത്തിന്‍റെ താളുകളില്‍ പലപ്പോഴും വേണ്ടത്ര പ്രാധാന്യത്തോടെ നമ്മില്‍ എത്തിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.വിദ്യാഭ്യാസത്തിലൂടെ സാമൂഹിക ഉന്നമനം എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു പോരാടിയ ഈ ആത്മീയ ആചാര്യന്‍ 21.11.1987 നു സമാധി കൈവരിച്ചു. ശ്രീനാരായണഗുരുവിന്റെ ഇരുപതാമത്തെ ശിഷ്യനായിരുന്നു അദ്ദേഹം.
-------------------------------------
Adhun Ashok

പലപ്പോഴും പലരും മറുപടി എഴുതിയ വിഷയം ആണ്... ഞാനും എഴുതിയിരുന്നു മറുപടി... അത് ഇവിടെ ചേര്ക്കുന്നു...!!!

ചില കമ്മ്യൂണിസ്റ്റ് അന്ധ വിശ്വാസികളുടെ " ആരാന്റെ കൊച്ചിന്റെ പിതൃത്വം ഏറ്റെടുക്കാൻ നടക്കുന്ന " ഇത്തരം പോസ്റ്റുകളോട് അമര്ഷം ഉള്ളതിനാൽ... ഈ കമ്മ്യൂണിസ്റ്റ് പോസ്ടരുകളിൽ പറഞ്ഞിരിക്കുന്ന വസ്തുതകളുടെ സത്യ സന്ധത ഒന്ന് പരിശോധിക്കാം...!!!
മേല്മുണ്ട് , മുട്ടിനു താഴെ മുണ്ടുടുക്കൾ തുടങ്ങിയ വസ്ത്ര ധാരണ സ്വാതന്ത്ര്യങ്ങൾ അനുവദിച്ചു കിട്ടുന്നത് 1822 ലെ ചാന്നാർ ലഹളയെ തുടര്ന്നാണ്... 1859 വരെ പലപ്പോഴായ് മിഷനറിമാരുടെ സഹായത്തോടു കൂടി നടന്ന ലഹളയുടെ അവസാനം മാറ് മറക്കുന്നതിനും ഇഷ്ടപ്പെട്ടവസ്ത്രം ധരിക്കുന്നതിനും ഉള്ള അവകാശം താണ ജാതികല്ക്ക് ലഭിക്കാൻ കാരണം ആയി...
1859 ജൂല. 26-ന് (കൊ.വ. 1034) ഉത്രം തിരുനാൾ ഇപ്രകാരം വിളംബരം പുറപ്പെടുവിച്ചു.
"ചാന്നാർ സ്ത്രീകൾക്ക്‌ അവരുടെ ആഭിജാത്യബോധമനുസരിച്ച് ഏതുതരത്തിലും വസ്ത്രം ധരിച്ച് നഗ്നത മറയ്ക്കുന്നതിനുള്ള പൂർണ്ണസ്വാതന്ത്ര്യം ഇതിനാൽ അനുവദിച്ചിരിക്കുന്നു. എന്നാൽ അവർ ഉന്നതജാതിയിലെ സ്ത്രീകളുടെ വസ്ത്രങ്ങളെ അനുകരിക്കാൻ പാടില്ലാത്തതാകുന്നു."
ഇതിനുശേഷം നാടാർ സ്ത്രീകളും ബ്ളൗസ് ധരിക്കാം, എന്നാൽ അത് സവർണരുടേതുപോലെയാകരുത് എന്നും എല്ലാ നാടാർ സ്ത്രീകൾക്കും മേൽമുണ്ടാവാം എന്നുമുള്ള സ്ഥിതി വന്നു . ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ മദ്രാസ് ഗവർണരായ സർ ചാൾസ് ടി. വില്യമിന്റെ അടുത്തുമെത്തി. ഉയർന്ന ജാതിക്കാരെ അനുകരിക്കരുത് എന്ന വ്യവസ്ഥ ഗവർണ്ണർക്ക് ഇഷ്ടമായില്ല. അദ്ദേഹം തിരുവിതാംകൂർ ഗവൺമെന്റിനെ അതികഠിനമായി ശാസിച്ച് റസിഡന്റിന് ഒരു കത്തയച്ചു. മാത്രമല്ല, അന്ന് മദ്രാസിൽ ചെന്നിരുന്ന അസിസ്റ്റന്റ് റസിഡന്റ് മേജർ ഡ്രൂറിയേയും അദ്ദേഹം ശാസിച്ചു. ബ്രിട്ടീഷ് അധികാരികളുടെ നിർബന്ധത്തിനു വഴങ്ങി തിരുവിതാംകൂർ മഹാരാജാവിനു ഈ വ്യവസ്ഥയും ഒടുവിൽ പിൻവലിക്കേണ്ടിവന്നതോടെ ചാന്നാർ സ്ത്രീകളുടെ മൂന്നുപതിറ്റാണ്ടിലേറെ നീണ്ട അവകാശസമരം ആത്യന്തിക വിജയം നേടി.
മേൽമുണ്ടുസമരത്തിന് കേരളത്തിന്റെ ജാതിവിരുദ്ധമുന്നേറ്റ ചരിത്രത്തിൽ സവിശേഷ സ്ഥാനമാണുള്ളത്. സവർണ്ണർ അധസ്ഥിത വിഭാഗങ്ങളോട് കാട്ടിയിരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പാശ്ചാത്യപരിഷ്കൃതലോകവും തദ്ദേശീയകീഴാളജനതയും ഒറ്റക്കെട്ടായി പോരാടിയ ഇന്ത്യയിലെത്തന്നെ അപൂർവ്വം സമരങ്ങളിൽ ഒന്നായിരുന്നു ചാന്നാർ വിപ്ലവം....
ഇതിൽ എവിടെയാണ് കമ്മ്യൂണിസം... ചെങ്കൊടി... ??? 1937 ഇല ഉണ്ടായ കംമ്യൂനിസ്ടുകാർക്ക് ഇതിൽ എന്താണ് പങ്ക്...???
പള്ളി നിര്മിക്കാൻ വിലക്ക്... !!! ഇങ്ങനെ ഒരു വിലക്ക് കേരളത്തിൽ നിലനിന്നിരുന്നില്ല... 18 ആം നൂറ്റാണ്ടിൽ സാമൂതിരിയുടെ കാലത്ത് പള്ളികൾക്ക് സ്വര്ണ താഴിക കുടം വയ്ക്കാൻ പാടില്ല എന്ന് ഒരു വിലക്ക് നില നിന്നിരുന്നു... അക്കാലത്ത് തന്നെ ആലിരാജ ആ വിലക്ക് ലങ്ഖിക്കുകയും അതിന്റെ പേരില് യുദ്ധം ഉണ്ടാകുകയും ഒക്കെ ചെയ്തിട്ടുണ്ട്...!
വഴി നടക്കുന്നതിനു വിലക്ക്...!!! ക്ഷേത്രത്തിൽ കയറാൻ വിലക്ക് !!! ഈ വിലക്ക് നീക്കിയതും കമ്മ്യൂനിസവുമായി ഒരു ബന്ധവും ഇല്ല... 1865-ൽ തിരുവിതാം‌കൂറിലെ എല്ലാ പൊതു നിരത്തുകളും വർണ്ണനിരപേക്ഷമായി ആർക്കും ഉപയോഗിക്കാം എന്ന അറിയിപ്പ് തിരുവിതാം‌കൂർ സർക്കാർ പുറപ്പെടുവിച്ചു... എങ്കിലും സവർണർ വഴി സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു... 19 ആം നൂറ്റാണ്ടിന്റെ അവസാനം തന്നെ ഇത്തരം വിലക്കുകള്ക്ക് ഒരു അയവു വന്നിരുന്നു... ഈഴവര് വരെ ഉള്ളവര്ക്ക് ക്ഷേത്രം ബ്രാഹ്മണ ഗൃഹം എന്നിവയ്ക്ക് മുന്നിലൂടെ ഉള്ള വഴി ഒഴികെ ഉള്ള എല്ലാ വഴികളും ഉപയോഗിക്കാം ആയിരുന്നു... ദളിതർക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു... അതിനു എതിരെ ശക്തമായി പോരാടിയത് സാക്ഷാൽ അയ്യന്കാളിയാണ്... 1893 ഇല് ഊരി പിടിച്ച കത്തിയുമായി സവർണതയെ വെല്ലുവിളിച്ചുകൊണ്ട് തന്റെ വില്ലുവണ്ടിയിൽ വിലക്കപ്പെട്ട വഴികളിലൂടെ സഞ്ചരിച്ച അയ്യങ്കാളി യുടെ രൂപം ഏതൊരു വിപ്ലവ കാരിയുടെ മനസ്സിലും തീ കോരിയിടാൻ പോന്നതാണ്...
1900 ആയതോടുകൂടി അയ്യങ്കാളി ദളിത് യുവാക്കളെ സന്ഖടിപ്പിച്ചു വിലക്കപ്പെട്ട വഴികളിലൂടെ നടക്കുകയും സവര്നരുമായി ലഹളകളിൽ ഏര്പ്പെടുകയും ചെയ്തു... ഒടുവിൽ സവർണർ പിന്മാറുകയും ദളിതർക്ക് ഈഴവരെ പോലെ വഴിനടക്കാം എന്ന് ആവുകയും ചെയ്തു... 1920 ആകുമ്പോഴേക്കും പൊതുവഴികൽ എല്ലാവര്ക്കും ഉപയോഗിക്കാം ആയിരുന്നു... അപ്പോഴും കുറച്ചു വഴികൾ അടഞ്ഞു തന്നെ കിടന്നു... അക്കാലത്ത് ഉണ്ടായ ഒരു ചരിത്ര സംഭവം(?) ആയിരുന്നു വൈക്കം സത്യാഗ്രഹം... 1925 ഇല് അവസാനിച്ച വൈക്കം സത്യാഗ്രഹം 1937 ഇല് ഉണ്ടായ കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ നേട്ടം ആകുന്നതു എങ്ങനെ...??? കമ്മ്യൂണിസ്റ്റ് പങ്കാളിത്തം ഉണ്ടായാലും ഇല്ലെങ്കിലും 603 ദിവസം നീണ്ടു നിന്ന വൈക്കം സത്യാഗ്രഹം ദയനീയ പരാജയം ആയിരുന്നു... അപ്പോഴും വഴികൾ അടഞ്ഞു തന്നെ കിടന്നു....!!! ക്ഷേത്ര പ്രവേശന വിളംബരത്തിനു കാരണമായി എന്ന് പറയപ്പെടുന്ന 1932 ലെ ഗുരുവായൂർ സത്യാഗ്രഹവും(?) 1936 ഇല് നടന്ന ക്ഷേത്ര പ്രവേശന വിലംബരത്തോടും കൂടി സഞ്ചാര സ്വാതന്ത്ര്യവും പൂര്ണമായി... 1937 ഇല് രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കു ഇതിൽ എന്താണ് അഭിമാനിക്കാൻ ഉള്ളത്... AKG ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്തത് ആണെങ്കിൽ AKG അന്ന് കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല... ഗുരുവായൂര് സത്യാഗ്രവും ക്ഷേത്ര പ്രവേശന വിളംബരവും ആയി ഒരു ബന്ധവും ഇല്ല എന്നത് മറ്റൊരു കാര്യം...!!
ഒന്നിച്ചിരുന്നു പഠിക്കാൻ വിലക്ക്...!!!
ഇതിനു എതിരെ സമരം ചെയ്തത് അയ്യങ്കാളി മാത്രം ആയിരുന്നു... അതും ചരിത്രം കണ്ട ഏറ്റവും വലിയ പണി മുടക്ക് സമരം...!
1900 നു മുൻപ് തന്നെ സർക്കാർ സ്കൂളുകളിൽ എല്ലാ ജാതികള്ക്കും പ്രവേശനം അനുവദിച്ചിരുന്നു... എങ്കിലും സവർണ അധ്യാപകരും രക്ഷിതാക്കളും ദളിത കുട്ടികളെ സ്കൂളിൽ ചേര്ക്കാൻ അനുവദിച്ചിരുന്നില്ല... അതിന്റെ പേരില് പലപ്പോഴും കലഹങ്ങൾ ഉണ്ടാകുകയും ചില സ്കൂളുകളിൽ അയ്യങ്കാളി നേരിട്ട് തന്നെ കുട്ടികളെ ബലമായി ചേര്ക്കുകയും ചെയ്തിരുന്നു... അത്തരം സ്കൂളുകളിൽ സവർണ അധ്യാപകരു അധ്യാപനം മതിയാക്കുകയും... സവർണ കുട്ടികൾ സ്കൂള് മാറുകയും... സ്കൂളിനു തീ വക്കുകയും ഒക്കെ ചെയ്തിരുന്നു... അക്കാലത്ത് നിയമസഭ അംഗമായിരുന്ന അയ്യങ്കാളി ദളിതരുടെ സ്കൂൾ പ്രവേശനത്തിന് വേണ്ടി ദിവാനായ രാജഗോപാലാചാരിയെ കൊണ്ട് പല സര്ക്കുലരുകളും ഇറക്കിച്ചു സവർണ കേരളം അതൊന്നും കൂട്ടാക്കിയില്ല...
ആദ്യകാലത്ത് ഈ സ്കൂൾ പ്രവേശനത്തെ എതിർത്തവരിൽ ഈഴവരും ഉണ്ടായിരുന്നു എന്നതാണ് സത്യം അവർ നായര്ക്ക് അനുകൂലം ആയിരുന്നു... അയ്യങ്കാളി ശ്രീ നാരായണ ഗുരുവിനെ കണ്ടു ഈഴവരെ ഇതിൽ നിന്ന് പിന്തിരിപ്പിക്കണം എന്ന് അഭ്യര്ധിച്ചു... ഗുരു യോഗം പ്രവര്ത്തകരെ വിളിച്ചു വരുത്തി പുലയരുടെ സ്കൂൾ പ്രവേശനത്തിന് വേണ്ട സഹായം ചെയ്യണം എന്നും മേലിൽ ഈഴവരാദികൽ അവരോടു അയിത്തം കാണിക്കരുത് എന്നും വിലക്കി... അതോടെ ഈഴവര് പുലയരെ എതിര്ക്കുന്നത് ഒരു പരിധി വരെ ഉപേക്ഷിച്ചു... കുറച്ചുപേര് ഗുരുവിന്റെ വാക് അനുസരിച്ച് അയ്യങ്കാളിയുടെ പ്രവർത്തനങ്ങൾക്ക് സഹായം നല്കി... എന്നാൽ ഭൂരിപക്ഷം ഈഴവരും നിഷ്പക്ഷത പാലിക്കുകയാണ് ചെയ്തത്... നായര് പ്രമാണിമാരും അയ്യങ്കാളി പടയും പലയിടത്തും ഏറ്റുമുട്ടി...!! വിദ്യാഭ്യാസ ഡയരക്ടർ ആയിരുന്ന ഡോ : മൈക്കിൽ നേരിട്ട് തന്നെ സ്കൂളുകളിൽ എത്തി പുലയ പ്രവേശനം നടത്താൻ ശ്രമിച്ചു അദ്ദേഹത്തിൻറെ വാഹനം കത്തിച്ച സംഭവം വരെ ഉണ്ടായി... കയ്യൂക്ക് കൊണ്ട് നേടാവുന്നതിനും അപ്പുറം ആണ് കാര്യങ്ങൾ എന്ന് മനസ്സിലാക്കിയ അയ്യങ്കാളി കേരളത്തിലെ അല്ല ഇന്ത്യയിലെ തന്നെ ആദ്യത്തെ സുസന്ഖടിതവും വിജയകരവുമായ പണിമുടക്ക്‌ സമരത്തിലേക്ക് എടുത്തു ചാടി 1914 ഇല് ആയിരുന്നു അത്...
തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നില്ല എങ്കിൽ ഞങ്ങൾ പണി ചെയ്യുന്നില്ല എന്ന് അവർ തീരുമാനിച്ചു... പട്ടിണി കൊണ്ട് പൊറുതിമുട്ടിയിട്ടും കുഞ്ഞുങ്ങള വിശന്നു നിലവിളിച്ചിട്ടും ഒരാള് പോലും പണിക്കു ഇറങ്ങിയില്ല... "അയ്യങ്കാളി യജമാനൻ" പറഞ്ഞാൽ അതിനു അപ്പുറം അവര്ക്ക് മറ്റൊന്ന് ഇല്ലായിരുന്നു... മത്സ്യം പിടിച്ചും വനത്തിലെ കിഴങ്ങ് ഭക്ഷിച്ചും വേട്ടയാടിയും പുല്ലു പറിച്ചു തിന്നു പോലും അവർ ജീവന നിലനിര്ത്തി... വിശക്കുമ്പോൾ ജോലിക്കിറങ്ങും എന്ന സവർണ വിചാരം പോളിഞ്ഞു... രാജ്യം പട്ടിണിയിലേക്ക്‌ നീങ്ങും എന്ന അവസ്ഥ ആയപ്പോൾ സവർണ്ണർ വഴങ്ങി... പുലയര്ക്ക് സ്കൂൾ പ്രവേശനം സാധ്യമായി... അയ്യങ്കാളി ഈ സമരം നടത്തുമ്പോൾ ലോകം എങ്ങനെ ആയിരുന്നു എന്ന് നോക്കാം...!!!
കാറൽ മാര്ക്സിന്റെ ജീവചരിത്രം കേരളത്തിൽ ആദ്യമായി രചിക്കപ്പെട്ടിട്ടു (1912) 2 വര്ഷം തികയുന്നത്തെ ഉണ്ടായിരുന്നുള്ളൂ... റഷ്യയിൽ ഒക്ടോബർ വിപ്ലവം( 1917) നടന്നിരുന്നില്ല... ലെനിനും സ്റ്റാലിനും കൈക്കരുത്ത് കൊണ്ടുള്ള കമ്മ്യൂണിസ്റ്റ് ആശയ പ്രചരണം ആരംഭിച്ചിരുന്നില്ല... ഗാന്ധിജി ആദ്യ സമരം ആയ ചമ്ബാരാൻ സത്യാഗ്രഹം( 1917) നടത്തിയിരുന്നില്ല... വൈക്കം സത്യാഗ്രഹവും( 1924) ഗുരുവായൂർ സത്യാഗ്രഹവും (1932) നടന്നിരുന്നില്ല... കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാര്ട്ടി രൂപീക്രിതം ആയിരുന്നില്ല (1937)
ഇതാണ് സ്കൂൾ പ്രവേശന ചരിത്രം ഇതിൽ എവിടെ കമ്മ്യൂണിസ്റ്റ് പാര്ട്ടി...? ഇതിൽ കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കു ഒരു ബന്ധം ഉണ്ട് അത് ഇതാണ്...
കാറൽ മാര്ക്സിന്റെ ജീവ ചരിത്രം രചിച്ച... സ്വാതന്ത്ര്യ സമര സേനാനി എന്ന് പാടി പുകഴ്ത്തപ്പെടുന്ന... പത്രപ്രർത്തനത്തിന്റെ പിതാവ് എന്ന് 'ദേശാഭിമാനി' ഇടക്ക് ഇടയ്ക്ക് പരസ്യം ചെയ്യുന്ന " സ്വദേശാഭിമാനി രാമകൃഷ്ണപിള്ള "... പുലയരുടെ സ്കൂൾ പ്രവേശനത്തെക്കുരിച്ചും അതിന്റെ പേരില് നടന്ന സങ്ഖർഷങ്ങലെ കുറിച്ചും ഒരു വാര്ത്തപോലും പ്രസിദ്ധീകരിക്കാതെ "നിഷ്പക്ഷത" പാലിച്ചു... അയ്യങ്കാളിയുടെ നിരന്തര അഭ്യര്ധന മാനിച്ചു ദിവാൻ രാജഗോപാലാചാരി പുലയകുട്ടികളെ സ്കൂളിൽ ചേര്ക്കുന്നത് ആരും എതിര്ക്കാൻ പാടില്ല എന്ന് ഒരു ഓഡറു ഇറക്കി... അത് രാമകൃഷ്ണപിള്ളയെ അഥവാ രാമ കൃഷ്ണനിലെ " പിള്ള" യെ ചൊടിപ്പിച്ചു... അയാള് സ്വദേശാഭിമാനിയിൽ ഒരു ലേഖനം എഴുതി അതിലെ ഒരുഭാഗം :- " എത്രയോ തലമുറകളായി ബുദ്ധി കൃഷി ചെയ്തു വന്നിട്ടുള്ള ഉയര്ന്ന ജാതിക്കാരെയും അതിലും എത്രയോ തലമുറകളായി നിലം കൃഷി ചെയ്തു വന്നിരുന്ന താഴ്ന്ന ജാതിക്കാരെയും ബുദ്ധി കാര്യത്തിൽ ഒന്നായി ചേര്ക്കുന്നത് കുതിരയേയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടുന്നത് പോലെ ആണ്... ഇത് പുലക്കുട്ടികൾക്ക് ഗുണത്തെക്കാൾ ഏറെ ദോഷം ഉണ്ടാക്കും എന്നും ഞങ്ങൾ പറഞ്ഞു കൊള്ളട്ടെ " പ്രത്യക്ഷത്തിൽ പുലയ സ്നേഹം എന്ന രീതിയിൽ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിൽ പുലയര്ക്ക് പ്രത്യേകം സ്കൂൾ അനുവദിക്കണം എന്ന ധ്വനി ആണ് ഉള്ളത്... ഈ സംഭവത്തിനു മുന്പോ ശേഷമോ ഇയാള് പുലയ സ്നേഹം കാണിച്ചിട്ടില്ല... പൊതുവെ നായര് വിരോധം കാണിക്കുകയും അതിനു വേണ്ടി പുലയരെ നായര്ക്കൊപ്പം ഉയര്ത്താൻ ശ്രമിക്കുകയും ചെയ്ത പരദേശി ബ്രാഹ്മണനായ രാജഗോപാലാചാരി ക്ക് എതിരായി ഈ സംഭവത്തോടെ രാമകൃഷ്ണ പിള്ളയുടെ സർവ നിയന്ത്രണവും വിട്ടു...!!
ദിവാൻ കൗപീനം ഉടുക്കാറില്ല... വിടനാണ് ... അന്തപുരത്തിലെ പെണ്ണുങ്ങളെ വച്ച് കൊണ്ടിരിക്കുന്നു... എന്നൊക്കെ മഞ്ഞ പത്രങ്ങളെ വെല്ലുന്ന രീതിയിൽ തന്റെ സ്വദേശാഭിമാനി പത്രത്തിൽ എഴുതി... അതോടെ ദിവാൻ പിടിച്ചു നാടുകടത്തി പത്രവും കണ്ടു കെട്ടി...! ഇയാളെ ഇപ്പോഴും CPM മുഖപത്രമായ ദേശാഭിമാനി താങ്ങി നടക്കുന്നു എന്നത് മാത്രമാണ് സ്കൂൾ പ്രവേശനവും ആയി കമ്യൂണിസ്റ്റ് പാര്ട്ടിക്കു ഉള്ള ബന്ധം...!
ഇഷ്ടമുള്ള പേരിടാൻ വിലക്ക്...!!! അയ്യങ്കാളി സ്കൂളിൽ ചേർത്ത കുട്ടികള്ക്ക് എല്ലാം സവർണ പേര് ആണ് നല്കിയിരുന്നത്... സവർണ പേരുകൾ നല്കാൻ ശ്രീനാരായണ ഗുരുവും ആഹ്വാനം ചെയ്തിരുന്നു... പേരിനൊപ്പം പണിക്കര് എന്നും അമ്മ എന്നും ചെര്ക്കുന്നതിനെ പറ്റി മാത്രമേ 1910 -30 കാലത്ത് തര്ക്കം നില നിന്നിരുന്നുള്ളൂ... ഈഴവര് പണിക്കര് എന്ന് ചെര്ക്കുന്നതും ഈഴവ സ്ത്രീകള് അമ്മ എന്ന് ചെര്ക്കുന്നതും സംബന്ധിച്ച് ഒരു നായര് - ഈഴവ ലഹള ഉണ്ടായ കാര്യം C കേശവൻ " ജീവിത സമരം " എന്ന ആത്മകഥയിൽ പറയുന്നുണ്ട്... സ്ഥലവും നേതാക്കളെയും ഒന്നും ഓര്ക്കുന്നില്ല...!!! അന്നൊന്നും കമ്മ്യൂണിസ്റ്റ് പാര്ട്ടി ഇവിടെ ഇല്ല...!!!
കേരളത്തെ പിടിച്ചു ഉലച്ച ആത്മീയ വിപ്ലവം ആയ അരുവിപ്പുറം പ്രതിഷ്ഠ( 1888) നടക്കുമ്പോഴോ... സവർണ വിലക്കുകളുടെ മാറ് പിളര്ന്നുകൊണ്ട് അയ്യങ്കാളി വില്ല് വണ്ടി തെളിക്കുംബോഴോ (1893) ഒന്നും കമ്മ്യൂണിസ്റ്റ് സ്ഥാപക നേതാക്കൾ പോലും ജനിച്ചിട്ട്‌ ഉണ്ടാകില്ല...!
നവോധാനത്തിനു ശേഷം തൊഴിലാളികളുടെ ( ഭൂരിഭാഗവും താഴ്ന്ന ജാതിയിൽ പെട്ടവർ ) അവകാശങ്ങൾ ചോദിച്ചു വാങ്ങാനും ഒരു സന്ഖടിത ശക്തിയായി അവരെ നിലനിര്ത്താനും... മാന്യമായ വേദനം വാങ്ങി നല്കുവാനും.. സാമൂഹിക സമത്വത്തിലേക്ക് നയിക്കാനും... ഒക്കെ കാരണമായ കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ പ്രവര്ത്തനങ്ങളെ അംഗീകരിക്കുന്നു...! നവോധാനം നടന്നു എങ്കിലും അടിമത്വത്തിൽ നിന്ന് പൂര്ണ മോചനം നേടുന്നതിന് കമ്മ്യൂണിസ്റ്റ് പാര്ട്ടി ഒരു തണലായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു...! കമ്മ്യൂണിസ്റ്റ് മന്ത്രി സഭയെ താഴെ ഇറക്കാൻ നടത്തിയ വിമോചന സമരത്തിൽ... നായര് ഭൂരിപക്ഷ മേഖലകളിൽ നിന്ന് മുഴങ്ങിക്കേട്ട...
"തമ്ബ്രാനെന്നു വിളിപ്പിക്കും...
പാളയിൽ കഞ്ഞി കുടിപ്പിക്കും... "
എന്ന മുദ്രാവാക്യം ഇതിനു തെളിവ് ആണ്...!

എങ്കിലും പോസ്ടിനോടൊപ്പം ഉള്ള ഫ്ലക്സ് ബോഡിൽ കൊടുത്തിരിക്കുന്നത് പോലെയുള്ള " ശുദ്ധ വിവരക്കേടുകൾ " അല്പമെങ്കിലും ചരിത്രബോധമുള്ള ഒരു വ്യക്തിക്ക് അംഗീകരിക്കാൻ കഴിയുന്നത്‌ അല്ല...!
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

അർമേനിയൻ ഹിന്ദുക്കൾ


പാശ്ചാത്യ ലോകത്ത് നിന്നും അഭയം തേടിവന്ന സിറിയൻ, അർമേനിയൻ, ജൂത, പാഴ്സി വിഭാഗങ്ങളിൽ പെട്ട ജനങ്ങളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചാനയിച്ച ഭാരതഭൂവിന്റെ സാംസ്കാരിക പാരമ്പര്യം നമുക്കെല്ലാം സുപരിചിതമാണ്. എന്നാൽ, ഒന്നാം നൂറ്റാണ്ടിനും മുന്നേ ഇവിടെ നിന്നും പുറപ്പെട്ടു പോയി അങ്ങ് ദൂരെ അർമേനിയയിൽ താവളമുറപ്പിച്ച ഒരു കൂട്ടം ഹിന്ദുക്കളുടെ കഥയാണ് ഇവിടെ പറയുന്നത്. അർമേനിയയെ ക്രൈസ്തവവൽക്കരിച്ച ‘സെന്റ്‌’ ഗ്രിഗറിയുടെ ശിഷ്യനായ സെനോബിയാസ് എന്നൊരു സിറിയൻ ക്രിസ്ത്യൻ ബിഷപ്പിന്റെ വാക്കുകളിൽ, 149 BCE യിൽ രാജാവായ ദിനക്സ്പലിനെതിരെ ഗൂഡാലോചന നടത്തി പിടിക്കപെട്ടപ്പോൾ കനോജിൽ നിന്നും അർമെനിയയിലെക്കു ഓടിപ്പോയ ഗിസ്സാനെഹ് (കൃഷ്ണ ), ദെമെറ്റെർ എന്നീ രണ്ടു ഹൈന്ദവ രാജകുമാരന്മാരുടെ പിന്ഗാമികളാണ് അർമേനിയയിലെ ഹൈന്ദവർ. അർമെനിയയിലെ രാജാവായ വലർസാസെസ് അവരെ സ്വീകരിക്കുകയും ടാരോൺ പ്രവിശ്യ ( ഇന്നത്തെ തുർക്കിയുടെ ഭാഗമായ പഴയ പശ്ചിമ അർമേനിയ ) അവർക്ക് നല്കുകയും ചെയ്യുകയുണ്ടായി. അവിടെയാണ് അവർ വീഷപ് (veeshap/ Odzun ) നഗരം നിർമ്മിച്ചത്. അർമേനിയൻ ദേവതകൾക്കൊപ്പം ഹൈന്ദവദേവഗണങ്ങൾക്കും അവർ പണിതുയർത്തിയ ക്ഷേത്രങ്ങൾ അഷ്ടിഷത് നഗരത്തിനു ക്ഷേത്രനഗരി എന്ന ഖ്യാതി നൽകി. ഈ മനുഷ്യർ ഇരുണ്ട നിറമുള്ളവരും അസാധാരണ പ്രകൃതത്തോടും നീളമുള്ള തലമുടിയും ഹൈന്ദവരായതിനാൽ കാഴ്ച്ചയിൽ അനകർഷണീയരും ആയിരുന്നു എന്നാണ് സെനോബ് പറയുന്നത്.
പ്രത്യേകിച്ച് കാരണം ഒന്നും പറയുന്നില്ലെങ്കിലും ഈ രണ്ടു രാജകുമാരന്മാരെയും രാജാവ് വധിച്ചു എന്ന് അദ്ധേഹത്തിന്റെ കുറിപ്പുകളിൽ പ്രതിപാദിക്കുന്നു. പിന്നീടുള്ള കാലം തങ്ങളുടെ പിതാക്കൾക്ക് ലഭിച്ച എല്ലാ വിശേഷാധികാരങ്ങളുമായി അവരുടെ മൂന്നു പുത്രന്മാരായ കുവാർസ്, മേഘ്തൻ, ഹോരിയാസ് എന്നിവർ ടാരോൺ പ്രവിശ്യ വാണു പോന്നു. ഹൈന്ദവർ കാലക്രമേണ ഗിസ്സാനെഹിനും ദെമെറ്റെരിനും ക്ഷേത്രം നിർമ്മിക്കുകയും അവിടെ പൂജാകർമ്മങ്ങൾക്കായി പൂജാരികളെ നിയമിക്കുകയും ചെയ്തു. അങ്ങനെ ഏകദേശം 450 വർഷങ്ങളോളം ഹൈന്ദവരുടെ ഈ കോളനി അവിടെ സസുഖം നിലനിന്നുപോന്നു. പക്ഷെ, അർമേനിയയെ കാർന്നുതിന്നുവാനിരിക്കുന്ന മഹാമാരിയെ അതിജീവിച്ചൂ നിലനിൽക്കുവാൻ അവർക്ക് കഴിഞ്ഞില്ല.
ഗിസ്സനെഹ്, ദെമെറ്റെർ എന്നീ നാമങ്ങൾ വൃഷ്ണി കുല യോദ്ധാക്കളായ കൃഷണനും ബലരാമനും ആവാം എന്ന് കരുതാം. ഗ്രീക്ക് പുരാണങ്ങളിൽ വിളവെടുപ്പിന്റെ ദേവതയാണ് ദെമെറ്റെർ. അതിനാൽ, ഹലായുധനായ ബലഭദ്രന് ദെമെറ്റെർ എന്ന നാമം നൽകപ്പെടുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
പൊ. വ. 301 ൽ സാമ്രാജ്യത്ത മഹാമാരിയുമായി ‘വിശുദ്ധ' ഗ്രിഗറി അർമേനിയൻ രാജാവായ റ്റിരിദാറ്റെസ് മൂന്നാമനെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തുകയും ക്രിസ്തുവിൽ വിശ്വസിക്കാത്ത തദ്ദേശീയ ജനതയുടെ മേൽ കൊടും ഭീകരത അഴിച്ചുവിടുകയും ചെയ്തു. അർമേനിയൻ ജനങ്ങൾ ഓരോരുത്തരായി ബലാത്കാരമായി ക്രിസ്തുമതത്തിലേക്ക് ചേർത്തപ്പെട്ടു. ദേവതകളുടെ ക്ഷേത്രങ്ങളെല്ലാം ഒന്നൊന്നായി നശിപ്പിക്കപ്പെടുകയും അവിടെഎല്ലാം ക്രിസ്ത്യൻ പള്ളികൾ പണിതുകൂട്ടിത്തുടങ്ങി. നാമമാത്രമായ ഹിന്ദു ന്യൂനപക്ഷത്തെയും ഗ്രിഗറി വെറുതെ വിട്ടില്ല. ഈ ഹിന്ദു യോദ്ധാക്കളുടെ ചെറുത്തുനിൽപ്പിന്റെ ഫലമാണ് ഈ കഥകൾ ലോകം അറിയാൻ ഇടയായ രേഖകളുടെ ഉറവിടം. അബ്രഹാമിക് സമ്പ്രദായത്തിന്റെ വിഗ്രഹഭഞ്ജനത്തിന്റെ ഭീകരത ആദ്യമായി അറിഞ്ഞ ഹൈന്ദവർ ഇവരാണ്. പ്രതികൂല സാഹചര്യങ്ങളെ തൃണവല്ക്കരിച്ചു ധർമ്മത്തെയും ദൈവങ്ങളെയും സംരക്ഷിക്കാനായി ആ ഹൈന്ദവ ജനതതി ശക്തരായ അർമേനിയൻ സേനയോടു പോരാടി.
അർമേനിയൻ രാജാവിന്റെ മതം മാറ്റത്തോടെ തന്നെ മറ്റു നഗരങ്ങളിലെ ക്ഷേത്രങ്ങൾ തകർക്കപ്പെട്ട് തുടങ്ങി. ഈ വാർത്ത ടാരോണിൽ എത്തിയപ്പോൾ തന്നെ ഹൈന്ദവർ ഗിസ്സാനെഹ്, ദെമെറ്റെർ ക്ഷേത്രങ്ങളിലെ ധനം രഹസ്യഇടത്തിലേക്ക് മാറ്റുകയും അഷ്ടിഷത് ഗ്രാമത്തിലെ പൂജാരിയോട് ജനങ്ങളെ സംഘടിപ്പിച്ചു ചെറുത്തുനിൽപ്പിൽ പങ്കാളികളാകാൻ സന്ദീഷം നല്കി.
ആ സന്ദേശം സെനോബിന്റെ വാക്കുകളിൽ :
“യോദ്ധാക്കളായ ഓരോ പുരുഷനെയും സംഘടിപ്പിച്ചു കൊണ്ട് നാളെ തന്നെ നമ്മുടെ അടുത്തെത്തുക. മഹാനായ ഗിസ്സാനെഹ് നു വേണ്ടി നമ്മൾ മതപരിത്യാഗികളായ രാജാക്കന്മാരുടെ സേനയ്ക്കെതിരെ നാം പോരാടും.”
പ്രധാന പൂജാരി അർത്സൻ (അർജുൻ — കൃഷ്ണന് വേണ്ടി ആയുധമെടുത്ത യോദ്ധാവിനു തീർത്തും അനുയോജ്യമായ നാമം.) അദ്ധേഹത്തിന്റെ പുത്രൻ ദെമെറ്റെർ എന്നിവരുടെ നേതൃത്വത്തിൽ 400 ഹിന്ദു യോദ്ധാക്കൾ ക്ഷേത്രങ്ങൾ ആക്രമിക്കാനായി പാഞ്ഞടുത്ത 300 ക്രിസ്ത്യൻ പടയാളികളെ പതിയിരുന്നാക്രമിക്കുവാൻ തയ്യാറായി. ‘വിശുദ്ധ' ഗ്രിഗറി ആയിരുന്നു കൃഷ്ണക്ഷേത്രം സ്ഥിതിചെയ്തിരുന്ന കുവാര്സ്നു നേരെ നീങ്ങിയ അർമേനിയൻ സേനയുടെ അധിപൻ. ക്രിസ്ത്യൻ പടയാണെങ്കിൽ അർമേനിയൻ രാജാവിന്റെ പിന്തുണയുള്ളതിനാൽ അമിതാവേശത്തിലായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ അടിപതറിയ ക്രിസ്ത്യൻ സേന നാലുപാടും ചിതറിയോടി. ഗ്രിഗറി വോഗ്ഖാൻ കോട്ടയിൽ അഭയം തേടി. അപ്പോഴേക്കും നാലായിരം പേരടങ്ങുന്ന ഒരു വൻ സൈന്യം തന്നെ വന്നു ചേരുകയും ഗ്രിഗറിയെയും കൂട്ടരെയും മോചിപ്പിക്കുകയുണ്ടായി. ആയിരത്തോളം ഹൈന്ദവർ വീരസ്വർഗം പുൽകുകയും രണ്ടു ക്ഷേത്രങ്ങളിലെയും വിഗ്രഹങ്ങളെ ഗ്രിഗറിയും കൂട്ടരും തച്ചുടയ്ക്കുകയും ചെയ്തു. അവശേഷിച്ചവരെ നഗ്നരായി നടത്തിച്ചു തല മുണ്ഡനം ചെയ്തു മതപരിവർത്തനം ചെയ്തു.
ഇവിടെ ഒരു കല്ലിന്മേൽ സിറിയൻ, ഗ്രീക്ക് ഭാഷകളിൽ ഇപ്രകാരം കൊത്തിവെച്ചിരിക്കുന്നതായി സെനോബ് രേഖപ്പെടുത്തിയിരിക്കുന്നു. “മഹാ പുരോഹിതനും ധീര യോദ്ധാവുമായ അർത്സാനിന്റെ ആദ്യ യുദ്ധമായിരുന്നു ഇത്. അദ്ദേഹവും 1038 പേരും ഇവിടെ വിശ്രമിക്കുന്നു. ഗിസ്സനഹ് ന്റെയും ദെമെറ്റെറിന്റെയും വിഗ്രഹങ്ങൾക്കും ക്രിസ്തുവിനും വേണ്ടി നമ്മൾ പൊരുതി. “
ക്ഷേത്രങ്ങൾ തകർത്ത ഗ്രിഗറി അതിന്മേൽ ഒരു പള്ളി പണിതു.
നൂറ്റാണ്ടുകൾക്കു ശേഷം ഇസ്ലാമെന്ന കൊടുങ്കാറ്റിന് മുന്നില് ടാരോനിലെ ജനത തകർന്നു വീണു. തുർക്കി നടത്തിയ അർമേനിയൻ വംശഹത്യ ലോകത്തെ നടുക്കി.
വീഷാപ് എന്നത് അർമേനിയൻ ഭാഷയിൽ വിഷം എന്നാണ് അർഥം. ഹൈന്ദവർ തങ്ങളുടെ നഗരം സ്ഥാപിച്ചതു വീഷപിലാണു താനും. നാഗങ്ങളെ ബന്ധപ്പെടുത്തിയുള്ള ചിഹ്നനങ്ങളും രൂപങ്ങളും ഈ മേഖലയിലെ നിർമ്മിതികളിൽ കാണാം. ഇതിനെല്ലാമുപരിയായി, ഹൈന്ദവ സമൂഹത്തിന്റെ ഓർമ്മകൾ സ്ഫുരിപ്പിക്കുന്ന ധാരാളം ബിംബങ്ങൾ ഓദ്സുൻ മേഖലയിലെ നാടോടിക്കഥകളിൽ ഇന്നും സുലഭമാണ്.
ധർമ്മരക്ഷക്കായ് ഇത്തരം മഹാത്യാഗങ്ങൾ ഹൈന്ദവ സമൂഹത്തിനു അന്യമല്ല. അലക്സാണ്ടറിന്റെ ആക്രമണത്തിൽ പശ്ചിമ ആര്യാവർത്തത്തിലെ ധീര യോദ്ധാക്കളുടെ പോരാട്ടവീര്യമാണ് ഗ്രീക്കുകാരെ ഉത്സാഹരഹിതരാക്കിയത്. പിന്നീട് ഇസ്ലാമിക ആക്രമണകാലത്ത് ജൗഹർ പോലെയുള്ള രീതികൾ അനുവർത്തിച്ചതും ധര്മ്മരക്ഷാർത്ഥം മരണത്തെ പുൽകുന്നത് സ്വധർമ്മത്തെ വിൽപനച്ചരക്കാക്കുന്നതിനേക്കാൾ ശ്രേയസ്ക്കരം എന്ന ബോധ്യത്താലാണ്.

The Asiatic Journal and monthly register for British India, China and Australasia, 1837
Hindoos in Armenia: Dr.Mesrob Jacob Seth
Indian imprint on Armenia: Romesh Bhattacharjee, Frontline
For the Ashes of their fathers and the temples of their Gods: The Hindus of Armenia http://wp.me/p2VBBp-48 via @Rjrasva
http://www.thehindu.com/…/armenias-yezid…/article4844436.ece
photo: Yezidis of Armenia (2012)

 facebook/rays to the past/anjali george
--------------------------------------------------------------------------------


ബുദ്ധന്റെ വേദാന്തം
________________________________
വൈദിക സംസ്കാരത്തിന് എതിരെ വിപ്ലവം നയിച്ച ഒരു ‘ലിബറൽ’ നിരീശ്വരവാദിയായിരുന്നു ബുദ്ധൻ എന്ന വാദം വളരെ പ്രചാരമുള്ളതായിമാറിയിരിക്കുകയാണല്ലോ . അദ്ദേഹം വൈദിക സംസ്കാരത്തിന് എതിരായിരുന്നുവെന്നും ഹൈന്ദവ ദർശനങ്ങളുടെ ഭാഗങ്ങൾ ബുദ്ധന്റെ ദർശനങ്ങളിൽ നിന്നും കടം കൊണ്ടതാണെന്നും വരെ വാദിക്കുന്നുണ്ട് ചില ന്യു ഏജ് നിയോ ബുദ്ധിസ്റ്റുകൾ. എന്നാൽ ഈ വാദങ്ങളിൽ എത്ര മാത്രം യാഥാർത്ഥ്യമുണ്ട്?
നമുക്കറിയാവുന്നതുപോലെ ശാക്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സൂര്യവംശത്തിൽപ്പെട്ട ഒരു രാജകീയ ക്ഷത്രിയ ജാതിയിൽ ആയിരുന്നു സിദ്ധാർത്ഥ ഗൌതമ രാജകുമാരൻ ജനിച്ചത്‌. ശാക്യർ അവരുടെ പേരിൽ തന്നെയുള്ള ഹിമാലയൻ താഴ്വരയിൽ നിലനിന്നിരുന്ന ഒരു ജനപഥ രാജ്യം ഭരിച്ചിരുന്നു. ചെറുപ്പത്തിൽ സിദ്ധാർത്ഥൻ മറ്റെല്ലാ ക്ഷത്രിയരെയും പോലെ യുദ്ധകലയും മറ്റും അഭ്യസിച്ച് രാജകീയ സുഖങ്ങളെല്ലാം അനുഭവിച്ചായിരുന്നു വളർന്നത്‌. പിന്നീട് യുവാവായപ്പോൾ എല്ലാവിധ രാജകീയ ആഡംഭരങ്ങളും ത്വജിച്ച് ഒരു സന്യാസിയായി കഠിന ധ്യാനത്തിലൂടെ ബോധോദയം പ്രാപിച്ചു. അതിൽ പിന്നെ സിദ്ധാർത്ഥൻ ബുദ്ധൻ അഥവാ ബോധോദയം ലഭിച്ചവൻ, ശാക്യമുനി അഥവാ ശാക്യരുടെ മുനി എന്നൊക്കെ അറിയപ്പെട്ടു. ജ്ഞാനം നിറഞ്ഞ ഉപദേശങ്ങളിലൂടെയും മറ്റും ബുദ്ധന് ധാരാളം ശിഷ്യന്മാരും അനുയായികളും ലഭിക്കുകയുണ്ടായി.
ബുദ്ധന്റെ ഉപദേശങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ആശയങ്ങളായ കർമ്മം(പാലി ഭാഷയിൽ കമ്മം), മൊക്ഷം/നിർവാണം (പാലി : നിബ്ബാനം) , ധർമ്മം (പാലി : ധമ്മം ) തുടങ്ങിയവ ഉപനിഷത്തുകളിലും കാണാം . പ്രാചീന മുഖ്യോപനിഷത്തുക്കളായ ചന്ദോഗ്യോപനിഷത്ത്, തൈത്തിരിയോപനിഷത്ത് തുടങ്ങിയവ ബുദ്ധന്റെ കാലത്തിനു മുന്നേ രചിക്കപെട്ടതാണ്, കാരണം അവ ബുദ്ധമതത്തിന്റെ ഏറ്റവും പഴയ ഗ്രന്ഥശേഖരണമായ പാലി തിപിടകത്തിലെ തേവിജ്ജ സുത്തം എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപെട്ടിട്ടുണ്ട്
ഈ ഉപനിഷത്ത് ആശയങ്ങൾക്കു പുറമേ ആത്മാവും ബ്രഹ്മവും ഒന്നാണെന്നുള്ള ഉപനിഷത്തുകളുടെ പ്രധാന തത്വവും ബുദ്ധൻ തന്റെ ഉപദേശങ്ങളിൽ ഉൾപെടുത്തിയിരുന്നു . ഉദാഹരണത്തിന് തിപിടകത്തിലെ കന്ദരകസുത്തത്തിൽ
‘ബ്രഹ്മഭൂതേന അത്തനാ വിഹരതി’ എന്ന പരാമർശമുണ്ട്. ഇതിന് ‘ആത്മാവ് (പാലി ഭാഷയിൽ അത്തം ) ബ്രഹ്മമായിട്ട് ലയിക്കുന്നു (ബ്രഹ്മഭൂതേന വിഹരതി )’ എന്നാണ് അർഥം വരുന്നത്. ഇത് തന്നെയല്ലേ ഉപനിഷത്തുകളിലെ വേദാന്തത്തിന്റെ തത്വവും? ബുദ്ധമതത്തിൽ ബ്രഹ്മന്മാർ എന്ന ചില ഉപദേവതകൾ ഉണ്ട്. ഈ ഉപദേവതകളെ നേരത്തെ പരാമർശിച്ച ബ്രഹ്മത്തിൽ നിന്നും വേർതിരിച്ച് കാണണം, കാരണം ഉപദേവതകളായ ബ്രഹ്മന്മാരെ ബുദ്ധന്റെ ശിഷ്യന്മാരയിട്ടാണ് ബുദ്ധമത ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുള്ളത്. ഉദാഹരണത്തിന് ബ്രഹ്മനിമന്തനിക സുത്തത്തിൽ ബ്രഹ്മന്മാർ ബുദ്ധനെയും ബുദ്ധന്റെ ഉപദേശങ്ങളെയും പുകഴ്ത്തുന്നുണ്ട്. എന്നാൽ തിപിടകത്തിലെ ഇതിവുത്തകം എന്ന ഗ്രന്ഥത്തിലെ പഠമരാഗ സുത്തത്തിൽ ബുദ്ധൻ തന്നെ ബ്രഹ്മത്തിൽ ലയിച്ചതായി (ബ്രഹ്മഭൂതം തഥാഗതം ബുദ്ധം) പരാമർശമുണ്ട്. ഇതിനർത്ഥം ബ്രഹ്മന്മാരും ബ്രഹ്മവും രണ്ടും രണ്ടാണെന്നാണ്. ഒന്നാമത്തേത് ബുദ്ധന്റെ ശിഷ്യന്മാരായ ബ്രഹ്മന്മാരെയും രണ്ടാമത്തേത് ഉപനിഷത്തുകളിലെ പ്രധാന ആശയമായ പരബ്രഹ്മത്തെയുമാണ് സൂചിപ്പിക്കുന്നത്. ബ്രഹ്മഭൂതം എന്ന വാക്ക് ഭഗവദ് ഗീതയിലും ( ശ്ലോകം 18.54 ) ബ്രഹ്മത്തിൽ ലയിക്കുക എന്ന അർത്ഥത്തോടുകൂടി പരാമർശിച്ചിട്ടുണ്ട്.
ഇതിനു പുറമേ തിപിടകത്തിലെ അഗ്ഗഞ്ഞ സുത്തത്തിൽ ബുദ്ധൻ ധർമ്മത്തിൽ ലയിക്കുന്നത് ബ്രഹ്മത്തിൽ ലയിക്കുന്നതിനു തുല്യമായി പരാമർശിക്കുന്നുണ്ട്. ധർമ്മത്തെ ബുദ്ധന്റെ തന്നെ പ്രതിരൂപമായിട്ടാണ് വക്കലി സുത്തത്തിൽ പറയുന്നത്. ബുദ്ധന്റെ തന്നെ ചിഹ്നമായ ധർമ്മചക്രത്തിന് ബ്രഹ്മചക്രം എന്ന പേര് കൂടിയുണ്ടെന്ന് മഹാസീഹനാദ സുത്തം വായിച്ചാൽ മനസ്സിലാവും. നമ്മുടെ ദേശീയ പതാകയിലെ ചിഹ്നവും അശോക ചക്രവർത്തി തന്റെ രാജകീയ ചിഹ്നമായി തിരഞ്ഞെടുത്ത ഈ ധർമ്മചക്രം അഥവാ ബ്രഹ്മചക്രം തന്നെ. പിന്നെ ജാണുസ്സോണി ബ്രാഹ്മണ സുത്തത്തിൽ ബുദ്ധന്റെ ഏറ്റവും പ്രധാനപ്പെട്ട നിർവാണത്തിലോട്ടു നയിക്കുന്ന ആര്യ അഷ്ടാംഗ മാർഗത്തെ ധർമ്മത്തിലോട്ട് നയിക്കുന്ന ധർമ്മയാനമായിട്ടും ബ്രഹ്മത്തിലോട്ടു നയിക്കുന്ന ബ്രഹ്മയാനമായിട്ടും ഉപമിക്കുന്നുണ്ട്. ബ്രഹ്മം ബുദ്ധന്റെ ധർമ്മത്തിന്റെ പര്യായമാണെന്നാണ് ഇതിലൊക്കെ കൂടി നമ്മുക്ക് മനസിലാക്കാൻ സാധിക്കുന്നത്.
ബുദ്ധന്റെ അഭിപ്രായത്തിൽ ലോകം ശൂന്യവും അനാത്മവും (പാലിയിൽ സുഞ്ഞ -അനത്ത ) ആയിരുന്നു, അതായത് ‘ഞാൻ’ ‘എന്റെ’ ‘എനിക്ക്’ തുടങ്ങിയ ‘ജീവാത്മ’ ചിന്തകൾ വെടിഞ്ഞ് യഥാർത്ഥ ആത്മാവിലോട്ടു, അതായത് പരമാത്മാവാകുന്ന ബ്രഹ്മത്തിലോട്ടു ലയിക്കാനായിരുന്നു ബുദ്ധൻ നിർദേശിച്ചത്. ഉദാഹരണത്തിന് മഹാപരിനിബ്ബാന സുത്തത്തിൽ ബുദ്ധൻ നിർവാണം പ്രാപിക്കുനതിനു മുമ്പ് തന്റെ ശിഷ്യന്മാരോട് സ്വന്തം അത്മാവിലോട്ടു ശരണം പ്രാപിക്കാനാണ് നിർദേശിച്ചത്. ഇതിനർത്ഥം വേദോപനിഷത്തുകളിലെ ഏറ്റവും പ്രാധനപെട്ട പരമാത്മ-ബ്രഹ്മ തത്വത്തെ ബുദ്ധൻ തള്ളികളഞ്ഞില്ല എന്നുതന്നെയാണ്.
ബുദ്ധൻ ആകെപ്പാടെ തള്ളികളഞ്ഞത് വേദങ്ങളുടെ പരമാധികാരത്തെയും (അപൗരുഷേയം പോല്ലുള്ളവ) വളരെ കഠിനവും സങ്കീർണവുമായ യജ്ഞങ്ങളെയുമാണ്. എന്നിരുന്നാലും സുന്ദരിക സുത്തം പോലെയുള്ള ഗ്രന്ഥങ്ങളിൽ ബുദ്ധൻ യജ്ഞങ്ങളുടെ ആന്തരികമായ അല്ലെങ്കിൽ ആദ്ധ്യാത്മികമായ ഭാവത്തെ വർണിക്കുന്നുണ്ട്, ഇതേപോലെയുള്ള വർണനകൾ ഉപനിഷത്തുകളിലും കാണാം, ഉദാഹരണത്തിന് ചന്ദോഗ്യോപനിഷത്തിൽ (5.4) യജ്ഞത്തിന്റെ ആദ്ധ്യാത്മികഭാവത്തെ കുറിച്ച് വിവരിക്കുനുണ്ട്. ബൃഹദാരണ്യകോപനിഷത്തിലും(1.1) അശ്വമേധ യജ്ഞത്തിലെ യാഗാശ്വത്തിന്റെ ആദ്ധ്യാത്മിക വർണ്ണനകളുണ്ട്.
ഇതിൽനിന്നെല്ലാം നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് ബുദ്ധൻ വേദോപനിഷത്തുകളിലെ തത്വങ്ങളെ മൊത്തമായും തള്ളികളഞ്ഞില്ല എന്നാണ്, പകരം ലളിതമായ രീതിയിൽ അവയെ തന്റെ ഉപദേശങ്ങളിൽ ഉൾപ്പെടുത്തി സാധാരണക്കാർക്കിടയിൽ പ്രചരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.
ബുദ്ധന്റെ ചതുർവർണ്ണ വ്യവസ്ഥയെ പറ്റിയുള്ള കാഴ്ചപ്പാടിനെ കുറിച്ച് ഞാൻ അടുത്ത പോസ്റ്റിൽ എഴുതാം

No comments:

Post a Comment

Note: only a member of this blog may post a comment.